For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ദിലീപിന്റെ നിർബന്ധമായിരുന്നു ഞാൻ ആ വേഷം ചെയ്യണമെന്നത്, നേട്ടങ്ങൾ ഭാര്യ വന്നശേഷം ഉണ്ടായത്'; ഹരിശ്രീ അശോകൻ

  |

  നൂറിലധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ച് മലയാളത്തിന്റെ അഭിമാനമായി മാറിയ മലയാളത്തിന്റെ സ്വന്തം രമണനാണ് ഹരിശ്രീ അശോകൻ. ഹരിശ്രീ എന്ന ട്രൂപ്പിൽ മിമിക്രി ആർട്ടിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് കലാഭവനിൽ ജോലി ചെയ്യുകയും പതിയെ സിനിമയിലേക്ക് പ്രവേശിക്കുകയായുമായിരുന്നു.

  ഇപ്പോഴിത തന്റെ സിനിമാ ജീവിതത്തെ കുറിച്ച് ഹരിശ്രീ അശോകൻ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

  Also Read: നിങ്ങളാണ് ലോകത്തെ ഏറ്റവും നല്ല രക്ഷിതാക്കൾ; സാജൻ സൂര്യക്കും ഭാര്യക്കും മകളുടെ കത്ത്, സന്തോഷം പങ്കുവച്ച് താരം

  'മോൻ അടക്കം പലരും പറഞ്ഞു ഞാൻ ഭയങ്കര സീരിയസായിട്ടുള്ള ആളാണെന്ന്. ഒരിക്കൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ മോൻ എന്നോട് പറഞ്ഞത് അച്ഛാ... സ്റ്റേജിൽ പോയി ചിരിച്ചുകൊണ്ട് ഇരിക്കണെ എന്നാണ്.'

  'ശരിക്കും ഞാൻ ചിരിക്കാറുണ്ട്. പക്ഷെ ഇളിച്ച് ചിരിച്ചോണ്ട് ഇരിക്കുന്നത് എനിക്കിഷ്ടമല്ല. മാത്രമല്ല ആർട്ടിഫിഷലായി ചിരിച്ചോണ്ടിരിക്കുന്നവർ നിരവധി സിനിമയിലുണ്ട് അവരെ എനിക്ക് അറിയാം. എന്റെ മുഖം എപ്പോഴും സീരിയസാണെന്നാണ് മോൻ‌ പറഞ്ഞത്.'

  'അത് എന്റെ കുഴപ്പമല്ല മാനിഫാക്ചറിങ് ഡിഫക്ടാണ്. കൂടാതെ അവൻ എന്നോട് പറഞ്ഞു കല്യാണ ഫോട്ടോയിലേത് പോലെ ചിരിച്ച് നിൽക്കണമെന്ന്. അപ്പോൾ ഞാൻ അവനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു എന്റെ പൊന്നു മോനെ അത് എന്റെ അവസാനത്തെ ചിരിയായിരുന്നുവെന്ന്.'

  'അത് ഞാൻ ചുമ്മ പറഞ്ഞതാണ്. എന്റെ ഭാര്യ പ്രീതി എന്റെ ലൈഫിലേക്ക് വന്ന ശേഷമാണ് എനിക്ക് ജീവിതത്തിൽ എല്ലാ നേട്ടങ്ങളും ഉണ്ടായത്. അവൾ എല്ലാ കാര്യങ്ങളിലും സപ്പോർട്ടാണ്. വെറൈറ്റി കഥാപാത്രം ചെയ്യണമെന്നത് പണ്ട് മുതലുള്ള ആ​ഗ്രഹമാണ്.'

  'ഞാനും കുറെ കാലത്തേക്ക് കോമഡി കാറ്റ​ഗറിയിൽ പെട്ട് പോയിരുന്നു. പക്ഷെ കോമഡി ചെയ്തപ്പോൾ സെന്റിമെന്റ്സ് സീനും ചെയ്തിരുന്നു.'

  'ബാവൂട്ടിയുടെ നാമത്തിലെന്ന മമ്മൂട്ടി സിനിമയിൽ മമ്മൂക്കയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്റെ വേഷമായിരുന്നു എനിക്ക് അതിലെ എന്റെ പ്രകടനം കണ്ട് അ​ദ്ദേഹം എന്നോട് പറഞ്ഞത് ഇനി നിനക്ക് ഇതുപോലെ നല്ല വേഷങ്ങൾ കിട്ടുമെന്നാണ്. പക്ഷെ കിട്ടിയില്ല. ആ സിനിമ ശ്രദ്ധിക്കപ്പെടാത്തതുകൊണ്ട് ആരും അത്തരം വേഷങ്ങൾ ചെയ്യാൻ വിളിച്ചുമില്ല.'

  Also Read: 'എന്നോട് പറഞ്ഞ് സീനുകൾ മാറ്റാമെന്ന് സ്വാസിക കരുതി; അതിര് കടക്കുന്നോയെന്ന് പറയാൻ ആളുണ്ടായിരുന്നു'

  'പക്ഷെ ഇപ്പോൾ നല്ല അത്തരം സീരിയസ് റോളുകൾ കിട്ടുന്നുണ്ട്. പഞ്ചാബി ഹൗസിലെ രമണൻ‌ സീരിയസ് കഥാപാത്രമാണ് പക്ഷെ അവന്റെ മനറിസമാണ് നമ്മളെ ചിരിപ്പിക്കുന്നത്.'

  'താടി വെച്ചൊരു കൃഷ്ണൻ ആകാനും പെണ്ണാകാനും ഇന്ത്യൻ സിനിമയിൽ എനിക്കേ അവകാശമുള്ളൂ. ഇപ്പോഴും വിഷു ആകുമ്പോൾ മീശ മാധവനിലെ കഥാപാത്രം വെച്ചുള്ള ആശംസകൾ എനിക്ക് വരാറുണ്ട്. പറക്കും തളിക ചെയ്യുന്ന സമയത്ത് ഉറങ്ങാൻ പോലും പറ്റിയിട്ടില്ല. വെയിലത്തും നടുറോഡിലുമായിരുന്നു ചിത്രീകരണം മുഴുവൻ.'

  'ഇതിന്റെ ഷൂട്ട് എങ്ങനെയെങ്കിലും തീരണെ എന്നാണ് അന്ന് പ്രാർഥിച്ചത്. ദിലീപുമായി സിനിമകൾ ചെയ്യുമ്പോൾ അവൻ കട്ടയ്ക്ക് നിന്ന് കളിക്കും. പറക്കും തളികയിൽ ഞാനായിരുന്നില്ല അഭിനയിക്കേണ്ടിയിരുന്നത്. പക്ഷെ ദിലീപും സംഘവും എനിക്ക് വേണ്ടി കാത്തിരുന്നു എന്റെ ഷൂട്ട് തീരും വരെ.'

  'കോമഡി ഞാൻ ഇപ്പോഴും വിട്ടിട്ടില്ല. അത്തരം കഥാപാത്രങ്ങൾ വന്നാൽ ഇനിയും ചെയ്യും. കൈ കാൽ ആവാതില്ലാത്തവനാണേ എന്ന പാർവതി പരിണയത്തിലെ ഡയലോ​ഗ് ഞാൻ തന്നെ സ്വയം ഇട്ടതാണ്.'

  'അത് ഞാൻ ചെയ്യുന്നത് കണ്ട് സെറ്റ് മുഴുവൻ ഭയങ്കര ചിരിയായിരുന്നു. അങ്ങനെ ഭിക്ഷക്കാരനായുള്ള എന്റെ മൂന്ന് സീൻ മാറ്റി അവർ കൂടുതൽ സീനുകൾ എനിക്ക് പാർവതി പരിണയത്തിൽ നൽകി.'

  'ദിലീപിന്റെ നിർബന്ധമായിരുന്നു ഞാൻ ആ ഭിക്ഷക്കാരൻ വേഷം ചെയ്യണമെന്നത്. എനിക്ക് പരിചയമുള്ള ഒരു ഭിക്ഷക്കാരനെ മനസിൽ കണ്ടാണ് ആ കഥാപാത്രം ചെയ്തത്. ഫുൾ സെറ്റ് കൈയ്യടിയായിരുന്നു. അതാണ് എനിക്ക് കിട്ടിയ ആദ്യ അവാർഡ്. പ്രൊഡ്യൂസർ വരെ ചിരിച്ച് കസേരയിൽ നിന്നും വീണു' ഹരിശ്രീ അശോകൻ പറഞ്ഞു.

  Read more about: harisree ashokan
  English summary
  Actor Harisree Ashokan Open Up About His Acting Life And Struggles, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X