ബിജു മേനോന്‍ എന്ന് മനപൂര്‍വ്വം പറയാതിരിക്കുന്നതാണ്, കാരണം ഈ സിനിമയില്‍ ബിജു ഇല്ലെന്ന് ഹരീഷ് പേരടി
അനാര്‍ക്കലിയ്ക്ക് ശേഷം പൃഥ്വിരാജും ബിജു മേനോനും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഒന്നിച്ചെത്തിയിരിക്കുകയാണ്. ഇത്തവണ സൗഹൃദത്തിന് അപ്പുറം ശത്രുക്കളായിട്ടായിരുന്നു അഭിനയിച്ചത്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഇരുവരുടെയും പ്രകടനം എടുത്ത് പറയേണ്ടവയാണ്. ഇപ്പോഴിതാ നടന്‍ ഹരീഷ് പേരടി സിനിമ കണ്ടതിനെ കുറിച്ചും ബിജു മേനോന്റെ കഥാപാത്രത്തെ കുറിച്ചും ഫേസ്ബുക്കിലെഴുതിയിരിക്കുകയാണ്.

'അയ്യപ്പനും കോശിയും ഇന്നാണ് കണ്ടത്. സച്ചിയുടെ സമര്‍ത്ഥമായ തിരക്കഥ. 'അയ്യപ്പന്‍ നായര്‍' ഈ അടുത്ത കാലത്ത് മലയാള സിനിമ കണ്ട ശക്തമായ പരകായപ്രവേശം. (ബിജു മേനോന്‍ എന്ന് മനപൂര്‍വ്വം പറയാതിരിക്കുന്നതാണ്. കാരണം ഈ സിനിമയില്‍ ബിജു മേനോനില്ല). മുണ്ടൂര്‍ മാടന് അഭിവാദ്യങ്ങള്‍. കോശിയില്ലാതെ അയ്യപ്പനില്ലല്ലോ? കോശിക്കും ഹൈറേഞ്ച് പിടിപാടുകളുടെ നമസ്‌ക്കാരം. ഏറ്റവും ഇഷ്ട്ടപ്പെട്ട ഡയലോഗ് 'പാരമ്പര്യമായി നിങ്ങള് പൊട്ടന്‍മാരാണല്ലെ?'
ഫെബ്രുവരി 7 നായിരുന്നു അയ്യപ്പനും കോശിയും തിയറ്ററുകളിലേക്ക് എത്തുന്നത്. ബിജു മേനോനും പൃഥ്വിരാജും തമ്മിലുള്ള കെമിസ്ട്രി ആയിരുന്നു വീണ്ടും സിനിമയില്‍ പ്രകടമായത്. എല്ലായിടത്ത് നിന്നും നല്ല അഭിപ്രായങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചത്. ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടി ഈ വര്‍ഷത്തെ മറ്റൊരു വിജയ ചിത്രമായി മാറുകയാണ് അയ്യപ്പനും കോശിയും.


Click it and Unblock the Notifications