'നീ ചെയ്തത് നന്നായി, അച്ഛനെ ഇങ്ങനെ വേണം സപ്പോർട്ട് ചെയ്യാൻ എന്നാണ് ദുൽഖർ പറഞ്ഞത്'; ട്രോൾ വിഷയത്തിൽ ​ഗോകുൽ!

സെലിബ്രിറ്റികളെ ചെറിയ വിഷയങ്ങൾക്ക് പോലും വലിയ രീതിയിൽ സോഷ്യൽമീഡിയ വഴിയും മറ്റും ആക്രമിക്കുന്ന രീതി കൂടി വരികയാണ്. ആൾക്കൂട്ടത്തിൽ നിന്ന് കല്ലെറിഞ്ഞാൽ സെലിബ്രിറ്റി തെരഞ്ഞ് പിടിച്ച് ചോദിക്കാൻ വരില്ലെന്ന ധൈര്യത്തിലാണ് പലരും ഫേക്ക് അക്കൗണ്ടുകൾ ഉണ്ടാക്കിയും മറ്റും കമന്റുകളും മീമുകളും പോസ്റ്റ് ചെയ്ത് താരങ്ങളെ അധിക്ഷേപിക്കുന്നത്.

ട്രോളുകൾ സർക്കാസം കലർന്നവയാണെങ്കിൽ കൂടിയും ചിലപ്പോഴൊക്കെ പരിധി വിട്ട് പോകുമ്പോഴാണ് താരങ്ങൾ പ്രതികരിക്കുന്നത്.

അത്തരത്തിൽ രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ മുതൽ പരിഹസിക്കപ്പെടുന്ന താരമാണ് സുരേഷ് ​ഗോപി. അദ്ദേഹത്തിന്റെ പ്രവൃത്തികളെ പരി​ഗണിക്കാതെ രാഷ്ട്രീയം നോക്കി മാത്രമാണ് പലരും കുറ്റപ്പെടുത്തുന്നത്. അടുത്തിടെ അദ്ദേഹത്തെ സിംഹവാലൻ കുരങ്ങിനോട് ഉപമിച്ച് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട ട്രോൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സുരേഷ് ഗോപിയുടെ കൂടെ എഡിറ്റ് ചെയ്ത സിംഹവാലൻ കുരങ്ങിന്റെ മുഖവും ചേർത്ത് വെച്ച് പുറത്തിറക്കിയ ഫോട്ടോയിൽ ക്യാപ്ഷനായി ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് എന്നും കണ്ടുപിടിക്കാമോ? എന്ന് ചോദിച്ചുകൊണ്ടുള്ള ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

സുരേഷ് ​ഗോപിയെ കളിയാക്കി ട്രോൾ

ഇതിന് നല്ല കുറിക്ക് കൊള്ളുന്ന മറുപടി ​സുരേഷ് ​ഗോപിയല്ല മകൻ ​ഗോകുൽ സുരേഷാണ് നൽകിയത്. 'ലെഫ്റ്റ് സൈഡിൽ നിന്റെ തന്തയും റൈറ്റ് സൈഡിൽ എന്റെ തന്തയും' എന്നാണ് ഗോകുല്‍ അന്ന് മറുപടി നൽകിയത്.

എന്നാൽ അത് താൻ തഗ്‌ ലൈഫ് മോഡില്‍ പറഞ്ഞ മറുപടി അല്ലെന്നും താൻ അത് മനസിൽ വേദന വന്നപ്പോൾ ചെയ്ത കാര്യമാണെന്നുമാണ് ഗോകുൽ സുരേഷ് പിന്നീട് അഭിമുഖങ്ങളിൽ പറഞ്ഞത്.

'എന്റെ അച്ഛൻ ഒരു അഴിമതിക്കാരൻ ആയിരുന്നുവെങ്കിൽ ഇത്തരത്തിൽ ഉള്ള ട്രോളിന് ഒന്നും ഞാൻ പ്രതികരിക്കുകയില്ലായിരുന്നു.'

ഗോകുലിന്റെ മാസ് മറുപടി

'അച്ഛൻ ഉണ്ടാക്കുന്ന പണത്തിൽ നിന്നും നിന്നും പലർക്കും പണം നൽകിയിട്ടുണ്ട് എന്നാൽ ന്യായം വിട്ടിട്ടാണ് പലരും അച്ഛനോട് സംസാരിച്ചത്. ഇത്രയും കാലം ഒന്നും പറയാതെ ഞാൻ ഇരിക്കുകയായിരുന്നു‌വെന്നും' ​ഗോകുൽ സുരേഷ് പറഞ്ഞിരുന്നു.

രാത്രി പന്ത്രണ്ട് മണിക്കാണ് ട്രോൾ കണ്ടതെന്നും അതും നോക്കി പുലർച്ചെ നാല് മണിവരെ ഇരുന്നുവെന്നും വീട്ടിൽ കേറി അയാളെ ഇടിക്കാൻ തോന്നിയിരുന്നുവെന്നും ​ഗോകുൽ സുരേഷ് പറഞ്ഞിരുന്നു.

​ഗോകുൽ പ്രതികരിച്ച ശേഷം സംഭവം വാർത്തയായപ്പോഴാണ് താനും ഇത് ശ്രദ്ധിച്ചതെന്ന് സുരേഷ് ​ഗോപിയും അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

അഭിനന്ദിച്ച് ദുൽഖറും

അതിന്റെ പേരിൽ ​ഗോകുലിനെ അഭിനന്ദിക്കാൻ പോയിട്ടില്ലെന്നും ആ ട്രോളിട്ട വ്യക്തിയുടെ അച്ഛനെ കുറിച്ചായിരുന്നു ചിന്ത മുഴുവനുമെന്നും സുരേഷ് ​ഗോപി പറഞ്ഞിരുന്നു.

ട്രോളും മറുപടിയും വൈറലായ ശേഷം നടൻ ദുൽഖർ സൽമാൻ തനിക്ക് അയച്ച മെസേജിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ​ഗോകുൽ സുരേഷ് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ. 'എനിക്ക് ഏറ്റവും കൂടുതൽ അഭിനന്ദനം ആളുകളിൽ നിന്ന് കിട്ടിയത് ഒരാളുടെ തന്തയ്ക്ക് വിളിച്ചപ്പോഴാണ്.'

എനിക്ക് സങ്കടം തോന്നിയിരുന്നു

'ദുൽഖർ വിളിച്ചിട്ട് നല്ലതായടാ... നീ ഇങ്ങനെ ചെയ്തത് എന്നാണ് എന്നോട് പറഞ്ഞത്. മെസേജിലൂടെയാണ് ദുൽഖർ പറഞ്ഞത്. ഞാൻ വിചാരിച്ചത് ദുൽഖർ വഴക്ക് പറയാൻ മെസേജ് അയച്ചതായിരിക്കുമെന്നാണ്.'

'എന്തിനാണ് ഇങ്ങനത്തെ ചെറിയ കാര്യങ്ങളിൽ തലയിടുന്നത് എന്നായിരിക്കും മെസേജ് എന്നാണ് കരുതിയത്. പേടിച്ചാണ് മെസേജ് തുറന്നത്.'

'പക്ഷെ ഡിക്യു എന്നെ കൺ​ഗ്രാജുലേറ്റ് ചെയ്തു. ഇങ്ങനെ ചെയ്തത് നന്നായി.... അച്ഛനെ ഇങ്ങനെ വേണം സപ്പോർട്ട് ചെയ്യാൻ എന്നൊക്കെ മെസേജിൽ പറഞ്ഞിരുന്നു' ​ഗോകുൽ സുരേഷ് പറഞ്ഞു.

More from Filmibeat

Read more about: gokul suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X