Don't Miss!
- News
സ്വര്‍ണവില ജനുവരിയില്‍ മാത്രം 1520 രൂപ കൂടി; ഇന്ന് കുറഞ്ഞു... പുതിയ വില അറിയാം
- Lifestyle
ഉറക്കം കുറഞ്ഞാല്‍ ശരീരം പണിമുടക്കും; ഉറക്കം കളയുന്ന ഈ 9 ഭക്ഷണം രാത്രി കഴിക്കരുത്
- Automobiles
ഇതൊക്കെ സിംപിൾ അല്ലേ;മാരുതി എന്നും നമ്പർ വൺ തന്നെ
- Finance
പണം കായ്ക്കുന്ന മരം ഇതുതന്നെ; സ്ഥിര നിക്ഷേപത്തിന് 8% ത്തിന് മുകളില്‍ പലിശ; മുതിര്‍ന്ന പൗരന്മാര് വിട്ടുകളയരുത്
- Sports
IND vs AUS: ടെസ്റ്റില്‍ കസറാന്‍ ഇന്ത്യ, ബിസിസിഐയുടെ സ്പെഷ്യല്‍ പ്ലാന്‍! അറിയാം
- Travel
ഫെബ്രുവരിയിലെ യാത്രകൾ പോക്കറ്റ് കീറുമോ? നീണ്ട വാരാന്ത്യങ്ങളിൽ ഇങ്ങനെ പോകാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
'നിന്റെ മുഖത്ത് നോക്കിയാൽ നിരവധി ജീവികളുടെ ഛായ തോന്നും'; താൻ കേട്ട പരിഹാസങ്ങളെ കുറിച്ച് ഇന്ദ്രൻസ്!
ഇന്ദ്രൻസ് എന്ന നടനെ കുറിച്ച് ഏവർക്കും അറിയാം. പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറ സാന്നിധ്യമാണ് ആ മനുഷ്യൻ. സാധാരണക്കാരിൽ സാധാരണയായ ഒരു വ്യക്തിയാണ് ഇന്ദ്രൻസ്. അതുപോലെ അർപ്പണ ബോധത്തിന്റെ കാര്യത്തിലും ഏറെ മുന്നിൽ നിൽക്കുന്ന വ്യക്തിത്വം.
സിനിമയിൽ കഥാപാത്രങ്ങൾക്കിണങ്ങുന്ന വസ്ത്രങ്ങൾ തയിക്കാൻ എത്തിയ താരം പിന്നീട് കൊച്ചു കൊച്ചു വേഷങ്ങളിലൂടെ നടനായി മാറുകയായിരുന്നു. ഇന്ന് ഇന്ദ്രൻസ് എന്ന നടന് ലഭിക്കുന്ന സ്വീകാര്യത അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന് കിട്ടിയ പ്രതിഫലമാണ്.

ഇപ്പോഴിത തന്റെ ഏറ്റവും പുതിയ സിനിമ ആനന്ദം പരമാനന്ദത്തിന്റെ പ്രമോഷന്റെ ഭാഗമായി റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ ഇന്ദ്രൻസ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. 'ആനന്ദം പരമാനന്ദത്തിൽ കുറുപ്പ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഷാഫി സാറിന്റെ ആദ്യ പടത്തിൽ ഞാൻ അഭിനയിച്ചിരുന്നു.'
'ഇപ്പോൾ സിനിമയുടെ കാര്യങ്ങൾ സ്പീഡായി. അതുകൊണ്ട് പഴയ സമാധാനം ഒന്നും ഉണ്ടാകില്ല. ഇപ്പോൾ സിനിമ സെലക്ട് ചെയ്യുമ്പോൾ ഈ അടുത്തകാലത്തെങ്ങാനും വന്നിട്ടുള്ളതോ നമ്മൾ കേട്ടിട്ടുള്ളതോ ആയ കഥായാണോയെന്ന് ആദ്യം നോക്കും. കഥ കേൾക്കുമ്പോൾ എവിടെയെങ്കിലും സുഖം തോന്നുന്നുണ്ടോ ആൾക്കാർക്ക് കാണാൻ തോന്നുന്ന തരത്തിലുള്ള പ്രത്യേകത സിനിമയിലുണ്ടോയെന്ന് അന്വേഷിക്കും.'
'ആദ്യ പടം മുതൽ എന്റെ ജീവിതം മാറി. ചില സിനിമകളൊക്കെ നമ്മളെ മാറ്റിയിട്ടുണ്ട്. സന്തോഷിക്കേണ്ട സമയങ്ങൾ വരുമ്പോൾ ഒരുപാട് ആഘോഷിക്കണമെന്ന് എനിക്ക് തോന്നിയിട്ടില്ല. എല്ലാത്തിനും ഒരു മിതത്വം ഉണ്ടായാൽ നേരെ തിരിച്ച് സംഭവിക്കുമ്പോൾ ഒരുപാട് മൂടിയാകില്ല. ദുഖത്തിന്റെ അളവും കുറഞ്ഞിരിക്കും.'
'ബാലൻസ് ചെയ്ത് പോവുക എന്നുള്ളതാണ്. ആഘോഷിക്കാൻ ആളുകൾ വിളിക്കുമ്പോൾ അവർക്കൊപ്പം കൂടാറുണ്ട് ഞാൻ. പക്ഷെ എന്റേതായ പ്രത്യേക കാര്യങ്ങളിൽ മിതത്വം പാലിക്കുമെന്ന് മാത്രം. ഒരുപാട് പേർ കൂടി നിന്ന് അതിൽ ഒരാൾ നമ്മളെ ഇരട്ടപേര് വിളിക്കുമ്പോൾ ചമ്മി പോകാറുണ്ട്. പൊതുവേദിയിൽ ആയിരിക്കുമ്പോൾ മാത്രം.'
'അല്ലാത്തപക്ഷം അത് ഞാൻ എൻജോയി ചെയ്യും. ഒരിക്കൽ എന്റെ ഒരു കൂട്ടുകാരനോട് ഞാൻ വിഷമം പറഞ്ഞിരുന്നു അപ്പോൾ അവൻ എന്നോട് പറഞ്ഞത് ഇങ്ങനെയായിരുന്നു ആരെയും കുറ്റം പറഞ്ഞിട്ടൊന്നും കാര്യമില്ല. നിന്റെ മുഖത്ത് നോക്കിയാൽ ഏതൊക്കയോ ജീവികളുടെ ഛായയുണ്ടെന്ന്.'
'ഞാനും അവൻ പറഞ്ഞത് പിന്നീട് ആലോചിച്ചിരുന്നു. ഷറഫുദ്ദീനൊക്കെ നല്ല അഭിനയമാണ്. ജഗതിചേട്ടനെയൊക്കെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. മാളചേട്ടനേയും മിസ് ചെയ്യുന്നുണ്ട്. റിഹേഴ്സൽ ഒരുപാട് ചെയ്യുമായിരുന്നു നേരത്തെ ഞങ്ങൾ. ചില കൗണ്ടറുകൾ രഹസ്യമാക്കി വെച്ച് ടേക്കിൽ പറയുന്നയാളാണ് ജഗതി ചേട്ടൻ.'
'അപൂർവമായി മാത്രമെ വിശേഷ ദിവസങ്ങളിൽ വീട്ടിൽ പോയി ആഘോഷിക്കാൻ പറ്റാറുള്ളു. മലയാളമല്ലാത്ത ഭാഷകളിൽ അഭിനയിക്കാൻ എനിക്ക് പേടിയുണ്ട്. അതിൽ നിന്നും ഒഴിവാകും. ഹോം ഇറങ്ങിയ ശേഷം തമിഴിൽ നിന്ന് നിരവധി അവസരം വന്നു.'
'ലൈക്ക പ്രൊഡക്ഷൻസിന്റെയൊക്കെ. വളരെ മോഹിച്ചാണ് മലയാള സിനിമയിൽ നിൽക്കുന്നത്. അതുകൊണ്ട് ഞാൻ തമിഴിൽ പോയി ഒരുപാട് ദിവസം കഴിഞ്ഞ് വരുമ്പോൾ ഇവിടൊന്നും ഉണ്ടാവില്ല. അവർ സ്നേഹം കൊണ്ട് വിളിക്കുന്നതാണ്. അവരുെട ഭാഷയിൽ സ്ക്രിപ്റ്റിൽ ഇല്ലാത്ത ഒരു കാര്യം പറയാൻ എനിക്ക് കഴിയില്ല. അതുകൊണ്ട് അവിടെ പോയി ബടക്കാവേണ്ടതില്ലല്ലോ.'

'ഒരു കൊതിക്കാണ് ശങ്കർ സാറിന്റെ പടത്തിൽ അഭിനയിച്ചത്. ഫഹദിനൊപ്പം അഭിനയിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. അത് സാധിച്ചു. പക്ഷെ കോമ്പിനേഷൻ സീൻ ഉണ്ടായിരുന്നില്ല. ഒരു ഫഹദ് ഫാനാണ് ഞാൻ. സംവിധാനം ചെയ്യാതിരിക്കാൻ ശ്രമിക്കും.'
'സ്ഫടികത്തിന്റെ കോസ്റ്റ്യൂം ഡിസൈനറായിരുന്നു. ഭദ്രൻ സാർ നല്ല ധാരണയുള്ളയാളാണ്. സ്ഫടികത്തിലെ റെയ്ബാൻ ക്ലാസ് ഭദ്രൻ സാറിന്റെ സെലക്ഷനാണ്. പ്രിവിലേജ് എടുക്കാൻ എനിക്കിഷ്ടമല്ല. പ്രതിഫലം അപൂർവമായി മാത്രമെ കിട്ടാതിരുന്നിട്ടുള്ളൂ' ഇന്ദ്രൻസ് പറഞ്ഞു.
-
ആ കുഞ്ഞിന് പിന്നിലെ സത്യം; ജയലളിതയ്ക്ക് അതൊക്കെ അഭിമുഖീകരിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നു; ഷീല പറഞ്ഞത്
-
മൂന്ന് വര്‍ഷം രഹസ്യമാക്കി വച്ചു, മാളവികയെ നോക്കിയാലോന്ന് ചോദിച്ചത് ചേച്ചി; പ്രണയകഥ പറഞ്ഞ് താരം
-
'ഞങ്ങൾക്ക് വേണ്ടതെല്ലാം കരുതി വെച്ചിട്ടാണ് സുകുവേട്ടൻ പോയത്, എന്റെ മക്കൾ സൂപ്പർ താരങ്ങളല്ല': മല്ലിക സുകുമാരൻ