മോഹന്‍ലാലിന്റെ സ്‌നേഹവും കരുതലും ഞാനും അനുഭവിച്ചു!മാങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ വിളിയെത്തി

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് വേണ്ടിയുള്ള പോരാട്ടത്തില്‍ സിനിമാ താരങ്ങളുമുണ്ട്. നടന്‍ മോഹന്‍ലാല്‍ അത്ഭുതകരമായ പ്രവര്‍ത്തനങ്ങളാണ് ഓരോ ദിവസവും നടത്തി കൊണ്ടിരിക്കുന്നത്. ആദ്യം ബോധവത്കരണ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തിരുന്നു. പിന്നീട് സാമ്പത്തിക സഹായങ്ങളുമായിട്ടായിരുന്നു താരരാജാവ് എത്തിയത്. സിനിമാ മേഖലയിലും മറ്റ് മേഖലകളിലും കഷ്ടപ്പെടുന്നവരെ എല്ലാം താരം സഹായിക്കാനെത്തിയിരുന്നു.

അതിന് ശേഷമാണ് തന്റെ സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയുമെല്ലാം സുഖവിവരം അന്വേഷിച്ച് വിളിക്കുന്നതാണ്. ആദ്യം നഴ്‌സുമാരെയും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയുമാണ് മോഹന്‍ലാല്‍ വിളിച്ചിരുന്നത്. ഇവരുമായി വീഡിയോ ചാറ്റും ചെയ്തിരുന്നു. പിന്നാലെ തന്റെ സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയുമെല്ലാം മാറി മാറി വിളിച്ചു. നടന്‍ മണിക്കുട്ടന്‍, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി ഒരുപാട് പേര്‍ മോഹന്‍ലാല്‍ വിളിച്ച് സുഖവിവരങ്ങള്‍ അന്വേഷിച്ചതിനെ കുറിച്ച് പറഞ്ഞ് വന്നിരുന്നു.

actor-hareesh-peradi

ഇപ്പോഴിതാ ഹരീഷ് പേരാടിയെ ആണ് മോഹന്‍ലാല്‍ വിളിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ താരം തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം അഭിനയിച്ച സിനിമകളെ കുറിച്ചും വരാനിരിക്കുന്ന കുഞ്ഞാലി മരക്കാര്‍ എന്ന സിനിമയിലെ കഥാപാത്രത്തെ കുറിച്ചും പറഞ്ഞ് കൊണ്ടായിരുന്നു ഹരീഷ് പേരടി എത്തിയിരിക്കുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പ്

അങ്ങനെ മാങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി. റെഡ് ചില്ലിസ്, ലോഹം, പുലിമുരുകന്‍, കുഞ്ഞാലി മരയ്ക്കാര്‍ തുടങ്ങിയ നാലു സിനിമകളിലും ആ സ്‌നേഹവും കരുതലും നേരിട്ടനുഭവിച്ചിട്ടുണ്ട് ഞാന്‍. പ്രത്യേകിച്ചും നാടകത്തില്‍ നിന്ന് വന്നയാളെന്ന് നിലക്ക് എന്നെ പോലെയുള്ള അഭിനേതാക്കള്‍ക്ക് അദ്ദേഹം തരുന്ന ബഹുമാനം നാടകലോകത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും സമര്‍പ്പണവുമാണെന്ന് ആ വാക്കുകളില്‍ നിന്ന് എന്നേ തിരിച്ചറിഞ്ഞിരുന്നു.

actor-hareesh-peradi

അതുകൊണ്ടെനിക്ക് ഉറപ്പുണ്ടായിരുന്നു. ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്‌നേഹം എന്നെ തേടിയെത്തുമെന്ന്. എന്റെ പുതിയ വീടിന്റെ താമസത്തിന് എത്താന്‍ പറ്റിയില്ലെങ്കിലും ആ വീട്ടിലെ താമസത്തെ കുറിച്ചും അവിടുത്തെ താമസക്കാരെ കുറിച്ചും മറക്കാതെ ചോദിച്ചത് അദ്ദേഹത്തെ കൂടുതല്‍ അഭിനയമില്ലാത്ത മനുഷ്യനാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X