For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മരക്കാറില്‍ ജോലി ചെയ്തതിന് കിട്ടിയ പണമൊക്കെ ചിലവായി പോയി, ആ വാക്കുകള്‍ എന്റെ സമ്പാദ്യമാണ്

  |

  സിനിമയ്ക്ക് അപ്പുറമാണ് മോഹൻലാൽ- പ്രിയദർശൻ സൗഹൃദം. താരങ്ങളുടെ സൗഹൃദത്തിന്റെ ആഴവും വ്യപ്തിയും മലയാളി പ്രേക്ഷകർക്ക് വളരെ കൃത്യമായി അറിയാം സിനിമ ലോകത്ത് തന്നെ ഇവരുടെ ആത്മബന്ധം പരസ്യമാണ്. സിനിമയ്ക്ക് അപ്പുറമുള്ള നിരവധി കഥകളാണ് ഇവർ ഒന്നിച്ചെത്തുന്ന പൊതുവേദികളിലും അഭിമുഖങ്ങളിലും പങ്കുവെയ്ക്കുന്നത്. ഇപ്പോഴിത മോഹൻലാൽ പ്രിയദർശൻ സൗഹൃ‍ദത്തെ കുറിച്ച് നടൻ ഹരീഷ് പേരടി പങ്കുവെച്ച് കുറിപ്പ് വൈറലാവുകയാണ്. പ്രിയദര്‍ശനും മോഹന്‍ലാലും തമ്മിലുളള പരസ്പര ബന്ധം തനിക്ക് ഒരു പാഠമാണെന്നാണ് നടൻ പറയുന്നത്. മരയ്ക്കാറിൽ ഹരീഷ് പേരടിയും ഒരു വേഷത്തിൽ എത്തുന്നുണ്ട്.

  Hareesh Peradi

  ഒന്നിച്ച് കളിച്ചു വളര്‍ന്ന തമ്മില്‍ എടാ പോടാ ബന്ധമുള്ള പ്രിയേട്ടനും മോഹന്‍ലാലും പരസ്പരം കൈമാറുന്ന ബഹുമാനവും, ഒരു സംവിധായകന്‍ എന്ന നിലക്ക് ലാലേട്ടന്‍ പ്രിയന്‍ സാറിനോട് കാണിക്കുന്ന അനുസരണയും ഒരു അഭിനയ വിദ്യാര്‍ത്ഥിയായ എനിക്ക് വലിയ പാഠങ്ങളായിരുന്നു എന്നാണ് ഹരീഷ് പേരടി പറയുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

  മഞ്ജുവിനും ഗീതുവിനും സംയുക്ത എന്നും പ്രിയപ്പെട്ട സാം ആണ്, പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നു സൗഹൃദം

  ഞങ്ങളുടെ സിനിമ ഡിസംബര്‍ 2 ന് പുറത്തുവരും. ഉള്ള് തുറന്ന് ഉറക്കെ ചിരിക്കുന്ന, മുഴുവന്‍ സമയവും സിനിമയെ സ്വപ്നം കാണുന്ന ഇന്ത്യ കണ്ട വലിയ സംവിധായകന്‍ കുറച്ച് ദിവസങ്ങള്‍ക്കുമുമ്പ് എനിക്കയ്ച്ചു തന്ന വാക്കുകള്‍ ...മര്‍ക്കാറില്‍ ജോലി ചെയ്തതിന് കിട്ടിയ പണമൊക്കെ ചിലവായി പോയി...പക്ഷെ ഈ വലിയ കലാകാരന്റെ വാക്കുകള്‍ എന്റെ ജീവിതകാല സമ്പാദ്യമാണ്...നിരവധി തവണ കഥാപാത്രങ്ങളുടെ മനസ്സ് നമുക്ക് മുന്നില്‍ തുറന്നിട്ട ലാലേട്ടനിലെ നടന്റെ അഭിനയ മികവ് ഞാന്‍ മലയാളികളോട് പറയേണ്ട ആവിശ്യമില്ല...പക്ഷെ സിനിമ ഒന്നിച്ച് കളിച്ചുവളര്‍ന്ന, തമ്മില്‍ തമ്മില്‍ എടാ പോടാ ബന്ധമുള്ള ഇവര്‍..പരസ്പരം കൈമാറുന്ന ബഹുമാനവും ഒരു സംവിധായകന്‍ എന്ന നിലക്ക് ലാലേട്ടന്‍ പ്രിയന്‍ സാറിനോട് കാണിക്കുന്ന അനുസരണയും ഒരു അഭിനയ വിദ്യാര്‍ത്ഥിയായ എനിക്ക് വലിയ പാഠങ്ങളായിരുന്നു...മരക്കാര്‍ എനിക്ക് ഒരു സിനിമ മാത്രമല്ല...എന്റെ അഭിനയ ജീവിതത്തിലെ ഒരു ഫിലിം ഇന്‍സ്റ്റിറ്റിയുട്ട് കൂടിയായിരുന്നു...പ്രിയേട്ടാ..ലാലേട്ടാ..സ്നേഹം മാത്രം.. ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. നടന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

  സിമ്പിൾ ലുക്കിൽ നവവധുവായി സാന്ത്വനത്തിലെ ജയന്തി, അപ്സരയും സംവിധായകൻ ആൽബിയും വിവാഹിതരായി

  മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്.

  ബാലമണിയുടെ വിശേഷം പങ്കുവെച്ച് സ്റ്റാർമാജിക് താരം ശ്രീവിദ്യ മുല്ലച്ചേരി, ജീവ സൂപ്പറാണെന്ന് നടി

  ചിത്രത്തിന്റെ ട്രെയിലർ നാളെ പ്രേക്ഷകരിലേയ്ക്ക് എത്തും. ഗ്രാന്‍ഡ് ട്രെയിലര്‍ എന്നാണ് അണിയറ പ്രവർത്തകർ ഇതിനെ വിശേഷിപ്പക്കുന്നത്. ചിത്രത്തിന്റെ മൂന്ന് ടീസറുക റിലീസ് ചെയ്തിട്ടുണ്ട്. എല്ലാം ട്രെൻഡിങ്ങിൽ ഇടംപിടിച്ചിരുന്നു. മൂന്നാമത്തെ ടീസറിനെ പ്രശംസിച്ച് കൊണ്ട് ഫേസ്ബുക്ക് എത്തിയിരുന്നു.മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത ടീസറിന് താഴെയാണ് കമന്റുമായി ഫേസ്ബുക്ക് എത്തിയത്. 'ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല, എന്തൊരു എപ്പിക്ക് ടീസറാണിതെന്നാണ്' ഫേസ്ബുക്ക് കമന്റ് ചെയ്തിരിക്കുന്നത്.

  ലോകമെമ്പാടും വമ്പൻ റിലീസുമായി Marakkar: Arabikadalinte Simham

  കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരക്കാര്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് ഇപ്പോൾ ലഭിത്തുന്ന വിവരം ഇതിനോടകം തന്നെ അറന്നൂറോളം സ്‌ക്രീനുകള്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്.

  English summary
  Actor Hareesh Peradi Write Up About Mohanlal And Priyadarshan Friendship,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X