സുകുമാരനെ അനുകരിച്ച് ഇന്ദ്രജിത്ത്; പാതിരാത്രിയിലെ ഇന്ദ്രന്റെ മിമിക്രി കേട്ട് ഞെട്ടി മല്ലിക സുകുമാരന്‍

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രജിത്ത് സുകുമാരന്‍. നെഗറ്റീവ് വേഷങ്ങളിലൂടെ സിനിമയില്‍ ചുവടുറപ്പിച്ച താരം പിന്നീട് അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയസാന്നിദ്ധ്യമായി മാറുകയായിരുന്നു. മലയാളത്തിനു പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സജീവമാണ് ഇന്ദ്രജിത്ത്.

അമ്മ മല്ലികയെ ഒരിക്കല്‍ സുകുമാരന്റെ ശബ്ദത്തില്‍ പറ്റിച്ച കഥ പറയുകയാണ് ഇപ്പോള്‍ ഇന്ദ്രജിത്ത്. അതേക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴായിരുന്നു ഇന്ദ്രജിത്തിന്റെ രസകരമായ മറുപടി.

മല്ലികയെ ഞെട്ടിച്ച കഥ

മുന്‍പ് കസിന്‍സ് എന്ന സിനിമ ഷൂട്ട് ചെയ്ത സമയത്ത് അതില്‍ അച്ഛനെ അനുകരിച്ച് സംസാരിക്കുന്ന ഒരു രംഗമുണ്ടായിരുന്നു. എന്റെയൊപ്പം ആ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടും ഉണ്ടായിരുന്നു. സുരാജ് നേരത്തെ അച്ഛനെ സ്‌റ്റേജില്‍ അനുകരിച്ച് കാണിച്ച് നല്ല ശീലമുള്ളയാളാണ്. സിനിമയ്ക്കു വേണ്ടി പരിശീലിച്ച ആ ഡയലോഗ് പറഞ്ഞായിരുന്നു ഞാന്‍ അമ്മയെ വിളിച്ച് ഞെട്ടിച്ചത്.

ഹലോ മല്ലിക ഇത്ര നേരത്തെ നീ കിടന്നോ? ഞാന്‍ ഇപ്പോഴും ഉണര്‍ന്നിരിക്കുകയാണ്.എന്നു പറഞ്ഞപ്പോള്‍ അമ്മ ഞെട്ടിപ്പോവുകയായിരുന്നു. രാത്രി ഒരു 12 മണി കഴിഞ്ഞ് മറ്റൊരു നമ്പരില്‍ നിന്നാണ് അമ്മയെ അന്ന് വിളിച്ചുണര്‍ത്തി ഈ ശബ്ദം കേള്‍പ്പിച്ചത്. അപ്രതീക്ഷിതമായി അച്ഛന്റെ ശബ്ദം കേട്ട് അമ്മ വല്ലാതായിപ്പോയെന്നായിരുന്നു ഇന്ദ്രജിത്ത് പറയുന്നത്.

ഇന്ദ്രജിത്ത് അമ്മയെപ്പോലെ

സുരാജ് സ്‌റ്റേജില്‍ അച്ഛനെ നിരവധി തവണ അനുകരിച്ചിട്ടുള്ളതിനാല്‍ നന്നായി ചെയ്യാനറിയാം. എനിക്കും കുറച്ചൊക്കെ അച്ഛന്റെ ശബ്ദം വരും. ഇന്ദ്രജിത്ത് പറയുന്നു.

തനിക്ക് അമ്മയുടെ പ്രകൃതമാണെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. പാരമ്പര്യമായി അമ്മയുടെ വീട്ടുകാരുടെ ശരീരപ്രകൃതമാണ് എനിക്കും. എന്നോട് തടി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ഞാന്‍ അമ്മയോട് ആദ്യം തടി കുറയ്ക്കാനാണ് പറയാറുള്ളത്. പക്ഷെ, സിനിമയില്‍ ഒരു കഥാപാത്രം ആവശ്യപ്പെടുന്നുവെങ്കില്‍ അതിനു വേണ്ടി എന്റെ തടി കുറയ്ക്കാന്‍ തയ്യാറാണെന്ന് ഇന്ദ്രജിത്ത് പറയുന്നു.

പത്താംവളവ് പുതിയ ചിത്രം

എം.പത്മകുമാര്‍ സംവിധാനം ചെയ്ത പത്താംവളവാണ് ഇന്ദ്രജിത്തിന്റെ ഏറ്റവും പുതിയ ചിത്രം. സുരാജ് വെഞ്ഞാറമ്മൂട്, അദിതി രവി, കിയാര കണ്‍മണി തുടങ്ങി നിരവധി താരങ്ങള്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു ഇമോഷണല്‍ ഡ്രാമ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് രചിച്ചിരിക്കുന്നത്.

ചിത്രത്തില്‍ അജ്മല്‍ അമീര്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു, നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍, ഷാജു ശ്രീധര്‍, സ്വാസിക, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരും അഭിനേതാക്കളായി എത്തുന്നുണ്ട്. യു ജി എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രതീഷ് റാം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

ബോളിവുഡ് നിര്‍മ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താംവളവിനുണ്ട്. റുസ്തം, ലഞ്ച് ബോക്‌സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ നിതിന്‍ കേനിയുടെ കൂടി പങ്കാളിത്തത്തില്‍ ഉള്ള കമ്പനിയാണ് എംഎംസ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X