For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചിരിക്കാന്‍ പറ്റുന്ന സീനുകള്‍ ആസ്വദിച്ച് ചെയ്തപ്പോഴും അതിന് മുകളിൽ ഒരു വേദന തോന്നി, ഇന്ദ്രൻസ് പറയുന്നു

  |

  ഇപ്പോൾ സിനമ കോളങ്ങളിൽ ചർച്ചയാവുന്നത് ഇന്ദ്രൻസ്, മഞ്ജു പിള്ള, നസ്‌ലന്‍, ശ്രീനാഥ് ഭാസി, ദീപ തോമസ്, ജോണി ആന്റണി, കൈനകരി തങ്കരാജ് എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമായ 'ഹോമിനെ' കുറിച്ചാണ്. ആഗസ്റ്റ് 19 ന് ആമസോൺ പ്രൈമിലൂടെയാണ് സിനിമ റിലീസ് ചെയ്തത്. കുടുംബചിത്രമായ ഹോമിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. കണ്ണും മനസ്സും നിറഞ്ഞ ചിത്രമാണ് ഹോം എന്ന് ഒറ്റവാക്കിൽ പറയാം ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിൽ ഒരു ഫീൽ ഗുഡ് സിനിമ പുറത്ത് വരുന്നത്.

  indrans

  മോഹൻലാലിനെ ഇഷ്ടമല്ലെയെന്ന് ആരാധകനോട് മമ്മൂട്ടി, താരത്തിന്റെ വാക്ക് വൈറൽ, പൊളിയാണെന്ന് പ്രേക്ഷകർ

  ഇന്ദ്രൻസ് അവതരിപ്പിക്കുന്ന ഒലിവർ ട്വിസ്റ്റ് എന്ന കഥപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ദിനംപ്രതി സാങ്കേതിക വിദ്യ വികസിക്കുന്ന കാലത്ത് സാങ്കേതികജ്ഞാനത്തിന്റെ അഭാവം കാരണം പിന്തള്ളപ്പെട്ടുപോവുന്ന ഒരു സാധാരണക്കാരനായ പിതാവിനെയാണ് ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. സ്മാർട് ഫോണുകൾ എങ്ങനെ കുടുംബത്തിനും ജീവിതത്തിനും വില്ലനാവുമെന്ന് ഓലിവർ ട്വിസ്റ്റിന്റെ കുടുംബത്തിലൂട പ്രേക്ഷകർക്ക് മുന്നിൽ വരച്ച് കാണിക്കുകയാണ് സംവിധായകൻ റോജിന്‍ തോമസ്. പലരുടേയും കുടുംബത്തിൽ ഒന്ന് കണ്ണോടിച്ചാൽ ഇതുപോലെയുള്ള ഒലിവർ ട്വിസ്റ്റുമാരേയും കാണാം. ഇന്ദ്രൻസ് മാത്രമല്ല കഥാപാത്രങ്ങളോട് നൂറ് ശതമാനം നീതി പുലർത്തിയിട്ടുണ്ട് ചിത്രത്തിലെ ഓരോ താരങ്ങളും.

  വേദിക എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ, സുമിത്രയ്ക്ക് മുന്നിൽ വീണ്ടും തോറ്റു

  ചിരിക്കുന്ന സീനുകൾ ആസ്വദിച്ച് ചെയ്തപ്പോഴും അതിന്റെ മുകളിൽ ഒരു വേദന തോന്നിയെന്നാണ് ഇന്ദ്രൻസ് പറയുന്നത്. ഏഷ്യനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ'' 'നന്നായി ചിരിക്കാന്‍ പറ്റുന്ന സീനുകള്‍ ആസ്വദിച്ച് ചെയ്തു. പക്ഷെ അതിന്റെയൊക്കെ മുകളില്‍ എന്തോ വേദന കിടപ്പുണ്ടായിരുന്നു. എനിക്ക് തോന്നുന്നു പുതിയ തലമുറയുടെ ഒപ്പം ഓടിയെത്താന്‍ പറ്റാത്ത ഒരുപാട് മാതാപിതാക്കളുടെ വേദനയായിരിക്കും അതെന്ന് എനിക്ക് തോന്നുന്നു. പല സാങ്കേതികവിദ്യകളും എനിക്കറിയില്ല. അതുകൊണ്ട് അറിയാത്തതായി അഭിനയിക്കേണ്ടി വന്നില്ല," ഇന്ദ്രന്‍സ് പറഞ്ഞു.

  മോഹൻലാലിനെ ഇഷ്ടമല്ലെയെന്ന് ആരാധകനോട് മമ്മൂട്ടി, താരത്തിന്റെ വാക്ക് വൈറൽ, പൊളിയാണെന്ന് പ്രേക്ഷകർ

  മഞ്ജുപിള്ളയുമായുള്ള കെമിസ്ട്രിയെ കുറിച്ചും ഇന്ദ്രൻസ് അഭിമുഖത്തിൽ പറയുന്നു."ഒലിവര്‍ ട്വിസ്റ്റിന്റെ(ഹോം) കഥ വായിച്ചപ്പോള്‍ ഒരുപാട് രസം തോന്നിയിരുന്നു, ആസ്വദിച്ചിരുന്നു. മഞ്ജുവുമായൊക്കെ മാനസികമായി നല്ല ചേര്‍ച്ചയുണ്ട്. ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ സൗകര്യങ്ങളൊക്കെ ഒന്ന് രുചിച്ച് നോക്കാനുള്ള അവസരം ഈ കൊറോണ സമയത്ത് ഉണ്ടായെങ്കിലും സിനിമ തിയേറ്ററുകള്‍ നിലനില്‍ക്കുമെന്നും ഇന്ദ്രൻസ് പറയുന്നു. കൂടാതെ കൊറോണയുടെ ദുഖവും നല്ല കഥാപാത്രങ്ങളുള്ള സിനിമയുടെ ഭാഗമായതിന്റെ സന്തോഷവും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്.

  ''എന്നെ മാത്രം മതിയോ''എന്ന് അമൃതയോട് മകൾ, പോസ്റ്റ് ചർച്ചയാവുന്നു, 'ബാലക്കിട്ടൊരു കൊട്ടെന്ന്' ആരാധകർ

  അടുത്ത കാലത്ത് പുറത്തിറങ്ങി മികച്ച ചിത്രമായിരുന്നു മാലിക്. സിനിമയിലും മികച്ച കഥാപാത്രത്തെ ഇന്ദ്രൻസ് അവഥരിപ്പിച്ചിരുന്നു. ജോര്‍ജ് സക്കറിയ എന്ന അൽപം നെഗറ്റീവ് സൈഡുള്ള കഥാപത്രത്തെയാണ് ഇന്ദ്രൻസ് അവതരിപ്പിച്ചത് സിനിമയെ കുറിച്ചും താരം പറയുന്നുണ്ട്. ആ കഥാപാത്രത്തിന് എനിക്ക് അധികം പണിപ്പെടേണ്ടി വന്നിട്ടില്ല. മഹേഷ് നാരായണന്‍ അതുപോലെ എന്നെ ചെയ്യിച്ചെടുക്കുകയായിരുന്നു. നല്ല ഡയറക്ടര്‍മാരുടെ അടുത്തെത്തുമ്പോള്‍ അതിന്റെ ഗുണം ആര്‍ട്ടിസ്റ്റുകള്‍ക്ക് കിട്ടും. അവരുടെതാണ് സിനിമ," ഇന്ദ്രന്‍സ് അഭിമുഖത്തിൽ പറഞ്ഞു.

  Interview with Vijay Babu and Rojin Thomas | Home Movie | Indrans | FilmiBeat Malayalam

  സുമലത നൃത്തം ചെയ്യുന്ന ചിത്രം വരയ്ക്കാൻ സാധിച്ചില്ല, ന്യൂഡൽഹിയെ കുറിച്ച് ഷിബു ചക്രവർത്തി

  Read more about: indrans
  English summary
  Actor Indrans Opens Up Home Movie Shooting experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X