India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവളെ എങ്ങനെ മറക്കും', ഇന്ദ്രജിത്തിൻ്റെ പോസ്റ്റ് 'കുത്തിപ്പൊക്കി' ആരാധകർ

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. അമ്മയ്ക്കും അച്ഛനും പിന്നാലെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും ഇപ്പോൾ മലയാള സിനിമയിലെ അവിഭാജ്യഘടകങ്ങളാണ്. യുവതാരങ്ങളിൽ ഏറ്റവും കൂടുതൽ പ്രേക്ഷക സ്വീകാര്യത നേടിയ താരങ്ങൾ കൂടിയാണ് പൃഥ്വിയും ഇന്ദ്രജിത്തും. പറഞ്ഞുവരുമ്പോൾ മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളെന്ന് ഇന്ദ്രജിത്തിനെ വിശേഷിപ്പിച്ചാലും തെറ്റില്ല.

  വില്ലൻ വേഷത്തിലൂടെയാണ് സിനിമയിലേക്കുള്ള ഇന്ദ്രജിത്തിന്റെ കടന്നുവരവ്. തുടക്കം 2002 ൽ പുറത്ത് വന്ന 'ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ' എന്ന സിനിമയിലൂടെ. എന്നാൽ ദീലിപ് ചിത്രമായ 'മീശമാധവനി'ലൂടെയാണ് ഇന്ദ്രജിത്ത് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപ്പറ്റിയത്. ചിത്രത്തിൽ 'ഈപ്പൻ പാപ്പച്ചി 'എന്ന വില്ലൻ കഥാപാത്രത്തിന് ഇന്ദ്രജിത്ത് സ്വതസിദ്ധമായ ശൈലിയിൽ മിഴിവേകി. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങൾ നടനെ തേടിയെത്തി. സീരിയസ് വേഷങ്ങൾ മാത്രമല്ല കോമഡ‍ിയും വഴങ്ങുമെന്ന് ഇന്ദ്രജിത്ത് നിരവധി അവസരങ്ങളിൽ തെളിയിച്ചിട്ടുണ്ട്.

  ഏത് റോളും അഭിനയിച്ച് ഫലിപ്പിക്കാൻ പാടവമുള്ള ഇന്ദ്രജിത്ത് സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. ഇപ്പോഴിതാ മുൻപൊരിക്കൽ ഫെയ്സ്ബുക്കിൽ ഇന്ദ്രജിത്ത് പങ്കുവെച്ച പോസ്റ്റ് ആരാധകർക്കിടയിൽ വീണ്ടും പ്രചാരം നേടുകയാണ്. പത്ത് വർഷങ്ങൾക്ക് മുമ്പ് പ്രണയദിനത്തിൽ പങ്കുവെച്ച ചിത്രവും അതിലെ വാക്കുകളുമാണ് പുതിയ ചർച്ചകൾക്ക് ആധാരം.

  Also Read: ഇറങ്ങിപ്പോയത് എല്ലാവരോടും പറഞ്ഞിട്ട്, അമ്മയുടെ പിറന്നാളിന് വീട്ടിൽ കയറ്റിയില്ല! കഴിഞ്ഞകാലം പങ്കുവെച്ച് അനുശ്രീ

  'ഹൃദയത്തിലാണ് അവളെങ്കിൽ മറക്കാം, പക്ഷേ ഹൃദയം അവളാണെങ്കിൽ എങ്ങനെ മറക്കും', ഇന്ദ്രജിത്ത് പങ്കുവെച്ച ചിത്രത്തിലെ കാർഡ് പറയുന്നു. 2012 ഫെബ്രുവരി 14 -നായിരുന്നു നടൻ ഈ കുറിപ്പ് പങ്കുവെച്ചത്. ഇപ്പോൾ ആരാധകർ ഈ കുറിപ്പ് വീണ്ടും ഏറ്റെടുത്തിരിക്കുന്നു. താരത്തിന്റെ പഴയ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് കമന്റുകൾ ചേർക്കുന്നത്.

  Also Read: ആദ്യമേ 'നോ' പറയാമായിരുന്നു, നാണംകെടുത്തേണ്ട കാര്യമില്ല; നിത്യയ്ക്കെതിരെ തുറന്നടിച്ച് സന്തോഷ് വർക്കി

  ഏറെ നാളത്തെ പ്രണയത്തിനുശേഷം ആയിരുന്നു ഇന്ദ്രജിത്തിന്റെയും പൂർണ്ണിമയുടെയും വിവാഹം. കുറച്ച് നാൾ മുമ്പ് നടൻ ഇന്ദ്രജിത്തിനെക്കുറിച്ച് പൂർണ്ണിമ പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  'ആദ്യത്തെ സീരിയലിലൂടെ തന്നെ എനിക്ക് സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞു. ഒരു വർഷം മാത്രമാണ് ഞാൻ സിനിമയിൽ നിന്നത്. ആ ഒരു വർഷത്തിനുള്ളിൽ ഏഴു സിനിമകളാണ് ചെയ്തത്'.

  'ശേഷം 2002 ൽ ഇന്ദ്രനെ വിവാഹം ചെയ്യുകയായിരുന്നു. ഞാൻ കല്യാണം കഴിക്കുമ്പോൾ ഇന്ദ്രൻ നടൻ ആയിരുന്നില്ല. കമ്പ്യൂട്ടർ എഞ്ചിനീയറായ ഇന്ദ്രൻ അമേരിക്കൻ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ആ കമ്പനിക്ക് വേണ്ടി അമേരിക്കയിലേക്ക് പോകാനിരിക്കുന്ന ഒരു പയ്യനെയാണ് ഞാൻ കല്യാണം കഴിച്ചത്. അല്ലാതെ ഇന്നു കാണുന്ന ഇന്ദ്രജിത്ത് എന്ന നടനെയല്ല'.

  Also Read: 'ഏത് മൂഡിലും കാണാൻ പറ്റിയ ചിത്രങ്ങളുണ്ട്, പക്ഷെ ഞാൻ കൂടുതൽ കണ്ട അച്ഛന്റെ സിനിമ ഇതാണ്'; കല്യാണി പറയുന്നു

  Dr. Robin Dance: ഇത് ദിൽഷക്കുള്ള മറുപടിയോ?കൊയിലാണ്ടിയിൽ ആടി തിമിർത്ത് റോബിൻ | *BiggBoss

  സീരിയലിൽ നിന്നും സിനിമയിലേക്കെത്തിയ പൂർണ്ണിമ ഇപ്പോൾ ഒരു ഫാഷൻ ഡിസൈനറാണ്. 'പൂർണ്ണിമ ഇന്ദ്രജിത്ത്' എന്നൊരു ലേബൽ ഉണ്ടാകണമെന്ന് ആദ്യം ആഗ്രഹിച്ചത് ഇന്ദ്രനാണ്. തന്റെയുള്ളിൽ ഒരു ഫാഷൻ ഡിസൈനറുണ്ടെന്ന് തിരിച്ചറിഞ്ഞത് ചുറ്റുമുളളവരും പ്രേക്ഷകരുമാണ്', പൂർണ്ണിമ അന്ന് പറയുകയുണ്ടായി.

  ‘പ്രാണ' എന്ന വസ്ത്ര സ്ഥാപനവുമായി മുന്നോട്ടു പോകുകയാണ് പൂർണ്ണിമ ഇപ്പോൾ. ഇവരുടെ മക്കളും സിനിമയുടെ പല മേഖലകളിലായി പ്രവർത്തിക്കുന്നു. നവാഗതയായ ഇന്ദു വി എസ് കഥയെഴുതി സംവിധാനം ചെയ്ത് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിൽ പുറത്തിറങ്ങിയ '19(1)എ' എന്ന സിനിമയാണ് ഇന്ദ്രജിത്തിൻ്റെ ഒടുവിൽ റിലീസായ ചിത്രം. സിനിമയിലെ അഭിനയത്തിന് പുറമെ സംവിധാനരംഗത്തേക്കും ഇന്ദ്രജിത്ത് പ്രവേശിച്ചിട്ടുണ്ട്. സിനിമയുടെ തിരക്കഥ പൂർത്തിയായെങ്കിലും അടുത്ത വർഷമേ ചിത്രീകരണം നടക്കുള്ളൂവെന്ന് താരം അറിയിച്ചിട്ടുണ്ട്.

  Read more about: indrajith
  English summary
  Actor Indrajith Sukumaran Old Valentine's Day Facebook Post Goes Viral And Trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X