twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നന്ദി പറയേണ്ടത് മോഹന്‍ലാലിനോട്! ദേവസുരത്തിലെ വാര്യരാകാന്‍ തന്നെ നിര്‍ബന്ധിച്ചത് ലാലാണെന്ന് ഇന്നസന്റ്

    |

    അഭിനയ ജീവിതത്തിലൂടെ നടന്‍ ഇന്നസെന്റ് മലയാളികള്‍ക്ക് സമ്മാനിച്ചത് മനോഹരമായ നിരവധി കഥാപാത്രങ്ങളാണ്. ദേവാസുരത്തിലെ വാര്യരും മനസിനക്കരയിലെ ചാക്കോ മാപ്പിളയുമെല്ലാം അങ്ങനെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇന്നും നിറഞ്ഞ് നില്‍ക്കുന്നവയുമാണ്. ഈ സിനിമകളൊക്കെ താന്‍ വേണ്ടെന്ന് വച്ചതാണെന്ന് പറയുകയാണ് ഇന്നസെന്റിപ്പോള്‍.

    മോഹന്‍ലാലിന്റെ നിര്‍ബന്ധത്തിലൂടെയാണ് ദേവസുരത്തിലെ വാര്യരാകാന്‍ താന്‍ എത്തിയത്. അതുപോലെ സത്യന്‍ അന്തിക്കാട് തനിക്ക് വേണ്ടി മാറ്റി വെച്ചിരുന്നതാണ് മനസിനക്കരയിലെ വേഷമെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ഇന്നസെന്റ് പറയുന്നു.

    ഇന്നസെന്റിന്റെ വാക്കുകളിലേക്ക്

    ഒരിക്കല്‍ ഞാനും മോഹന്‍ലാലും കോഴിക്കോട്ട് ഒരു സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു. കോഴിക്കോട് മഹാറാണി ഹോട്ടലിലാണ് ഞങ്ങള്‍ താമസിക്കുന്നത്. ഷൂട്ടിങ് ഇല്ലാത്ത ഒരിടവേളയില്‍ മോഹന്‍ലാല്‍ പറഞ്ഞു ഐവി ശശിയുടെ ഒരു സിനിമ വരുന്നുണ്ട്. അതില്‍ നല്ലൊരു കഥാപത്രമുണ്ട്. ഒരു വാര്യരാണ് കഥാപാത്രം. ഇന്നസെന്റ് അത് ചെയ്യണം.

    ഇന്നസെന്റിന്റെ വാക്കുകളിലേക്ക്

    ഒരു സിനിമ കഴിഞ്ഞാല്‍ പിന്നെ കുറച്ച് ദിവസം വീട്ടില്‍ പോയി വിശ്രമിക്കുക എന്നത് എന്റെയൊരു ശീലമാണ്. കൊറോണയൊക്കെ വരുന്നതിന് മുന്‍പും ഞാന്‍ സിനിമയില്‍ നിന്നും ഇങ്ങനെ ഒഴിവ് എടുക്കുന്ന ആളാണ്. അത് മോഹന്‍ലാലിനും അറിയാം. ഞങ്ങള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമ കഴിഞ്ഞാല്‍ മോഹന്‍ലാലിന്റെ അടുത്ത് പ്രോജക്ട് ഐവി ശശിയുടേതാണ്. മോഹന്‍ലാല്‍ പറഞ്ഞ കഥാപാത്രത്തോടെ ഞാനെന്തോ വലിയ താല്‍പര്യം കാണിച്ചില്ല. അത് മനസിലാക്കിയത് കൊണ്ട് മോഹന്‍ലാല്‍ എന്നെ മുറിയിലേക്ക് വിളിപ്പിച്ചു. എന്നിട്ട് പറഞ്ഞു, ഈ സിനിമ കൂടി കഴിഞ്ഞ് ഇരിങ്ങാലക്കുടയ്ക്ക് പോയാല്‍ മതി. എന്നിട്ട് ഒരു സ്‌ക്രിപ്റ്റ് എന്നെ ഏല്‍പ്പിച്ചു.

    ഇന്നസെന്റിന്റെ വാക്കുകളിലേക്ക്

    ഞാന്‍ ആ സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ചു. ദേവാസുരം എന്നായിരുന്നു ആ സിനിമയുടെ പേര്. അതിലെ വാര്യരെ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞു, വാര്യരെ ഞാന്‍ ചെയ്യാം. അങ്ങനെയാണ് മംഗലശേരി നീലകണ്ഠന്റെ സന്തതസഹചാരിയായ വാര്യരായി ദേവസുരത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ആ സിനിമയുടെ രണ്ടാം ഭാഗത്തിലും വാര്യരുണ്ട്. പ്രായം കുറച്ച് കൂട്ടി, ശബ്ദത്തില്‍ പതര്‍ച്ച കൊടുത്താണ് രാവണപ്രഭുവില്‍ അഭിനയിച്ചത്. ഇന്നും ദേവാസുരം കാണുമ്പോള്‍ ഞാന്‍ മനസ് കൊണ്ട് മോഹന്‍ലാലിന് നന്ദി പറയും. അദ്ദേഹം നിര്‍ബിന്ധിച്ചത് കൊണ്ടാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത്. ആ സിനിമ ഒഴിവാക്കിയിരുന്നെങ്കില്‍ അതൊരു വലിയ നഷ്ടമാകുമായിരുന്നു എന്റെ ജീവിതത്തില്‍.

    ഇന്നസെന്റിന്റെ വാക്കുകളിലേക്ക്

    മറ്റൊരിക്കല്‍ എന്റെ മകന്‍ സുഖമില്ലാതെ ആശുപത്രിയിലായി. നടുവേദന. അവന്റെ കല്യാണം കഴിഞ്ഞ സമയത്താണ്. ഞാന്‍ സിനിമകളെല്ലാം ഉപേക്ഷിച്ച് അവനെയും കൊണ്ട് എറണാകുളത്തെ ആശുപത്രിയിലാണ്. ഉപേക്ഷിച്ച സിനിമകളിലൊന്ന് സത്യന്‍ അന്തിക്കാടിന്റേതാണ്. കാരണം മകനെ മൈസൂരിലെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നത്. അവിടെ എത്ര ദിവസം കിടക്കേണ്ടി വരുമെന്ന് അറിയില്ല. അതുകൊണ്ടാണ് ഞാന്‍ സിനിമകളെല്ലാം ഒഴിവാക്കിയത്. ഞാനും മകനും കൂടി എറണാകുളത്ത് നിന്നപ്പോഴാണ് സത്യന്‍ അന്തിക്കാട് വിളിക്കുന്നത്. സത്യന്റെ സിനിമയുടെ ഷൂട്ടിങ് തുടങ്ങി. ഒന്ന് വന്ന് കണ്ടിട്ട് പോകണം. ഷൂട്ടിങ്ങിന് നില്‍ക്കണ്ട.

    ഇന്നസെന്റിന്റെ വാക്കുകളിലേക്ക്

    കണ്ടിട്ട് പോയാല്‍ മതി. സത്യനാണ് വിളിക്കുന്നത്. എന്നത് കൊണ്ട് എനിക്ക് ചെല്ലാതിരിക്കാന്‍ പറ്റിയില്ല. സെറ്റിലെത്തിയപ്പോള്‍ സത്യന്‍ പറഞ്ഞു ഒരു സീന്‍ എടുത്തിട്ട് പോകാം. അപ്പോഴെക്കും മേക്കപ്പ്മാന്‍ പാണ്ഡ്യന്‍ വന്നു. എന്നെ മേക്കപ്പ് ചെയ്യാനും തുടങ്ങി. ഞാന്‍ സത്യനോട് പറഞ്ഞു. സത്യാ... ഒരു ദിവസം മാത്രം ഞാന്‍ അഭിനയിച്ച് പോയാല്‍ അത് ബുദ്ധിമുട്ടാവില്ലേ? നാളെ ഞാന്‍ മകനെയും കൊണ്ട് മൈസൂര്‍ക്ക് പോവുകയാണ്. സത്യന്‍ പറഞ്ഞു, അത് സാരമില്ല. ഒരു സീന്‍ എടുത്തിട്ട് പോയാല്‍ മതി. ബാക്കി നമുക്ക് എന്താണെന്ന് വച്ചാല്‍ അതുപോലെ ചെയ്യാം. അങ്ങനെയായിരുന്നു മനസിനക്കരെയിലെ ചാക്കോ മാപ്പിളയുടെ തുടക്കം.

    English summary
    Actor Innocent About His Role In Mohanlal's Devasooram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X