കുരുമുളക് പറിക്കാൻ മതിലില്‍ കയറരുത്, ഞാൻ പഠിച്ച പാഠം, വെളിപ്പെടുത്തി ഗോവിന്ദ് പത്മസൂര്യ...
ലോക്ക് ഡൗൺ കാല വെറുതെ ഇരുന്ന് സമയം കളയാതെ ക്രിയാത്മകമായി വിനിയോഗിക്കുകയാണ് താരങ്ങൾ. അഭിനയം മാത്രമല്ല പാചകവും വീടിനുളളിലെ അല്ലറ ചില്ലറ പണികളും തങ്ങളെ കൊണ്ട് നിസാരമായി ചെയ്യാൻ സാധിക്കുമെന്നും താരങ്ങൾ ലോക്ക് ഡൗൺ കാലത്ത് തെളിയിച്ചിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും മറ്റ് വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിത തന്റെ ലോക്ക് ഡൗൺ വിനോദം പങ്കുവെയ്ക്കുകയാണ് നടൻ ഗോവിന്ജ് പത്മസൂര്യ. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു താരം തന്റെ ലോക്ക് ഡൗൺ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

മതിലില്‍ കയറി കുരുമുളക് പറിക്കുന്നതിന്റെ ഫോട്ടോയാണ് നടൻ ഗോവിന്ദ് പത്മസൂര്യ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. ഇതുപോലുള്ള സന്ദര്‍ഭങ്ങളാണ് നമ്മളെ ഗൗരവമേറിയ ജീവിതപാഠങ്ങള്‍ പഠിപ്പിക്കുന്നത്. ഞാൻ പഠിച്ച പാഠം: അയല്‍വാസി മുരളിയേട്ടൻ മൊബൈല്‍ ക്യാമറയുമായി ഇടവഴിയിലൂടെ നടക്കുമ്പോള്‍ കുരുമുളക് പറിക്കാൻ മതിലില്‍ കയറരുത് എന്നും ചിത്രത്തിനോടൊപ്പം താരം കുറിച്ചു.
നടൻ എന്നതിലുപരി മികച്ച അവതാരകൻ കൂടിയാണ് . ജിപി എന്ന പേരിലാണ് ഇദ്ദേഹത്തെ അറിയപ്പെടുന്നത് .എം. ജി ശശി സംവിധാനം ചെയ്ത് 2009 ൽ പുറത്തിറങ്ങിയ അടയാളങ്ങൾ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്.. ഈ ചിത്രത്തിന് അഞ്ച് കേരള സ്റ്റേറ്റ് അവാർഡ് ലഭിച്ചിട്ടുണ്ട്.ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ സിനിമയായ ഐ.ജി എന്ന ചിത്രത്തിൽ വിനു എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടൂ. പിന്നീട് ഡാഡി കൂൾ,ഭൂമി മലയാളം,കോളേജ് ഡേയ്സ് , പ്രേതം, തുടങ്ങിയ ചിത്രത്തിലും താരം പ്രധാന വഷത്തിലെത്തിയിട്ടുണ്ട്.
കൊവിഡ്-19 ക്വിസ് : ഇക്കഥയ്ക്കുത്തരം തേടുവാന്‍ കൂടാമോ... കൂട്ടുകാരെ ചലഞ്ച് ചെയ്യൂ
മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമയിലും താരം സജീവമാണ്. 2019 ൽ പുറത്തു വന്ന കീ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴ് അരങ്ങേറ്റം. പിന്നീട് അല്ലു അർജുന്റെ സൂപ്പർ ഹിറ്റ് ചിത്രമായ അങ്ങ് വൈകുണ്ഠാപുരത്തിൽ വില്ലൻ വേഷത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.


Click it and Unblock the Notifications