മലയാളത്തിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട വാക്ക് ഇപ്പോൾ ഇതാണ്, ഇന്ദ്രൻസ് പറയുന്നു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകണമെന്ന് അഭ്യർഥിച്ച് നടൻ ഇന്നസെന്റ്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ആരാധകരോട് ഇക്കാര്യം ആവശ്യപ്പെടുന്നത്. തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാക്ക് പ്രതീക്ഷയാണ് എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ ആരംഭിച്ചിരിക്കുന്നത്.

കൊച്ചു കുട്ടികൾ പോലും തങ്ങളുടെ കുടുക്കപ്പൊട്ടിച്ചും അമ്മമാർ വളർത്തിയ മൃഗങ്ങളെ വിറ്റും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭവാന നൽകിയിട്ടുണ്ട്. നമ്മൾ ഇനി നമ്മളാൾ കഴിയുന്ന തുക അത് എത്ര ചെറുതാണെങ്കിൽ പോലും നൽകണമെന്ന് ഇന്ദ്രൻസ് വീഡിയോയിൽ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...
എനിയ്ക്ക് ഇപ്പോൾ ഏറ്റവും ഇഷ്ടമുള്ള വാക്ക് ഏതാണെന്ന് ചോദിച്ചാൽ ഞാൻ പ്രതീക്ഷ എന്ന് പറയും. കാരണം കഴിഞ്ഞ കുറച്ച് മാസമായിട്ട് മുഖ്യമന്ത്രിയുടെ ദുരിദാശ്വാസനിധിയിലേയ്ക്ക് പൈസ വന്ന വഴി ഞാൻ നോക്കി. കൊച്ചു കുട്ടികൾ കുടുക്ക പൊടിച്ചതും സമ്മാനം കിട്ടിയതും കൊടുത്തു, സ്കൂളും കോളേജുമില്ലാത്തത് കൊണ്ട് ചെറിയ ജോലി ചെയ്ത ലഭിച്ച വരുമാനം കൊടുത്ത വിദ്യാർഥികളുമുണ്ട്. ഓട്ടോ ഓടിക്കിട്ടിയ കൂലി കൊടുത്ത ചേട്ടന്മാരുണ്ട്. പെൻഷൻ കിട്ടിയ പൈസ കൊടുത്തവരും ആഘോഷങ്ങൾക്കായി പൈസ നീക്കിവെച്ചവരുമുണ്ട്, കൂടാതെ ഒരു രൂപാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇടാമോ എന്ന് അഞ്ഞൂറ് പേരോട് ചോദിച്ച് ചെയ്യിച്ചവരുണ്ട്.
ഇവരെല്ലാം ഇത് ചെയ്യുന്നത് ഒരു കാരണം കൊണ്ടാണ്. പ്രതീക്ഷ.മ്മുക്കൊന്നിച്ചിനിയും മുന്നോട്ട് പോകണമെന്ന പ്രതീക്ഷയാണത്. നമ്മൾ മലയാളികൾ പ്രതീക്ഷയുള്ള മനുഷ്യരാണ്. അതുകൊണ്ടാണ് നിപ്പയും പ്രളയവുമെല്ലാം കഴിഞ്ഞ് നമ്മൾ മുന്നോട്ട് പോകുന്നത്. ഈ പ്രതീക്ഷ ഒരു ചക്രമാണ്.നമ്മൾ കൊടുക്കുന്നതെല്ലാം നമ്മളിലേയ്ക്കും നമുക്ക് ചുറ്റും എത്താനുളളതുമാണ്. അങ്ങനെ ആ ചക്രം കറങ്ങി മുന്നോട്ട് പോകും. ഒരുപാട് ദൂരം മുന്നോട്ട് പോകും. അതുകൊണ്ട് നമ്മുക്ക് ഇനിയും കൊടുക്കാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്. അതെ എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള മലയാളം വാക്ക് പ്രതീക്ഷയാണ്.


Click it and Unblock the Notifications











