'പേളി ബ്ലോക്ക് ചെയ്തു, നിലയെ കാണാൻ വിളിച്ചപ്പോഴും എടുത്തില്ല, ഒരു ലവ് ഹേറ്റ് റിലേഷൻഷിപ്പ്'; ജിപി പറയുന്നു!
അടയാളങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനേതാവായി തുടക്കം കുറിച്ച താരമാണ് ഗോവിന്ദ് പത്മസൂര്യ. സിനിമയില്‍ മുന്നേറുന്നതിനിടയിലായിരുന്നു ഡി ഫോര്‍ ഡാന്‍സിലേക്ക് അവതാരകനായി ഗോവിന്ദ് പത്മസൂര്യയെന്ന പ്രേക്ഷകരുടെ ജിപി എത്തിയത്. ഈ പരിപാടിയിലേക്ക് വന്നതോടെ അദ്ദേഹത്തിന്റെ കരിയറും മാറി മറിയുകയായിരുന്നു.
പോസിറ്റീവ് കഥാപാത്രങ്ങളിലൂടെ മാത്രമല്ല നെഗറ്റീവ് വേഷങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട ജിപി യുട്യൂബ് ചാനലുമായും സജീവമാണ്. ലോക്ഡൗണ്‍ സമയത്തായിരുന്നു യൂട്യൂബ് ചാനല്‍ ജിപി തുടങ്ങിയത്. മലയാളത്തിലെ ഏറ്റവും എന്റർടെയ്നിങായ കുറച്ച് അവതാരകരുടെ പേരെടുത്താൽ അതിൽ മുന്നിൽ തന്നെ കാണപ്പെടാൻ പോകുന്ന പേരാണ് ഗോവിന്ദ് പത്മസൂര്യയുടേത്. മലയാളത്തിൽ മാത്രമല്ല തെലുങ്കിലും നിരവധി സിനിമകൾ ചെയ്തിട്ടുള്ള ഗോവിന്ദ് പത്മസൂര്യയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ നീരജയാണ്.

ഗുരു സോമസുന്ദരം, ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് കെ.രാമന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നീരജ ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഹൃദയം ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്, സന്തോഷ് കീഴാറ്റൂർ, ശ്രുതി രജനീകാന്ത്, സ്മിനു സിജോ, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
നീരജ തിയേറ്ററിൽ പ്രദർശനം തുടരുമ്പോൾ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യാഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഗോവിന്ദ് പത്മസൂര്യ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
താൻ എന്തുകൊണ്ടാണ് മലയാള സിനിമകളിൽ അഭിനയിക്കാത്തതെന്നും പേളി മാണി തന്റെ നമ്പർ ബ്ലോക്ക് ചെയ്തതിന് പിന്നിലെ കാരണം എന്താണെന്നും ഗോവിന്ദ് പത്മസൂര്യ വ്യക്തമാക്കി. കുറച്ച് നാളുകളായി ചില വലിയ സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു. അല്ലു അർജുൻ, നാഗാർജുന, നാനി എന്നിവരുടെ ഒപ്പമോ അവർ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമകളുടേയോ ഭാഗമാകാൻ സാധിച്ചിരുന്നു.
എന്നാൽ മലയാളത്തിൽ നിന്ന് അത്തരം അവസരങ്ങൾ ലഭിയ്ക്കുന്നുണ്ടായിരുന്നില്ല. മലയാളത്തിൽ അത്തരം സിനിമകളുടെ ഭാഗമാകാൻ വലിയ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ഇപ്പോഴാണ് നീരജ എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് വീണ്ടും അവസരങ്ങൾ ലഭിച്ചത്.

മലയാളികളെ ഞാൻ മറന്നതല്ല. ഇവിടുത്തെ സംവിധായകർ എന്നെ മറന്നതാണ്. പിന്നെ എനിക്കൊരു എക്സൈറ്റ്മെന്റ് തരുന്ന സ്ക്രിപ്റ്റുകൾ എന്നിലേക്ക് വന്നിട്ടുമില്ല. ഗോവിന്ദ് പത്മസൂര്യ പറയുന്നു. നടൻ അല്ലു അർജുനുമായുള്ള സൗഹൃദത്തെ കുറിച്ചും ജിപി സംസാരിച്ചു.
ബർത്ത് ഡെയ്ക്ക് ഞാൻ വിഷസ് അയച്ചിരുന്നു. അദ്ദേഹം മെസേജ് സീൻ ചെയ്ത് റിപ്ലെയും അയച്ചു. എല്ലാവർക്കും കൊടുക്കേണ്ട സമയം അദ്ദേഹം കൊടുക്കുന്നുവെന്നത് വലിയ കാര്യമാണ് ജിപി പറയുന്നു. പേളി മാണിയുമായുള്ള സൗഹൃദത്തെ കുറിച്ച് ജിപി പറഞ്ഞത് ഇങ്ങനെയാണ്.... പേളി മാണിയുമായി ലവ് ഹേറ്റ് റിലേഷൻഷിപ്പാണ്.
അവൾ ഗർഭിണിയായിരുന്നപ്പോൾ കാണാൻ പോകാത്തതുകൊണ്ട് അവൾ എന്റെ നമ്പർ ബ്ലോക്ക് ചെയ്ത് വെച്ചു. ആദ്യം കാര്യം എനിക്ക് മനസിലായില്ല. നിലയെ കാണാൻ വേണ്ടി ഞാൻ അവളെ വിളിച്ചപ്പോഴും അവൾ തിരക്ക് പറഞ്ഞ് ഒഴിവായി. അപ്പോഴും കാര്യം എനിക്ക് മനസിലായില്ല. പിന്നെയാണ് ഞാൻ കാണാൻ ചെല്ലാത്തതുകൊണ്ടുള്ള പിണക്കമായിരുന്നുവെന്ന് മനസിലായത്. അവൾ എന്നോട് പിണങ്ങിയത് ചിലപ്പോൾ മറക്കും.
എന്നിട്ട് കുറേ നേരം സംസാരിക്കും. പിന്നീട് അവൾ തന്നെ റിയലൈസ് ചെയ്യും ഞങ്ങൾ പിണക്കത്തിലായിരുന്നുവെന്ന്. അങ്ങനെയാണ് പേളിയുമായുള്ള സൗഹൃദം ഗോവിന്ദ് പത്മസൂര്യ പറയുന്നു. വർഷങ്ങളോളം ഡി ഫോർ ഡാൻസ് ഷോയെ ഏറ്റവും ലൈവായി നിർത്തിയിരുന്നത് ഇവരുടെ സൗഹൃദമായിരുന്നു.


Click it and Unblock the Notifications