നടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനായി! പ്രിയതമയെ ചേര്‍ത്ത് നിര്‍ത്തി താരത്തിന്റെ ചിത്രങ്ങള്‍ പുറത്ത്

നടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനായി. കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ഏപ്രില്‍ മാസം നടത്തിയ ഹേമന്തിന്റെ വിവാഹനിശ്ചയം സിനിമാലോകത്ത് തരംഗമായിരുന്നു. വിവാഹനിശ്ചയം നടത്തി നാല് മാസങ്ങള്‍ക്ക് ശേഷമാണ് ഹേമന്തും നീലിനയും വിവാഹിതരാവുന്നത്. വിവാഹത്തിന് പിന്നാലെ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നിരുന്നു.

നവതാരദമ്പതികള്‍ക്ക് ആശംസകളുമായി സിനിമയില്‍ നിന്നുള്ള സഹപ്രവര്‍ത്തകരും ആരാധകരും എത്തി കൊണ്ടിരിക്കുകയാണ്. നിമിഷ നേരം കൊണ്ടാണ് വിവാഹ വീഡിയോ സോഷ്യല്‍ മീഡിയ വഴി വൈറലായത്. ഫാസില്‍ സംവിധാനം ചെയ്ത ലിവിംഗ് ടുഗദര്‍ എന്ന ചിത്രത്തിലൂടെയാണ് ഹേമന്ത് സിനിമയിലേക്ക് എത്തുന്നത്.

hemanth-menon

കുഞ്ചാക്കോ ബോബനൊപ്പം ഡോക്ടര്‍ ലവ് എന്ന ചിത്രത്തില്‍ അഭിനയിച്ച് ശ്രദ്ധേയനായി. ഒര്‍ഡിനറി, അയാളും ഞാനും തമ്മില്‍, നിര്‍ണായകം, ഗോള്‍ഡ് കോയിന്‍, ചാര്‍മിനാര്‍ എന്നിങ്ങനെ നിരവധി സിനിമകളില്‍ ഹേമന്ത് അഭിനയിച്ചിട്ടുണ്ട്. ചാര്‍മിനാര്‍ ആണ് ഹേമന്തിന്റേതായി അവസാനമെത്തിയ ചിത്രം. ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന വേറെയും സിനിമകള്‍ വരാനിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X