Don't Miss!
- News
'ഇടത് കോൺഗ്രസ്സ് കാപട്യം, ഇങ്ങനെയൊക്കെ ചെയ്തവരാണ് ഭരണഘടനയെ കുറിച്ച് ക്ലാസെടുക്കുന്നത്'; സന്ദീപ് വാര്യർ
- Lifestyle
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്‍ണമായും അകറ്റും ആയുര്‍വ്വേദം
- Finance
ജോലി വിട്ട ഉടനെ പിഎഫ് തുക പിന്‍വലിക്കേണ്ടതുണ്ടോ? തുടർന്നും പലിശ ലഭിക്കുമോ; അറിയേണ്ടതെല്ലാം
- Automobiles
'പെടലി' വേദനയെടുക്കാറുണ്ടോ ദീർഘദൂരം ഡ്രൈവ് ചെയ്യുമ്പോൾ; പോംവഴി അറിയാം
- Sports
ഇരട്ട സെഞ്ച്വറി നേടിയതല്ല! ഏറ്റവും മനോഹര നിമിഷം ധോണിയോടൊപ്പം-ഇഷാന് പറയുന്നു
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
'പൃഥ്വി വരികൾ തെറ്റിച്ച് പാടി, പക്ഷെ അവന്റെ കോൺഫിഡൻസ് കണ്ട് ജഡ്ജസ് ഫസ്റ്റ് കൊടുത്തു'; ഇന്ദ്രജിത്ത്
ഒരു പക്ഷെ ഇപ്പോഴുള്ള യൂത്ത് ഐക്കണുകളിൽ ഏറ്റവും അണ്ടർറേറ്റഡ് എന്ന് പറയാവുന്ന നടനാണ് ഇന്ദ്രജിത്ത് സുകുമാരനെന്നാണ് സിനിമാ പ്രേമികൾ പറയാറുള്ളത്. വില്ലനായാലും നായകനായാലും കോമഡി-സൈഡ് കിക്ക് റോളാണേലും ഇന്ദ്രജിത്ത് എന്നും തന്റെ കഥാപാത്രങ്ങൾക്ക് ഒരു തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
പൃഥ്വിരാജ് കാലത്തിനനുസരിച്ച് ചുവടുമാറ്റി താര പരിവേഷ കഥാപാത്രങ്ങൾ ചെയ്തപ്പോൾ ഇന്ദ്രജിത്തിനെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ മലയാള സിനിമ ശ്രമിച്ചില്ല.

ഇതിനിടയിലും വാണിജ്യവിജയം ഉന്നം വെയ്ക്കുന്ന സിനിമകളിൽ മാത്രം അഭിനയിക്കാതെ കലാമൂല്യമുള്ള ആകാശത്തിന്റെ നിറം, വീട്ടിലേയ്ക്കുള്ള വഴി അടക്കമുള്ള സിനിമകളുടേയും ഭാഗമായിട്ടുണ്ട് ഇന്ദ്രജിത്ത്.
വില്ലൻ വേഷങ്ങളിലൂടെയെത്തി നായകൻമാരായി മാറിയ ഒരുപാട് പേരെ നമ്മൾ കണ്ടിട്ടുണ്ട്. നായകന്മാരായി മാറിക്കഴിഞ്ഞാൽ പിന്നെ അവർ സഹനടൻമാരുടെ വേഷങ്ങൾ ചെയ്യാൻ താൽപര്യം കാണിക്കാറില്ല. അവിടെയാണ് ഇന്ദ്രജിത്ത് സുകുമാരൻ എന്ന വ്യക്തി വ്യത്യസ്ഥനാവുന്നത്.
തനിയ്ക്ക് ലഭിയ്ക്കുന്നതിൽ മികച്ച വേഷങ്ങൾ തെരഞ്ഞെടുത്ത് നായകനായും വില്ലനായും കൊമേഡിയനായും സഹനടൻ കഥാപാത്രമായും അദ്ദേഹം സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇപ്പോഴിത ഇന്ദ്രജിത്ത് സഹോദരൻ പൃഥ്വിരാജിനൊപ്പമുള്ള സ്കൂൾ കാലഘട്ടത്തിലെ രസകരമായ ഓർമ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
മത്സരത്തിൽ പാട്ടിന്റെ വരികൾ ഏറെയും പൃഥ്വിരാജ് തെറ്റിച്ച് പാടിയിട്ടും പൃഥ്വിരാജിന്റെ കോൺഫിഡൻസ് കണ്ട് ജഡ്ജസ് ഒന്നാം സമ്മാനം കൊടുത്തുവെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്.
'സ്കൂളിൽ പഠിക്കുന്ന സമയത്ത് ഞാനും പൃഥ്വിയും ലൈറ്റ് മ്യൂസിക്ക് കോമ്പറ്റീഷന് പങ്കെടുത്തിരുന്നു. പെഹലാനഷയാണ് ഞാനും അവനും പാടിയത്. ഞാൻ സീനിയർ കാറ്റഗറയിലും അവൻ ജൂനിയർ കാറ്റഗറിയിലുമാണ് മത്സരിച്ചത്.'
'രണ്ടുപേരും പാടിയത് ഒരേ പാട്ടാണ്. പക്ഷെ പൃഥ്വി പാടിയപ്പോൾ ലിറിക്സ് മുഴുവൻ തെറ്റിച്ചാണ് പാടിയത്. പക്ഷെ ജഡ്ജസ് പൃഥ്വിയുടെ കോൺഫിഡൻസ് കണ്ടിട്ട് വരികൾ തെറ്റിയത് ശ്രദ്ധിച്ചില്ല. അങ്ങനെ പൃഥ്വിക്ക് ആ പാട്ടിന് ഫസ്റ്റ് കിട്ടി. സീനിയർ വിഭാഗത്തിൽ എനിക്കും ഫസ്റ്റ് കിട്ടി.'

'ഞാൻ വളരെ സൂക്ഷ്മമായി പ്രിപ്പയർ ചെയ്ത് പോയാണ് പാടിയത്. പൃഥ്വി പാടിയതൊക്കെ പക്ഷെ തെറ്റിപ്പോയി. പക്ഷെ നല്ല കോൺഫിഡൻസിലാണ് പുള്ളി പാടിയത്. പെഹലാനഷ ആയിരുന്നു രണ്ടുപേരും പാടിയത്. നക്ഷത്രയ്ക്ക് ഏറ്റവും ഇഷ്ടം കുക്കിങാണ്. ബേക്കിങ് ചെയ്യും. അതിന് അവൾക്ക് നമ്മൾ ഇടയ്ക്കിടെ സാധനവങ്ങൾ വാങ്ങിച്ച് കൊടുക്കണം.'
'ഫുഡിനോടാണ് രണ്ടുപേർക്കും താൽപര്യം. പ്രാർഥനയ്ക്കും അങ്ങനെ തന്നെയാണ്. പൃഥ്വിക്കൊപ്പം സിനിമകൾ ഇനിയും പ്രതീക്ഷിക്കാം. ഒരുപാട് പടങ്ങൾ ഒരുമിച്ച് ചെയ്തതല്ലേ. നല്ല സംഭവങ്ങൾ വന്നാൽ ഇനിയും ചെയ്യും.'
'ടാറ്റു വളരെ നേരത്തെ ചെയ്തതാണ്. പക്ഷെ സിനിമയിലൊക്കെ മേക്കപ്പിട്ട് അത് മറച്ച് വെക്കാറുണ്ട്. സിമ്പോളിക്കായിട്ടാണ് ചെയ്തിരിക്കുന്നത്. ഫുൾ മൂൺ ഉണ്ട് അത് പൂർണിമയെ ഉദ്ദേശിച്ചാണ് ചെയ്തത്. സ്റ്റാർസുണ്ട് അത് നക്ഷത്രയെ ഉദ്ദേശിച്ചാണ് ചെയ്തത്. പ്രയർ സിംമ്പലുമുണ്ട് അത് പ്രാർഥനയെ ഉദ്ദേശിച്ചാണ് ചെയ്തത്' ഇന്ദ്രജിത്ത് പറഞ്ഞു.
'എന്റെ സിനിമയില്‍ അമ്മയും ചേട്ടനും അഭിനയിക്കുമ്പോള്‍ അവര്‍ക്ക് തീര്‍ച്ചയായും ഞാന്‍ അവര്‍ ചെയ്തതിനുള്ള തുക കൊടുക്കും. എന്റെ സിനിമയില്‍ വേതനം കൊടുക്കാതെ ഞാന്‍ ആരെയും അഭിനയിപ്പിക്കില്ല' എന്നാണ് ഇന്ദ്രജിത്തിനെ കുറിച്ച് ചോദിച്ചപ്പോൾ അടുത്തിടെ പൃഥ്വിരാജ് പറഞ്ഞത്.
കമ്മാരസംഭവത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത തീര്‍പ്പാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച് തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ സിനിമ. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ് ബാബു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
-
'ശാലിനിക്ക് അദ്ദേഹം വാങ്ങികൊടുക്കുന്ന പൂക്കൾ ആരും കാണാതെ എത്തിച്ചത് ഞാനാണ്, ഫ്രീഡം കൊടുക്കും'; ശ്യാമിലി
-
ഇവനെയാക്കെ മലയാള സിനിമ വെച്ചോണ്ടിരിക്കാമോ? ജിം ട്രെയ്നറിനുള്ള പണവും നിർമാതാവ് കൊടുക്കണം; ശാന്തിവിള
-
അപ്പോഴാണ് ആ ഫീൽ കിട്ടുന്നത്! മുട്ടേന്ന് വിരിഞ്ഞില്ലെന്നും പറഞ്ഞ് മമ്മി തല്ലി; ആദ്യ പ്രണയത്തെ പറ്റി റിമി ടോമി!