ദയാവധത്തിന് അനുമതിയില്ലാത്തപ്പോൾ ഒരാൾ സമാധിയാവുന്നത് കുറ്റകരം, സതി നിരോധിച്ചിടത്ത് പുതിയ സതിയന്മാരുണ്ടാവരുത്!

കഴിഞ്ഞ രണ്ട് ദിവസമായി കേരളമൊന്നാകെ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധിസ്ഥലം. ഒരുപക്ഷെ കേരളത്തിൽ തന്നെ ആദ്യത്തെ സംഭവമാകും ഇത്തരമൊരു സമാധി. വ്യാഴാഴ്ച രാവിലെയാണ് നെയ്യാറ്റിൻകര ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപൻ മരിച്ചത്. മരിക്കുമ്പോൾ 69 വയസായിരുന്നു പ്രായം. തങ്ങളുടെ പിതാവ് സമാധിയായിയെന്ന് എഴുതി വീടിന് പരിസര പ്രദേശങ്ങളിൽ മക്കൾ പോസ്റ്റർ പതിപ്പിച്ചപ്പോഴാണ് മരണ വാർത്ത നാട്ടുകാരും പ്രദേശവാസികളും അറിയുന്നത്.

ഉടൻ തന്നെ പോലീസും കലക്ടർ അടക്കമുള്ളവരും എത്തി പരിശോധന നടത്തി സമാധി സ്ഥലം കണ്ടെത്തി. കിടപ്പിലായിരുന്ന ഗോപൻ വ്യാഴാഴ്ച രാവിലെ മരിച്ചതിനെ തുടർന്ന് സമാധിയിരുത്തിയെന്നാണ് ഭാര്യ സുലോചനയും മക്കളായ രാജസേനനും സനന്തനും പറഞ്ഞത്. രാജസേനൻ പിന്നീട് ഈ മൊഴി മാറ്റി.

Hareesh Peradi Neyyattinkara Gopan Swami Samadhi

പിതാവ് സമാധിയാകാൻ ആഗ്രഹിക്കുന്ന വിവരം തന്നോട് പറഞ്ഞുവെന്നും അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരമാണ് സമാധി ഇരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. രാജസേനൻ കുടുംബ ക്ഷേത്രത്തിലെ പൂജാരിയാണ്. വ്യാഴാഴ്ച രാവിലെ പത്തരയോടെ പിതാവിനെ സമാധി സ്ഥലത്ത് എത്തിച്ചെന്നും പത്മാസനത്തിൽ ഇരുന്ന അദ്ദേഹം പറഞ്ഞത് അനുസരിച്ചുള്ള പൂജകൾ നടത്തിയെന്നും രാജസേനൻ പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ മൂന്നര വരെ പൂജ നീണ്ടു.

പിന്നീട് ഈ അറ കോൺക്രീറ്റ് സ്ലാബ് ഉപയോഗിച്ച് അടച്ചുവെന്നും രാജസേനൻ പൊലീസിന് മൊഴി നൽകി. കടുത്ത ശിവ ഭക്തനായ ഗോപൻ വീട്ടുവളപ്പിൽ തന്നെ ശിവക്ഷേത്രം നിർമിച്ച് പൂജകൾ നടത്തിയിരുന്നു. ഭാര്യയുടേയും മക്കളുടേയും മൊഴിയിൽ ദുരൂഹതയുള്ളതിനാൽ സമാധി പൊളിച്ച് പരിശോധിക്കാനായിരുന്നു അധികൃതരുടെ തീരുമാനം.

എന്നാൽ ആർഡിഒയും ഡിവൈഎസ്പിയും സ്ഥലത്തെത്തി സ്ഥലം പരിശോധിക്കുന്നതിനിടെ ഹിന്ദു ഐക്യവേദി, വിഎസ്ഡിപി സംഘടനകളുടെ നേതാക്കളെത്തി സമാധി പൊളിക്കേണ്ട കാര്യമില്ലെന്നും അത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും പറഞ്ഞതോടെ പൊളിച്ച് പരിശോധിക്കാമെന്ന തീരുമാനത്തിൽ നിന്ന് തൽക്കാലം അധികൃതർ പിന്മാറി.

ദുരൂഹ​ സമാധിയെ കുറിച്ച് സോഷ്യൽമീഡിയയിൽ അടക്കം ചർച്ചകൾ കൊഴുക്കുന്ന സാഹചര്യത്തിൽ നടൻ ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ദയാവധത്തിന് അനുമതിയില്ലാത്തപ്പോൾ ഒരാൾ സമാധിയാവുന്നത് കുറ്റകരമാണെന്നും സതി നിരോധിച്ചിടത്ത് പുതിയ സതിയന്മാരുണ്ടാവരുതെന്നുമാണ് നടൻ കുറിച്ചത്. ദയാവധത്തിന് അനുമതി ലഭിക്കാത്ത രാജ്യത്ത് ഒരാൾ സമാധിയാവുന്നത് കുറ്റകരമാണ്.

Hareesh Peradi Neyyattinkara Gopan Swami Samadhi

ഒരു മനുഷ്യന്റെ ആത്മഹത്യാ ശ്രമത്തിന് ഒരു കുടുംബം കാവൽ നിൽക്കുന്നതും അതിന് അവരുടെ സഹായം ലഭിക്കുന്നതും ഏത് വിശ്വാസത്തിന്റെ പേരിലാണെങ്കിലും ഒരു ജനാധിപത്യ രാഷ്ട്രത്തിന് ചേരാത്തതാണ്. സതി നിരോധിച്ച രാജ്യമാണ്. പുതിയ സതിയൻമാർ ഉണ്ടാവരുത്. നിയമമേ നിയമമാവുക... കേരളമേ മാതൃകയാവുക... എന്നായിരുന്നു ഹരീഷ് പേരടിയുടെ പോസ്റ്റ്. സമാധി പൊളിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നാണ് ഭൂരിഭാ​ഗം മലയാളികളും ആവശ്യപ്പെടുന്നത്.

കേരളത്തിൽ തന്നെയാണ് ഇത്തരമൊരു സംഭവം നടന്നതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നാണ് മറ്റ് ചിലർ കുറിച്ചത്. ഭാവിയിൽ ഇതൊരു അമ്പലമാകുന്നതും ഒരുപാട് തീർത്ഥാടകർ വരുന്നതും ഒരുപാട് പണം ക്ഷേത്രത്തിൽ എത്തുമെന്നും മക്കൾ സ്വപ്നം കണ്ട് കാണും, ജീവിച്ചിരിക്കുന്ന അച്ഛനമ്മമാർക്ക് ഇതൊരു ഭീക്ഷണിയയണ്.

സത്യം പുറത്ത് കൊണ്ടുവരണം. അല്ലെ‌ങ്കിൽ കേരളം സമാധികളുടെ നാടെന്ന് അറിയപ്പെടും, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇതിന് വേണ്ടി ശബ്ദിക്കാൻ ആളുണ്ടല്ലോ... കഷ്ടം തോന്നുന്നു എന്നിങ്ങനെ എല്ലാമാണ് ജനങ്ങളുടെ പ്രതികരണങ്ങൾ. കോടതി ഉത്തരവ് ഇറങ്ങിയാലും സമാധി പൊളിക്കാൻ സമ്മതിക്കില്ലെന്ന നിലപാടിലാണ് കുടുംബം. സമാധി ഇരുത്തുമ്പോൾ മറ്റുള്ളവർ കാണാൻ പാടില്ലെന്നതിനാലാണത്രെ ആരെയും അറിയിക്കാെതെ കുടുംബം ചടങ്ങുകൾ നടത്തിയത്.

More from Filmibeat

Read more about: hareesh peradi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X