For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാന്‍ ഇരിക്കടോ എന്ന് പറഞ്ഞാല്‍ മമ്മൂട്ടിയായാലും മോഹന്‍ലാല്‍ ആയാലും ഇരിക്കും, അത് ഭയം കൊണ്ടല്ല

  |

  തലമുറ വ്യത്യാസമില്ലാതെ പ്രേക്ഷകർ ആരാധിക്കുന്ന താരമാണ് ഇന്നസെന്റ്. 1972 ൽ പുറത്ത് ഇറങ്ങിയ 'നൃത്തശാല' എന്ന ചിത്രത്തിലൂടെയാണ് ഇന്നസെന്റ് സിനിമയിൽ എത്തിയത്. പിന്നീട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ മാറുകയായിരുന്നു. ഇപ്പോഴും സിനിമയിൽ സജീവമാണ് താരം. ഇന്നും നടന്റെ പഴയ പല കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. സിനിമയിൽ മാത്രമായിരുന്നില്ല രാഷ്ട്രീയത്തിലും ഇന്നസെന്റ് സജീവമാണ്. കൂടാതെ താരസംഘടനയുടെ തലപ്പത്തും അദ്ദേഹം ഉണ്ടായിരുന്നു.

  വേറിട്ട ഗെറ്റപ്പിൽ അനാർക്കലി മരയ്ക്കാർ, ചിത്രം വൈറലാവുന്നു

  വേദിക എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ, സുമിത്രയ്ക്ക് മുന്നിൽ വീണ്ടും തോറ്റു

  കഴിഞ്ഞ 18 വർഷത്തോളം ഇന്നസെന്റായിരുന്നു അമ്മയുടെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നത്. ഇപ്പോഴിത അതിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് താരം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇത്രയും കാലം അമ്മയുടെ പ്രസിഡന്റായി പ്രവർത്തിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയത്. ഈ സ്ഥാനത്ത് നിന്ന് താരം പിന്നീട് സ്വയം ഒഴിയുകയായിരുന്നു.

  Recommended Video

  mammootty and mohanlal attend a wedding ceremony at sharjah

  മോഹൻലാലിനെ ഇഷ്ടമല്ലെയെന്ന് ആരാധകനോട് മമ്മൂട്ടി, താരത്തിന്റെ വാക്ക് വൈറൽ, പൊളിയാണെന്ന് പ്രേക്ഷകർ

  മോഹൻലാലും മമ്മൂട്ടിയുമുള്ളപ്പോൾ തന്നെയായിരുന്നു കഴിഞ്ഞ 18 വർഷത്തോളം അമ്മയുടെ പ്രസിഡന്റായി പ്രവർത്തിച്ചത്. പിന്നീട് ഈ സ്ഥാനത്ത് നിന്ന് ഒഴിയുകയായിരുന്നു. തന്നോട് സംഘടനയുടെ ഭാരവാഹികൾ പോകരുതെന്ന് പറഞ്ഞിരുന്നു. എല്ലാവരുമായിട്ടുള്ള സ്നേഹ ബന്ധമാണ് ഇത്രയും കാലം തന്നെ ആ സ്ഥാനത്ത് ഇരുത്തിയതെന്ന് ഇന്നസെന്റ് പറയുന്നു. താരത്തിന്റെ വാക്കുകളുടെ പൂർണ്ണ രൂപം ...

  ''18 വര്‍ഷത്തോളം അമ്മയുടെ പ്രസിഡന്റ് ആയി. പിന്നീട് ഞാന്‍ ഒഴിവായതാണ്. പല തവണ അവര്‍ പോവല്ലേ പോവല്ലേ എന്ന് പറഞ്ഞു. അതിന് പിന്നില്‍ ഒരു കാരണമുണ്ട്. മമ്മൂട്ടി അമ്മ മീറ്റിങ്ങിനിടയില്‍ ഒരാളോട് പറയുകയാണ് 'ഇത് ഇങ്ങനെയെ ചെയ്യാന്‍ പറ്റൂ, ഇരിക്കവിടെ എന്ന്'. അത് അയാളുടെ ഉള്ളില്‍ ഒരു വിദ്വേഷം ഉണ്ടാക്കും. മമ്മൂട്ടി വലിയ ഒരു നടനാണ്, അയാളുടെ കൈയില്‍ നല്ല പണമുണ്ട്. ഇനിയും നല്ല ഒരുപാട് സിനിമകള്‍ ചെയ്യും. അങ്ങനെയുള്ള ഒരാളെ നമുക്ക് പേടിക്കണ്ട എന്ന നിലയ്ക്ക് തിരിച്ചു മറുപടി പറയാം. ഞാന്‍ ഒന്ന് ഇരിക്കടോ എന്ന് പറഞ്ഞാല്‍ അത് മമ്മൂട്ടി ആയാലും മോഹന്‍ലാല്‍ ആയാലും ജയറാം ആയാലും ഇരിക്കും. അത് ഭയം കൊണ്ടല്ല സ്‌നേഹം കൊണ്ടാണ്. ഇന്നസെന്റിനെ പിണക്കാന്‍ പറ്റില്ല അയാള്‍ പറയുന്നതില്‍ ന്യായം ഉണ്ട് എന്ന തോന്നലാണ് ഈ 18 വര്‍ഷവും എന്നെ അമ്മയുടെ നായരായി ഇരുത്തിയത്'', താരം പറയുന്നു.

  മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഒട്ടു മിക്ക ചിത്രങ്ങളിലും ഇന്നസെന്റ് അഭിനയിച്ചിരുന്നു. ഇന്നും സൂപ്പർ താരങ്ങളും ചിത്രങ്ങളിൽ താരം സജീവമാണ്. എല്ലാവരുമായി വളരെ അടുത്ത ബന്ധമാണ് ഇന്നസെന്റിനുള്ളത്. മുൻനിരതാരങ്ങളുടെ സിനിമകളിൽ മാത്രമല്ല യുവതാരങ്ങളുടെ ചിത്രങ്ങളിലും ഇന്നസെന്റ് സജീവമാണ്. 20201 ൽ പുറത്തിറങ്ങിയ സുനാമിയാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ഇന്നസെന്റിന്റെ ചിത്രം. തിയേറ്റർ റിലീസായിട്ടായിരുന്നു ചിത്രം പുറത്ത് വന്നത്. നടനും സംവിധായകനുമായ ലാലും മകൻ ജൂനിയർ ലാലും ചേർന്നാണ് സിനിമ സംവിധാനം ചെയ്തത്. ബാലു വർഗീസ് ആയിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

  ലോക്ക് ഡൗണിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ വീണ്ടും സിനിമ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട് .താരരാജാക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും സിനിമയിൽ സജീവമായിരിക്കുകയാണ്. താരങ്ങളുടേതായി നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് ആണ് ചിത്രീകരണം കഴിഞ്ഞ മോഹൻലാൽ ചിത്രം. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാഡിയിലാണ് നിലവിൽ മോഹൻലാൽ അഭിനയിക്കുന്നത്. ഹൈദരാബാദിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. റാം, മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബാറോസ്, എമ്പൂരാൻ തുടങ്ങിയവയാണ് അണിയറയിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രം. ഭീഷ്മപർവമാണ് മമ്മൂട്ടിയുട പുതിയ ചിത്ര, സിനിമ പൂർത്തിയായിട്ടില്ല. പുഴുവാണ് താരത്തിന്റെ മറ്റൊരു ചിത്രം.

  Read more about: innocent mammootty mohanlal
  English summary
  Actor Innocent Opens Up About Friendship With Mammootty And Mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X