»   »  ഇന്ദ്രൻസ് എന്ന നടനെ അറിയാം, എന്നാൽ സുരേന്ദ്രനെ ആർക്കും അറിയില്ല, ഇന്ദ്രൻസിന്റെ ജീവിതം ഇങ്ങനെ...

ഇന്ദ്രൻസ് എന്ന നടനെ അറിയാം, എന്നാൽ സുരേന്ദ്രനെ ആർക്കും അറിയില്ല, ഇന്ദ്രൻസിന്റെ ജീവിതം ഇങ്ങനെ...

Written By:
Subscribe to Filmibeat Malayalam

കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷരെ കുടുകുട ചിരിപ്പിക്കുന്ന ഇന്ദ്രൻസ് എന്ന ഹാസ്യനടനെ മാത്രമേ പ്രേക്ഷകർക്ക് പരിചയമുള്ളു. എന്നാൽ താരത്തിന്റെ ആരും അറിയാത്ത ഒരു മുഖമുണ്ട്. ഇന്ദ്രൻ എന്ന നടനെ മാത്രമേ  അറിയുകയുള്ളു സുരേന്ദ്രൻ  എന്ന തയ്യൽക്കടക്കാരനെ ആർക്കും അറിയില്ല.

indrans

പുരസ്കാരം ഡബ്ലുസിസിയ്ക്ക് സമർപ്പിക്കുന്നു-പാർവതി, അവാർഡിനെ കുറിച്ച് താരങ്ങളുടെ പ്രതികരണം ഇങ്ങനെ...

തുടക്കം തയ്യൽക്കടക്കാരനായും പിന്നീട് നടകങ്ങളിലൂടെ അഭിനയ രംഗത്തേയ്ക്ക് വരുകയായിരുന്നു. സുരേന്ദ്രൻ എന്ന തയ്യൽക്കാരൻ എങ്ങനെ സിനിമ താരം ഇന്ദ്രൻസ് ആയെന്ന് അറിയാമോ? താരത്തിന്റെ ജീവിതം ഇങ്ങനെ

ഇർഫാൻ ഖാൻ ഗുരുതരാവസ്ഥയിൽ? തലച്ചോറിൽ ക്യാൻസർ, പ്രചരിക്കുന്ന വാർത്തകളെക്കുറിച്ച് സുഹൃത്ത് പറയുന്നത്

തിരുവനന്തപുരത്ത് ജനനം

1951 ൽ തിരുവനന്തപുരം ജില്ലയിലെ കുമാരപുരത്ത് പാലവിളയിൽ കൊച്ചുവേലുവിന്റെയും ഗോമതിയുടെയും മകനായി ജനിച്ചു. ജീവിത സാഹചര്യങ്ങളെ തുടർന്ന് നാലാം ക്ലാസിൽ പഠനം ഉപേക്ഷിച്ച ഇന്ദ്രൻസ് അമ്മാവന്റെ കൂടെ തയ്യാൽ പഠിക്കാൻ ചേരുകയായിരുന്നു. ഈ സമയത്ത് നാട്ടിലുള്ള സുഭാഷ് സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്സ് ക്ലബിന്റെ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങിയത്.

ഇന്ദ്രൻസ് എന്ന പേര്

ഇന്ദ്രന്‍സ് എന്ന പേര് താരത്തിന്റെ തയ്യൽ കടയുടെ പേരാണ്. ആദ്യമായി തുടങ്ങി സ്ഥാപനം. പിന്നീട് സിനിമയിൽ എത്തിയപ്പോൾ ഈ പേര് സ്വീകരിക്കുകയാണ്. സിനിമ എന്ന വലിയ സാഗരത്തിലേയ്ക്ക് നടന്നടുക്കുമ്പോൾ ഒരുപാട് അഗ്നി പരീക്ഷണങ്ങൾ നേരിട്ടിരുന്നു. ഇവ തരണം ചെയ്താണ് അദ്ദേഹം ഇന്നു കാണുന്ന നിലയിലെത്തിയത്.

മേക്ക്അപ്പ് മാൻ

ഇന്നത്തെ പല പ്രമുഖ താരങ്ങളും സിനിമയിൽ എത്തിപ്പെട്ടതിനു പിന്നിൽ ഒരു കഠിന പ്രയ്ത്നത്തിന്റെ കഥ കാണും. എല്ലാവരും ചെറിയ വേഷങ്ങളിലൂടെയാണ് തുടങ്ങുന്നത്. ഇവിടെ ഇന്ദ്രൻസ് എന്ന നടന്റെ സിനിമ ജീവിതം അൽപം വ്യത്യസ്തമാണ്. പത്മരാജന്റെ മേക്കപ്പ്മാന്‍ മോഹന്‍ദാസിന്റെ അസിസ്റ്റന്റായാണ് മലയാള സിനിമയിലെത്തിയത്. പിന്നീട് പത്മരാജന്റെ തന്നെ നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ കോസ്റ്റ്യൂമറായി.

ചൂതാട്ടം

മോഹന്‍ദാസിന്റെ അസിസ്റ്റന്റായാണ് പ്രവർത്തിക്കുമ്പോഴാണ് ഇന്ദ്രൻസ് ആദ്യമായി സിനിമയിലെത്തുന്നത്. 1981 ൽ പുറത്തിറങ്ങിയ ചൂത്താട്ടമാണ് ഇന്ദ്രൻസിന്റെ ആദ്യം ചിത്രം. തുടര്‍ന്ന് ദൂരദര്‍ശന്റെ മലയാളം സീരിയലുകളില്‍ അവസരം ലഭിച്ചു.

കോമഡി വഴങ്ങും

സിബി മലയിലിന്റെ മലയോഗത്തിലൂടെയാണ് ഇന്ദ്രൻസിന്റെ ജീവിതം തെളിഞ്ഞത്. ആ ചിത്രം പുറത്തിറങ്ങിയതോടെ നല്ലെരു ഹാസ്യതാരം എന്ന പേര് ഇന്ദ്രൻസിനു വീണു. പിന്നീട് താരത്തിനെ തേടി കൈ നിറയെ ചിത്രങ്ങൾ എത്തിയിരുന്നു. എല്ലാം ഹസ്യ കഥാപാത്രങ്ങളായിരുന്നു. ഇപ്പോഴും ഇന്ദ്രൻസ് സിനിമയിൽ സജീവമാണ്.

36 വർഷം

കഴിഞ്ഞ 36 വർഷമായി ഇന്ദ്രൻസ് എന്ന നടൻ സിനിമ ലോകത്ത് സജീവ സാന്നിധ്യമാണ്. അഭിനയം മാത്രമല്ല വസ്ത്രലങ്കര രംഗത്തും താരം മുന്നിൽ തന്നെയുണ്ട്. സിനിമ ലോകത്ത് 36 വർഷം പിന്നിടുമ്പോൾ 507 ഓളം സിനിമകളാണ് ഇന്ദ്രൻസിന്റെ കൈയിലുള്ള സംമ്പാദ്യം. ഇത്രയധികം സിനിമകൾ ചെയ്തിട്ടും ഇത്തവണയാണ് ഇന്ദ്രൻസിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിക്കുന്നത്

English summary
actor indrans life history

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam