For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അതെന്റെ ഒടുക്കത്തെ ചിരിയായിരുന്നെടാ..! അതോടെ ചിരി സോള്‍ഡ് ഔട്ടായി'; ഹരിശ്രീ അശോകന്‍ അന്ന് മകനോട് പറഞ്ഞത്

  |

  മലയാള സിനിമയിലെ നിറസാന്നിദ്ധ്യമാണ് ഹരിശ്രീ അശോകനും മകന്‍ അര്‍ജ്ജുന്‍ അശോകനും. കാല്‍ നൂറ്റാണ്ടായി ഹരിശ്രീ അശോകന്‍ മലയാളികളെ ചിരിപ്പിക്കുന്നു. അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ അര്‍ജ്ജുന്‍ അശോകന്‍ നായകവേഷത്തിലാണ് തിളങ്ങിയത്. അടുത്തിടെ പുറത്തിറങ്ങിയ നിരവധി ചിത്രങ്ങളിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു അര്‍ജ്ജുന്‍.

  ഇപ്പോഴിതാ ഹരിശ്രീ അശോകന്‍ തന്റെ മകന്‍ അര്‍ജ്ജുന്‍ അശോകിനെക്കുറിച്ച് പറഞ്ഞ ചില വാക്കുകയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വനിത മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് ഹരിശ്രീ അശോകന്‍ മകനെക്കുറിച്ച് സംസാരിക്കുന്നത്.

  സിനിമയില്‍ കോമഡി ചെയ്യുന്നവരൊക്കെ ജീവിതത്തില്‍ ഗൗരവക്കാരാണെന്ന് പറയാറുണ്ട്. അശോകനിപ്പോള്‍ കൂടുതല്‍ ഗൗരവക്കാരനായോ എന്ന ചോദ്യത്തിന് പ്രതികരിക്കവേ ഹരിശ്രീ അശോകന്‍ പറഞ്ഞതിങ്ങനെയായിരുന്നു. 'എന്റെ മകന്‍ അര്‍ജ്ജുന്‍ ഇടയ്ക്കിടെ ചോദിക്കും അച്ഛന് കുറച്ച് ചിരിച്ചാല്‍ എന്താ? ചിരിക്കാന്‍ ഇത്ര പിശുക്ക് കാണിക്കണോ' എന്നൊക്കെ.

  ഞങ്ങളുടെ വിവാഹഫോട്ടോ ചൂണ്ടിക്കാട്ടിയിട്ട് അവന്‍ പറയും. 'ആ കല്യാണ ഫോട്ടോയില്‍ അച്ഛന്‍ എത്ര സന്തോഷത്തോടെയാണ് ഇരിക്കുന്നതെന്ന്. അതുപോലെ ചിരിച്ചാല്‍ എന്താണെന്ന്' ചോദിക്കാറുണ്ട്.

  അർഹതയ്ക്കുള്ള അം​ഗീകാരം, ഒമ്പതാം ആഴ്ചയിലെ ക്യാപ്റ്റനായി ബ്ലെസ്ലി, കലിയടങ്ങാതെ റിയാസ്!

  അതിനു ഞാന്‍ മറുപടി പറഞ്ഞത് 'അതെന്റെ ഒടുക്കത്തെ ചിരിയായിരുന്നെടാ. അതോടെ ചിരി സോള്‍ഡ് ഔട്ടായി. പിന്നെ, അതുപോലെ ചിരിച്ചിട്ടേയില്ല' എന്നാണ്. വെറുതെ തമാശ പറഞ്ഞതാണ് കേട്ടോ. പ്രീതയെ പങ്കാളിയായി കിട്ടിയതാണ് എന്റെ ഭാഗ്യം. വിവാഹത്തിനു ശേഷമാണ് എന്റെ ഭാഗ്യം തെളിഞ്ഞതെന്നാണ് വിശ്വസിക്കുന്നത്.' ഇതിനൊപ്പം ഹരിശ്രീ അശോകന്‍ കൂട്ടിച്ചെര്‍ത്തു.

  അര്‍ജുന് കൊടുത്തിട്ടുള്ള ഉപദേശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഹരിശ്രീ അശോകന്‍ പറഞ്ഞ മറുപടി ഇങ്ങനെയാണ്:'മിമിക്രി പഠിപ്പിക്കാന്‍ പറ്റില്ല. പക്ഷേ, പഠിക്കാന്‍ പറ്റും എന്നാണ് ഞാന്‍ കരുതുന്നത്. അതുപോലെയാണ് അഭിനയവും' എന്നായിരുന്നു. ഒരാളുടെ അഭിനയശേഷി ഉപദേശിച്ചു നന്നാക്കാന്‍ പറ്റുന്നതാണ് എന്ന് തോന്നിയിട്ടില്ല. അതുകൊണ്ട് തന്നെ മകന്റെ അഭിനയത്തെക്കുറിച്ച് ഞാന്‍ അവനോട് അഭിപ്രായം പറയാറില്ലെന്ന് ഹരിശ്രീ അശോകന്‍ പറയുന്നു.

  നല്ലൊരു നടനാകാന്‍ കഠിനാധ്വാനം വേണമെന്ന് ഞാന്‍ എപ്പോഴും പറയും. അവന്റെ അഭിനയം നന്നായിരുന്നു എന്ന് എന്നോട് പലരും പറയാറുണ്ട്. അതു കേള്‍ക്കുമ്പോള്‍ അച്ഛന്‍ എന്ന നിലയില്‍ എനിക്ക് അഭിമാനവും സന്തോഷവും തോന്നാറുണ്ട്. അവനോട് ഞാന്‍ ഒന്നുരണ്ടു കാര്യങ്ങളെ പറയാറുള്ളൂ. ഭക്ഷണം കഴിക്കുമ്പോള്‍ ബാക്കി വെയ്ക്കരുത്. ആരെങ്കിലും വിശന്നിരിക്കുന്നതു കണ്ടാല്‍ കഴിയുമെങ്കില്‍ ആഹാരം വാങ്ങി കൊടുക്കണം. പിന്നെ, അവസരം തരുന്ന നിര്‍മ്മാതാവിന് വേദനയുണ്ടാക്കുന്ന ഒരു കാര്യവും ചെയ്യരുത് എന്നൊക്കെയാണ് പറഞ്ഞു കൊടുക്കാറുള്ളത്.

  Recommended Video

  Mammootty in Porsche | രണ്ടര കോടിയുടെ ഇലക്ട്രിക്ക് കാറിൽ വന്നിറങ്ങുന്ന മമ്മൂക്കയെ കണ്ടോ | FilmiBeat

  ക്യാമറയില്‍ നോക്കി പ്രണയിച്ചത് ഒരു നടിയെ മാത്രം, മനസ് കീഴടക്കിയ താരത്തെ കുറിച്ച് സന്തോഷ് ശിവന്‍

  അവന്റെ കുട്ടിക്കാലത്ത് ഞങ്ങള്‍ എറണാകുളത്ത് ഒരു ഫ്‌ലാറ്റിലാണ് താമസിക്കുന്നത്. 'കൂട്ടുകാര്‍ക്കൊക്കെ സൈക്കിള്‍ ഉണ്ട്.' എന്ന് അര്‍ജുന്‍ എന്നോടു പറഞ്ഞു. 'നിനക്കും ഒരു സൈക്കിള്‍ വാങ്ങാം' എന്ന് ഞാന്‍ പറഞ്ഞു. ഒരു സൈക്കിള്‍ വാങ്ങി കൊടുത്തു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ സൈക്കിള്‍ കാണാനില്ല. സൈക്കിള്‍ എവിടെ? എന്ന് ഞാന്‍ അര്‍ജുനോട് ചോദിച്ചു, അവന്റെ ഒരു കൂട്ടുകാരന് കൊടുത്തു എന്നാണ് അവന്‍ പറഞ്ഞത്. രാവിലെ പത്രം ഇടാന്‍ പോയാണ് ആ കൂട്ടുകാരന്‍ അവന്റെ കുടുംബം നോക്കുന്നത്. അതിനുശേഷമാണ് അവന്‍ സ്‌കൂളില്‍ വന്നിരുന്നത്.

  സൈക്കിള്‍ വാങ്ങാന്‍ നിവൃത്തിയില്ല. സൈക്കിളില്ലെങ്കില്‍ ജീവിതം വഴിമുട്ടും. ഞാന്‍ തടസ്സം പറയുമോ എന്ന് പേടിച്ചാണ് അവന്‍ അത് എന്നോട് പറയാതിരുന്നത്. അതു കേട്ടപ്പോള്‍ എന്റെ കണ്ണുനിറഞ്ഞു. ഞാന്‍ അവനെ കെട്ടിപ്പിടിച്ചു. മകനെക്കുറിച്ച് എനിക്ക് അഭിമാനം തോന്നി. ഈ അടുത്ത കാലത്ത് എന്റെ മകള്‍ക്കും മരുമകനും ഗള്‍ഫിലെ ഒരു ലോട്ടറി അടിച്ചു. അതില്‍ ഒരു കോടി രൂപ ബുദ്ധിമുട്ടുമുള്ളവര്‍ക്ക് കൊടുത്താല്‍ നന്നായി എന്ന് ഞാന്‍ പറഞ്ഞു. ഞങ്ങളുടെ കുടുംബത്തില്‍ തന്നെ സഹായിക്കേണ്ടതായി ധാരാളം പേരുണ്ട്." ഹരിശ്രീ അശോകന്‍ പറയുന്നു.

  Read more about: harisree ashokan arjun ashokan
  English summary
  Actor Harisree Ashokan opens up about his personal life in an interview
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X