twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'രാഷ്ട്രീയം നോക്കാതെ അച്ഛൻ ചെയ്യുന്ന സഹായങ്ങളെ മോശമാക്കി പറയുന്നത് കേൾക്കുമ്പോൾ ദേഷ്യം വരും'; ​​ഗോകുൽ സുരേഷ്

    |

    എല്ലാകൊണ്ടും പച്ചയായ മനുഷ്യനാണ് സുരേഷ് ​ഗോപി എന്ന നടൻ. സിനിമയിലൂടെ ഒരു കാലത്ത് സുരേഷ് ​ഗോപി ഉണ്ടാക്കിയെടുത്ത ആരാധകർ നിരവധിയാണ്. നിർധനരുടെ സങ്കടങ്ങളും ദുരിതങ്ങളും കേൾക്കുമ്പോൾ തന്നാൽ കഴിയും വിധം സഹായിക്കാൻ സുരേഷ് ​ഗോപി ശ്രമിക്കാറുണ്ട്.

    അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് സുരേഷ് ​ഗോപിയിലെ മനുഷ്യനെ സ്നേഹിക്കുന്നവർ നിരവധിയാണ്.

    അദ്ദേഹത്തിന്റെ സഹായം കൊണ്ട് ജീവിതം കെട്ടിപൊക്കിയവരും നിരവധിയുണ്ട്. പലരും രാഷ്ട്രീയ കണ്ണിലൂടെ മാത്രമെ സുരേഷ് ​ഗോപിയെ വിലയിരുത്താൻ ശ്രമിക്കാറുള്ളൂവെന്നതാണ് മറ്റൊരു സത്യം.

    'നാണംകെടുത്തുന്ന വീഡിയോവല്ലതുമാണെന്നാണ് കരുതിയത്, സൂര്യ സാറിനെ കല്യാണം വിളിച്ചില്ല'; ലിജോ മോൾ!'നാണംകെടുത്തുന്ന വീഡിയോവല്ലതുമാണെന്നാണ് കരുതിയത്, സൂര്യ സാറിനെ കല്യാണം വിളിച്ചില്ല'; ലിജോ മോൾ!

    രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ശേഷം സുരേഷ് ​ഗോപി എന്ന നടനെ സിനിമാ പ്രേമികൾക്ക് മിസ് ചെയ്യാൻ തുടങ്ങിയിരുന്നു. പിന്നീട് അദ്ദേഹം തിരിച്ച് വന്നത് വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെയായിരുന്നു. ശേഷം കാവൽ എന്ന സിനിമയും സുരേഷ് ​ഗോപിയുടേതായി പുറത്തിറങ്ങി.

    ഏറ്റവും അവസാനം റിലീസ് ചെയ്ത സുരേഷ് ​ഗോപി സിനിമ പാപ്പനായിരുന്നു. ചിത്രം സംവിധാനം ചെയ്തതാകട്ടെ ജോഷിയും. മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്ന പാപ്പനിൽ സുരേഷ് ​ഗോപിയുടെ മൂത്ത മകൻ ​ഗോകുലും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

    'ഒടിഞ്ഞ കാലുവെച്ച് രണ്ട് പാട്ട് സീനിലും ഫൈറ്റിലും അഭിനയിച്ചു'; തെങ്കാശിപ്പട്ടണത്തെ കുറിച്ച് സുരേഷ് ​ഗോപി!'ഒടിഞ്ഞ കാലുവെച്ച് രണ്ട് പാട്ട് സീനിലും ഫൈറ്റിലും അഭിനയിച്ചു'; തെങ്കാശിപ്പട്ടണത്തെ കുറിച്ച് സുരേഷ് ​ഗോപി!

    ആരും വെച്ചുനീട്ടിയ റോളല്ല പാപ്പനിലേത്

    2016ൽ മുത്ത് ​ഗൗ എന്ന സിനിമയിലൂടെ അഭിനയിച്ച് തുടങ്ങിയ ​ഗോകുൽ‌ ആദ്യമായി അച്ഛനൊപ്പം അഭിനയിക്കാൻ സാധിച്ചതിനെ കുറിച്ചും അച്ഛനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

    രാഷ്ട്രീയം നോക്കാതെ അച്ഛൻ ചെയ്യുന്ന സഹായങ്ങളെ മോശമാക്കി പറയുന്നത് കേൾക്കുമ്പോൾ തനിക്ക് ദേഷ്യം വരാറുണ്ടെന്നാണ് ​ഗോകുൽ പറയുന്നത്.

    'ആരും വെച്ചുനീട്ടിയ റോളല്ല പാപ്പനിലേത്. എന്റെ കഥാപാത്രത്തെക്കുറിച്ച് ആദ്യം അറിഞ്ഞത് അച്ഛനാണ്. സ്‌ക്രിപ്റ്റ് വായിച്ചപ്പോൾ മൈക്കിളിന്റെ റോൾ എനിക്ക് പറ്റിയതാണെന്ന് അച്ഛന് തോന്നിയിരുന്നു.'

    'പക്ഷേ ജോഷിസാറിനോട് പറഞ്ഞില്ല. പിന്നീട് ജോഷിസാർ തന്നെയാണ് ഗോകുലിന് ഈ ക്യാരക്ടർ ചെയ്തുകൂടേെയെന്ന് തിരക്കിയത്. അങ്ങനെയാണ് സിനിമയുടെ ഭാഗമായത്.'

    അച്ഛന്റെ ഫാൻബോയി

    'സിനിമ ആസ്വദിച്ച് തുടങ്ങിയ കാലംമുതൽ അച്ഛന്റെ ഫാൻബോയിയാണ് ഞാൻ. ഇപ്പോൾ ഒരുമിച്ച് അഭിനയിക്കാനും കഴിഞ്ഞു. അച്ഛന്റെ ഗുരുനാഥനാണ് ജോഷിസാർ. രണ്ടുപേരും ചേർന്നെടുത്ത ഹിറ്റ് സിനികളെല്ലാം കണ്ടുവളർന്ന ആളാണ് ഞാൻ.'

    'ജോഷിസാറിന്റെ അടുത്തെത്തുമ്പോൾ അച്ഛൻ ആളാകെ മാറും. വളരെ സൗമ്യനായി സാർ പറയുന്നതുപോലെ അഭിനയിക്കും. ഞാനൊരു തുടക്കക്കാരനായതുകൊണ്ട് തന്നെ നല്ല പേടിയുണ്ടായിരുന്നു.'

    'ജോഷി സാറിന്റെ രീതികളൊന്നും വലിയ പരിചയമില്ല. പക്ഷെ ഷൂട്ടിങ് തുടങ്ങിയപ്പോൾ എല്ലാ ആശങ്കകളും മാറി. ചില സീനുകൾ സാർ അഭിനയിച്ച് കാണിച്ച് തന്നു. ആ സ്നേഹവും സൗഹൃദവും അനുഭവിക്കാൻ കഴിഞ്ഞു.'

    എനിക്ക് വേണ്ടി ചാൻസ് ചോദിച്ചിട്ടില്ല

    'അച്ഛൻ അങ്ങനെ അഭിപ്രായങ്ങളൊന്നും പറയാറില്ല. അഭിനയവുമായി ബന്ധപ്പെട്ട ഉപദേശങ്ങളൊന്നും ഇതുവരെ തന്നിട്ടില്ല. ആദ്യ സിനിമയിൽ അഭിനയിക്കാൻ പോകുമ്പോൾപ്പോലും കാര്യമായൊന്നും പറഞ്ഞിരുന്നില്ല. ഇര എന്ന സിനിമ കണ്ടശേഷം ഡബ്ബിങ്ങിലെ ചില കാര്യങ്ങളെക്കുറിച്ച് കുറച്ച്‌ സംസാരിച്ചു. അത്രമാത്രം.'

    'എന്റെ ആദ്യ സിനിമ മുതൽ പാപ്പൻ വരെ ഒന്നിലും അച്ഛൻ ഇടപെട്ടിട്ടില്ല. എനിക്ക് വേണ്ടി ചാൻസ് ചോദിച്ചിട്ടുമില്ല. സുരേഷ് ഗോപിയുടെ മകൻ എന്ന നിലയിലുള്ള എല്ലാ സൗകര്യങ്ങളും അനുഭവിച്ചിട്ടുണ്ട്.'

    'അതെല്ലാം സിനിമയ്ക്ക് പുറത്തായിരുന്നു. മക്കളെ സിനിമയിലേക്ക് കൊണ്ടുവരണം എന്ന് അച്ഛൻ കരുതിയിട്ടില്ല. സമയമാകുമ്പോൾ എല്ലാം നടക്കും എന്ന നിലപാടായിരുന്നു അച്ഛന്.'

    എനിക്ക് ദേഷ്യം വരും

    'എല്ലാവരോടും സ്നേഹമുള്ള ആളാണ് അച്ഛൻ. വീട്ടിൽ വന്നാൽ അങ്ങനെ സിനിമാക്കാര്യങ്ങളൊന്നും സംസാരിക്കാറില്ല. വീട്ടുകാര്യങ്ങളുമായി ഒതുങ്ങിക്കൂടും. ആളുകളെ സഹായിക്കാൻ ഇഷ്ടപ്പെടുന്ന മനസാണ് അച്ഛന്റേത്.'

    'രാഷ്ട്രീയത്തിനുപരിയായി അങ്ങനെ ഒരുപാടുപേരെ സഹായിച്ചിട്ടുണ്ട്. അതിനെക്കുറിച്ചുപോലും പലരും മോശമായി സംസാരിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരും.'

    'അതിന്റെ പേരിൽ പലപ്പോഴും ഞാൻ പ്രതികരിച്ചിട്ടുണ്ട്. ഒരു കാര്യം ചെയ്യാൻ തീരുമാനിച്ചാൽ ആത്മാർഥതയോടെ പൂർത്തിയാക്കാൻ ശ്രമിക്കുന്ന ആളാണ് അച്ഛൻ' ​ഗോകുൽ പറയുന്നു.

    Read more about: gokul suresh
    English summary
    actor gokul suresh open up about suresh gopi character
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X