For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമാരംഗത്തെ ചിലരുടെ പെരുമാറ്റം കണ്ട് ദേഷ്യം തോന്നിയിട്ടുണ്ട്, തനിക്കുണ്ടായ അനുഭവം പറഞ്ഞ് ഇന്ദ്രന്‍സ്‌

  |

  ഹോം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ഇന്ദ്രന്‍സ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഓണത്തിന് ഇറങ്ങിയ സിനിമയെ കുറിച്ചുളള പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ വരുന്നത്. ഒലിവര്‍ ട്വിസ്റ്റിന്‌റെയും കുടുംബത്തിന്‌റെയും കഥ ഏറ്റെടുത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍. റോജിന്‍ തോമസ് സംവിധാനം ചെയ്ത സിനിമ ആമസോണ്‍ പ്രൈമിലൂടെയാണ് പുറത്തിറങ്ങിയത്. ഇന്ദ്രന്‍സിനൊപ്പം മഞ്ജു പിളള, ശ്രീനാഥ് ഭാസി, നസ്ലെന്‍, ജോണി ആന്റണി, ശ്രീകാന്ത് മുരളി ഉള്‍പ്പെടെയുളള താരങ്ങളും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

  indrans

  ഇന്ദ്രന്‍സിന്‌റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് ഹോമിലെ കഥാപാത്രത്തെ പ്രേക്ഷകര്‍ വിലയിരുത്തിയത്. സിനിമ കണ്ട ശേഷം നടന്‌റെ പ്രകടനത്തെ എടുത്തുപറഞ്ഞുകൊണ്ട് പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളുമായി എത്തി. കോമഡി റോളുകളില്‍ നിന്നും അഭിനയ പ്രാധാന്യമുളള കഥാപാത്രങ്ങളും തനിക്ക് ചേരുമെന്ന് വീണ്ടും വീണ്ടും കാണിച്ചുതരുകയാണ് ഇന്ദ്രന്‍സ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മികച്ച കഥാപാത്രങ്ങളാണ് ഇന്ദ്രന്‍സിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെറിയ വേഷങ്ങളിലൂടെ മലയാളത്തില്‍ തുടങ്ങിയ നടന്‍ ഇപ്പോള്‍ മലയാളത്തിലെ മികച്ച നടന്‍മാരില്‍ ഒരാളാണ്.

  കോസ്റ്റ്യൂം ഡിസൈനറായിട്ടാണ് ഇന്ദ്രന്‍സ് സിനിമാ ജീവിതം തുടങ്ങിയത്. അതേസമയം സിനിമാരംഗത്ത് ഇത്രയും വളരാന്‍ സാധിച്ചപ്പോഴൊന്നും ജാഡ തോന്നിയിട്ടില്ലെന്ന് പറയുകയാണ് ഇന്ദ്രന്‍സ്. എന്നാല്‍ പലതവണ ദേഷ്യം വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറയുന്നു. സിനിമാരംഗത്തുളള ചിലര്‍ ഇപ്പോഴും തന്നെ അത്ര വിലയില്ലാത്തത് പോലെ കാണുമ്പോള്‍ ദേഷ്യം വരാറുണ്ടെന്നാണ് ഇന്ദ്രന്‍സ് പറഞ്ഞത്.

  ചിത്രയ്ക്ക് മലയാളത്തില്‍ ഉണ്ടായ മോശപ്പെട്ട അനുഭവം, അന്ന് കൂടെ നിന്നത് മമ്മൂക്കയെന്ന് താരം

  ഇപ്പോഴത്തെ കുട്ടികളല്ല, സിനിമാ രംഗത്തുളള ചില മൂത്തകക്ഷികളാണ് ഇങ്ങനെ ഇടപെട്ടതെന്നും ഇന്ദ്രന്‍സ് പറഞ്ഞു. അതേസമയം മൂന്നൂറിലധികം സിനിമകള്‍ പിന്നിട്ട കരിയറാണ് ഇന്ദ്രന്‍സിന്റെത്. ഈ വര്‍ഷവും നിരവധി സിനിമകളാണ് നടന്റെതായി വന്നത്. അനുഗ്രഹീതന്‍ ആന്റണി, ഇന്നുമുതല്‍, മാലിക്ക് തുടങ്ങിയ സിനിമകളിലും പ്രാധാന്യമുളള റോളുകളില്‍ നടന്‍ എത്തി. വിനയന്‍ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട്, 19(1)(a) തുടങ്ങിയവയാണ് ഇന്ദ്രന്‍സിന്‌റതായി വരാനിരിക്കുന്ന പുതിയ സിനിമകള്‍.

  ഗ്ലാമറസായി നടി നിവേദ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

  വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമൊപ്പം എല്ലാം നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട് ഇന്ദ്രന്‍സ്. സൂപ്പര്‍ഹിറ്റ് സിനിമകളിലെ ഇന്ദ്രന്‍സിന്‌റെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നു. 2018ല്‍ വിസി അഭിലാഷ് സംവിധാനം ചെയ്ത ആളൊരുക്കം എന്ന ചിത്രത്തിലൂടെയാണ് മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇന്ദ്രന്‍സ് നേടിയത്. കൂടാതെ മറ്റ് നിരവധി പുരസ്‌കാരങ്ങള്‍ നടന് തന്‌റെ കരിയറില്‍ ലഭിച്ചു. വെയില്‍മരങ്ങള്‍ എന്ന സിനിമയിലൂടെയാണ് അന്താരാഷ്ട്ര തലത്തിലും ഇന്ദ്രന്‍സ് ശ്രദ്ധിക്കപ്പെട്ടത്. 1981ല്‍ ചൂതാട്ടം എന്ന ചിത്രത്തിലൂടെയാണ് ഇന്ദ്രന്‍സിന്‌റെ അരങ്ങേറ്റം. ചെറിയ റോളുകളിലൂടെ മലയാളത്തില്‍ കയറിവന്ന താരമാണ് നടന്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലും നടന്‍ തിളങ്ങി.

  ഇരുപതിലധികം സിനിമകളിലാണ് കോസ്റ്റ്യൂം ഡിസൈനറായി ഇന്ദ്രന്‍സ് പ്രവര്‍ത്തിച്ചത്. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി ഇന്ദ്രന്‍സ്. സി ഐഡി ഉണ്ണികൃഷ്ണന്‍ ബിഎ ബിഎഡ് എന്ന ചിത്രം നടന്റെ കരിയറില്‍ വഴിത്തിരിവായിരുന്നു. ഹാസ്യതാരം എന്ന നിലയില്‍ ഇന്ദ്രന്‍സിന്‌റെതായി ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ഇത്. മലയാളത്തിലെ മിക്ക മുന്‍നിര സംവിധായകരുടെ സിനിമകളിലും ഇന്ദ്രന്‍സ് അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അഞ്ചാം പാതിര എന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ് അവതരിപ്പിച്ച റിപ്പര്‍ രവി എന്ന കഥാപാത്രത്തിനും മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചത്.

  തിലകന്‍ ആ വാക്ക് പറയില്ലെന്ന് വാശിപിടിച്ചു, ഞങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലായി, അനുഭവം പറഞ്ഞ് സംവിധായകന്‍

  Read more about: indrans
  English summary
  actor indrans reveals some industry peoples bad behaviour on him from cinema industry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X