twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജയചന്ദ്രന്‍ തന്നെ ഇടിച്ചതല്ല; താന്‍ അറിഞ്ഞ് കൊണ്ട് ചെയ്തതാണ്, കാരണം... ആ അപകടത്തെ കുറിച്ച് ഇന്നസെന്റ്

    |

    മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരങ്ങളാണ് ഇന്നസെന്റും ഗായകന്‍ പി ജയചന്ദ്രനും. ഓരേ നാട്ടുകാരായ ഇവര്‍ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്‌. സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ ഇരുവരും അടുപ്പക്കാരായിരുന്നു. എന്നാല്‍ പി ജയചന്ദ്രനെക്കാള്‍ ഇന്നസെന്റിന് അടുപ്പവും സൗഹൃദവും അദ്ദേഹത്തിന്റെ പിതാവുമായിട്ടായിരുന്നു.

    ആരാധ്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നതിന് കാരണമുണ്ട്; വെളിപ്പെടുത്തി അഭിഷേക് ബച്ചന്‍ആരാധ്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നതിന് കാരണമുണ്ട്; വെളിപ്പെടുത്തി അഭിഷേക് ബച്ചന്‍

    ഇപ്പോഴിത ഒരു പഴയ സൈക്കിള്‍ അപകടക്കഥ വെളിപ്പെടുത്തുകയാണ് ഇന്നസെന്റും എം ജയചന്ദ്രനും. മാത്യഭൂമി വാരാന്ത്യന് നല്‍കിയ അഭിമുഖത്തിലാണ് അറുവര്‍ഷത്തിന് മുമ്പുള്ള സംഭവം വെളിപ്പെടുത്തിയത്. ഗായകന്‍ പി. ജയചന്ദ്രന്റെ സൈക്കിള്‍ ആയിരുന്നു അന്ന് ഇന്നസെന്റിനെ ഇടിച്ചത്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ അങ്ങനെയായിരുന്നില്ല. ഇന്നസെന്റ് അങ്ങോട്ട് പോയി ഇടി വാങ്ങിയതായിരുന്നു. ഇപ്പോഴിത അറുപതിറ്റാണ്ടിന് ശേഷം അതിന്റെ കാരണം വെളിപ്പെടുത്തുകയാണ് നടന്‍ ഇന്നസെന്റ്. എം ജയചന്ദ്രന്റെ സാന്നിധ്യത്തിലായിരുന്നു ഇക്കാര്യം തുറന്ന് പറഞ്ഞത്.

    കുതിരവട്ടം പപ്പുവിനെ സിനിമയില്‍ നിന്ന് പുറത്താക്കണമെന്ന് ആ സംവിധായകന്‍ പറഞ്ഞു, വെളിപ്പെടുത്തി ശ്രീനിവാസന്‍കുതിരവട്ടം പപ്പുവിനെ സിനിമയില്‍ നിന്ന് പുറത്താക്കണമെന്ന് ആ സംവിധായകന്‍ പറഞ്ഞു, വെളിപ്പെടുത്തി ശ്രീനിവാസന്‍

    ഇന്നസെന്റിന്റെ വാക്കുകള്‍ ഇങ്ങനെ

    ഇന്നസെന്റിന്റെ വാക്കുകള്‍ ഇങ്ങനെ.. .''ഞാനും എം ജയചന്ദ്രനും ഇരിങ്ങാലക്കുട നാഷണല്‍ സ്‌കൂളിലാണ് പഠിച്ചത്. അവിടത്തെ പരിപാടികളിലൊക്കെ ജയക്കുട്ടന്റെ (ജയചന്ദ്രന്റെ) മൃദംഗംവായനയുണ്ടാവും. ഇയാള് അന്നേ വലിയ സ്റ്റാറാണ്. സ്‌കൂള്‍ യുവജനോത്സവങ്ങളിലൊക്കെ പയറ്റിത്തെളിഞ്ഞ ആളാണ്. സ്റ്റേജിലേക്ക് വരുന്നതൊക്കെ വളരെ രാജകീയമായിട്ടാവും. ആദ്യം രണ്ടു കുട്ടികള്‍ മൃദംഗമെടുത്ത് സ്റ്റേജില്‍ കൊണ്ടുവെക്കും. അതിനുശേഷം ഇയാള്‍ ഇങ്ങനെ സ്റ്റേജിലേക്ക് നടക്കും. അപ്പോള്‍ പെണ്‍കുട്ടികളൊക്കെ പറയും: ''ഈശ്വരാ ജയക്കുട്ടന്‍ വരുന്നു, ജയക്കുട്ടന്‍ വരുന്നു...'' അപ്പോ ഞാനിയാളെ മനസ്സില്‍ പിരാകും.

    സൈക്കിള്‍ ഇടിച്ചു

    അങ്ങനെയൊരിക്കല്‍ അസൂയമൂത്ത് ഇയാളെ സൈക്കിളില്‍നിന്ന് തള്ളിയിടാന്‍ ഞാനൊരു ശ്രമംനടത്തി. ഇയാള് ക്രൈസ്റ്റ് കോളേജില്‍ പഠിക്കുന്ന കാലം. ഒരു ദിവസം സൈക്കിളില്‍ കോളേജിലേക്ക് പോവുന്നു. അതു കണ്ടപ്പോള്‍ ഞാന്‍ പതുക്കെ കാണാത്തപോലെ നടന്ന് തോളുകൊണ്ട് ഒന്ന് തിക്കി ഇയാളെ സൈക്കിളോടെ തള്ളിയിടാന്‍ ശ്രമിച്ചു. ഇയാള് വീണില്ല. എന്റെ ചെവിക്കുപിടിച്ച് ചീത്തവിളിച്ച് പറഞ്ഞയച്ചു. ഇയാളുടെ ഇന്നുവരെയുള്ള വിചാരം ഇയാള്‍ എന്നെ സൈക്കിളോടിച്ചുവന്ന് തട്ടിയതാണെന്നാണ്. ഇപ്പോഴാണ് ഞാന്‍ ആ സത്യം വെളിപ്പെടുത്തുന്നതെന്ന''് ഇന്നസെന്റ് പറഞ്ഞു.

    പിതാവുമായിട്ടുള്ള സൗഹൃദം

    ഒപ്പം തന്നെ ജയചന്ദ്രന്റെ പിതാവുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും ഇന്നസെന്റ് പറയുന്നു. 'ഒരേ നാട്ടുകാരാണെങ്കിലും ചെറുപ്പത്തിലേ ഞങ്ങള്‍ തമ്മില്‍ വലിയ കൂട്ടൊന്നുമില്ലായിരുന്നു. എന്നാല്‍, ഇദ്ദേഹത്തിന്റെ അച്ഛന്‍ കൊച്ചനിയന്‍ തമ്പുരാനുമായി എനിക്ക് വലിയ അടുപ്പമായിരുന്നു. ഞാന്‍ അപ്പന്റെ പലചരക്കു കടയിലിരിക്കുമ്പോള്‍ ഒരു സൈക്കിളും തള്ളി അദ്ദേഹം വരും. ആദ്യമൊക്കെ എന്റെ മുഖത്തേക്ക് വെറുതേ നോക്കും. ഒരു ദിവസം ഞാന്‍ പറഞ്ഞു: ''തമ്പ്രാന്‍ ഒന്നു കേറീട്ട് പോവാം.'' അപ്പോള്‍ അദ്ദേഹം 'ഇവന്‍ കൊള്ളാമല്ലോ'യെന്നമട്ടില്‍ എന്നെ നോക്കി കയറിവന്നു -''എന്താടോ ഒരു വിഷമം, തനിക്ക് മുട്ടക്കച്ചവടത്തില്‍ നഷ്ടം വന്നോ''യെന്നൊരു ചോദ്യവും.

    അദ്ഭുതമാണ്

    മറ്റൊരു ദിവസം അവരുടെ വീടിന്റെ പടിക്കലൂടെ പോവുമ്പോള്‍ എന്നോടു പറഞ്ഞു: ''നിക്കടോ ഞാനൂണ്ട്. അകത്ത് ഷര്‍ട്ട് ഇസ്ത്രിയിട്ടുകൊണ്ടിരിക്കുകയാണ്, അതൊന്ന് കഴിയട്ടെ.'' ഞാനദ്ഭുതപ്പെട്ടു, കാരണം അദ്ദേഹത്തെ ഷര്‍ട്ടിട്ട് ഒരിക്കലും കണ്ടിട്ടില്ല. ഇസ്ത്രിയിട്ട ഷര്‍ട്ട് ടക്കി ചുമലിലിട്ട് തമ്പ്രാന്‍ എന്നോടൊപ്പം അങ്ങാടിയിലേക്കു നടന്നു. ഇസ്ത്രിയിട്ട ഷര്‍ട്ട് മടക്കുനിവര്‍ത്താതെ എന്തിനാണ് ഇങ്ങനെ ചുമലിലിട്ടതെന്ന് എനിക്ക് മനസ്സിലായില്ല. എന്നാല്‍ നാട്ടുകാരുടെ ഇടയില്‍ ഇത് ചര്‍ച്ചയായിരുന്നു. ഇതൊന്നും അദ്ദേഹം കാര്യമാക്കിയിരുന്നില്ല'. അച്ഛന്റെയും ഇന്നസെന്റിന്റെയും കൂട്ട് ഒരു അദ്ഭുതമാണ് അന്നെനിക്ക് തോന്നിയതെന്നാണ് എംജയചന്ദ്രന്‍ പറയുന്നത്.

    English summary
    Actor Innocent Opens Up About Old Accident With Singer P Jayachandran
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X