'ഞാൻ ചെന്ന് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ അമ്മ പോയതാ... പിന്നെ മൂന്ന് ദിവസം അമ്മയെ കണ്ടിട്ടില്ല'; ഇന്ദ്രജിത്ത്!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. സുകുമാരന്റെ വേർപാടിന് ശേഷം മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലേക്ക് എത്തി. ഇന്ന് മലയാള സിനിമയിലെ മുൻനിര താരങ്ങളാണ് ഇരുവരും.

പൃഥ്വിരാജ് സംവിധാനം, നിർമാണം, അഭിനയം, വിതരണം എല്ലാമായി പാൻ ഇന്ത്യൻ ലെവലിൽ വളർന്ന് കഴിഞ്ഞു. കേരളത്തിലും വിദേശത്തുമെല്ലാമായി കോടിക്കണക്കിന് സ്വത്തുകളും ബാങ്ക് ബാലൻസും ഉണ്ടായിട്ടും മല്ലിക സുകുമാരൻ വിശ്രമിക്കാതെ എന്തിനാണ് ഇപ്പോഴും അഭിനയിക്കാൻ പോകുന്നത് എന്നതാണ് ആരാധകരുടെ സംശയം.

എന്നാൽ വെറുതെ ഇരുന്ന് ജീവിതം പാഴാക്കുന്നതിനോടോ സമയം കളയുന്നതിനോടോ മല്ലികയ്ക്ക് താൽപര്യമില്ല. അതുകൊണ്ട് തന്നെ ബിസിയായി ഇരിക്കാൻ സാധിക്കുന്ന ഒരു സാഹചര്യവും പാഴാക്കാറില്ല. അതുപോലെ തന്നെ മക്കൾക്കൊപ്പമല്ല ഒറ്റയ്ക്കാണ് മല്ലികയുടെ താമസം.

വളരെ അധികം മക്കൾ നിർബന്ധിച്ചാൽ മാത്രമാണ് അവർക്കൊപ്പം സമയം ചിലവഴിക്കാൻ മല്ലിക പോകാറുള്ളു. വർഷത്തിൽ നിരവധി തവണ വിദേശ യാത്ര കുടുംബസമേതം നടത്തുന്നവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും.

Indrajith Sukumaran, Mallika Sukumaran

എന്നാൽ ഇവർക്കൊപ്പം മല്ലികയെ കാണാറില്ല. അത്തരം യാത്രകളിൽ നിന്നും ഒഴിഞ്ഞ് മാറി നിൽക്കുന്നതിന് മല്ലികയ്ക്ക് വ്യക്തമായ കാരണങ്ങളുണ്ട്. മക്കൾ ഭാര്യയ്ക്കും കുഞ്ഞുങ്ങൾക്കുമൊപ്പം യാത്രകൾ ആസ്വദിക്കാൻ പോകുമ്പോൾ അവർക്കൊപ്പം താനും പോകുന്നത് ശരിയല്ലെന്നാണ് മല്ലികയുടെ നിലപാട്.

അടുത്തിടെ ജിഞ്ചർ മീഡിയയ്ക്ക് നൽകിയൊരു അഭിമുഖത്തിൽ മക്കളെ കുറിച്ച് ചില പരാതികൾ മല്ലിക പറഞ്ഞത് ശ്രദ്ധിക്കപ്പെട്ടിരുന്നു. തനിക്ക് ഏത് സമയത്താണ് മൂഡ് പോകുന്നത് എന്നത് വിശദീകരിച്ചപ്പോഴാണ് മല്ലിക മക്കളുടെ കോളുകൾ വരാത്തതിനെ കുറിച്ച് പരാതിപ്പെട്ടത്.

എനിക്ക് മൂഡ് പോകുന്നത് പിള്ളേരുടെ കോളുകൾ വരാത്തപ്പോഴാണ്. ലോകം മുഴുവൻ ഫോൺ എടുത്ത് വിളിക്കാൻ പറ്റുന്ന മക്കൾക്കും മരുമക്കൾക്കും ദിവസം ഒരു പ്രാവശ്യം അമ്മയെ വിളിച്ചൂടെ...? ഇപ്പോൾ അവർ അത് തെറ്റിക്കുന്നുണ്ട്. അതുകൊണ്ട് ഞാൻ പിണങ്ങിയിരിക്കുകയാണ്. വഴക്കും പറഞ്ഞിരുന്നു.'

'ചോദിച്ചപ്പോൾ വൈകിയാണ് വന്നത് എന്നൊക്കെയാണ് കാരണം പറഞ്ഞതെന്നുമാണ്', മല്ലിക അന്ന് മക്കളെ കുറിച്ചുള്ള പരാതിക്കിടെ പറഞ്ഞത്. മല്ലിക സുകുമാരന്റെ പഴയ വീഡിയോ മൂത്തമകൻ ഇന്ദ്രജിത്തിനെ കാണിച്ചപ്പോൾ ഇതൊക്കെ അമ്മ ചുമ്മ പറയുന്നതാണെന്ന എക്സ്പ്രഷനായിരുന്നു ഇന്ദ്രജിത്തിന്.

Indrajith Sukumaran, Mallika Sukumaran

'അമ്മയെ വിളിക്കുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. പക്ഷെ എല്ലാ അമ്മമാർക്കും മക്കൾ എത്ര എഫേർട്ട് ഇട്ടാലും ഇത് പോരാ കുറച്ച് കൂടി വേണം എന്ന മെന്റാലിറ്റിയാണല്ലോ അതാണ് അമ്മയ്ക്കും. അതുപോലെ തന്നെ എല്ലാവരും ഒരേ പ്രൊഫഷനിൽ പലവിധത്തിൽ തിരക്കുകളിലാണ്. ഞാനിപ്പോൾ തിരുവനന്തപുരത്ത് ഒരു ഷൂട്ടിലാണ്. അമ്മ എന്നെ പകൽ വിളിക്കുമ്പോൾ കിട്ടാറില്ല.'

'കാരണം ഞാൻ നൈറ്റ് ഷൂട്ട് കഴിഞ്ഞ് വന്ന് പകൽ ഉറങ്ങുകയായിരിക്കും. അത് അമ്മയോട് പറഞ്ഞപ്പോൾ അമ്മയുടെ പ്രതികരണം നിനക്ക് ഉറങ്ങാൻ നേരമുണ്ട് എന്നോട് സംസാരിക്കാനാണ് നേരമില്ലാത്തത് അല്ലേ എന്ന് ചോദിക്കും.'

'എന്റെ കൂടെ വന്ന് നിൽക്കാനൊക്കെ അമ്മ ഇടയ്ക്കിടെ പറയും. അതുകേട്ട് ഞാൻ ഒരു ദിവസം അമ്മയുടെ അടുത്ത് പോയി. ഞാൻ അവിടെ ചെന്ന് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ അമ്മ ഇറങ്ങി. പിന്നെ മൂന്ന് ദിവസം ഞാൻ അമ്മയെ കണ്ടിട്ടില്ല. അമ്മ ഫുൾ തിരക്കായിരുന്നുവെന്നാണ്', തമാശ കലർത്തി ഇന്ദ്രജിത്ത് പറഞ്ഞു.

കുഞ്ഞമ്മിണീസ് ഹോസ്പിറ്റലാണ് റിലീസിന് തയ്യാറെടുക്കുന്ന ഇന്ദ്രജിത്തിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ. ഷൂട്ടിങിനിടെ കാലിന് പരിക്കേറ്റതിനെ തുടർന്നാണ് പൃഥ്വിരാജ് കഴിഞ്ഞ കുറച്ച് നാളുകളാണ് വിശ്രമത്തിലാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X