മോഹന്‍ലാല്‍ വന്നതോടെ എല്ലാവരും എന്നെ ഇട്ടിട്ട് പോയി; ലൊക്കേഷനില്‍ നടന്ന സംഭവത്തെ കുറിച്ച് ഇന്നസെന്റ്

നടന്മാരായ ഇന്നസെന്റും മോഹന്‍ലാലും തമ്മിലുള്ള സൗഹൃദം പ്രേക്ഷകര്‍ക്കെല്ലാം അറിയാവുന്നതാണ്. നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. അതിനപ്പുറം വ്യക്തി ജീവിതത്തിലും നല്ല സുഹൃത്തക്കളാണ് തങ്ങളെന്നാണ് താരങ്ങള്‍ പറയുന്നത്. ഒരു ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരങ്ങള്‍.

'സിനിമയിലൊക്കെ നമ്മള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പറയുമ്പോഴാണ് നമ്മള്‍ യഥാര്‍ഥ കൂട്ടുകാരാനാവുന്നത്. അതുപോലെ ഞാനെന്റെ കാര്യങ്ങളും ലാല് ലാലിന്റെ കാര്യങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ യഥാര്‍ഥ കൂട്ടുകാരായതെന്ന്' ഇന്നസെന്റ് പറയുന്നു.

innocent-mohanlal

ഒരുപാട് സിനിമകളിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. കാരണം പല സിനിമയിലും എനിക്ക് പണി തരുന്ന കഥാപാത്രമാണ് ഇന്നസെന്റ് ചെയ്തതെന്ന് മോഹന്‍ലാലും സൂചിപ്പിച്ചു. പിന്നെ സിനിമയുടെ ലൊക്കേഷനില്‍ മോഹന്‍ലാല്‍ കാരണം കിട്ടിയ പണിയെ കുറിച്ചും ഇന്നസെന്റ് പറഞ്ഞിരുന്നു.

സര്‍വ്വകലാശാല എന്ന സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു. അന്ന് ഞാന്‍ സിനിമയിലേക്ക് വന്നിട്ടേയുള്ളു. ഒരു കോളേജില്‍ വച്ചാണ് സിനിമയുടെ ഷൂട്ടിങ് നടക്കുന്നത്. ഞാന്‍ ലൊക്കേഷനില്‍ ഒരു മരത്തിന്റെ ചോട്ടിലിരുന്ന് മേക്കപ്പ് ചെയ്യുകയാണ്. എന്റെ ചുറ്റിനും ആ കോളേജിലെ പിള്ളേരുണ്ട്. അവരെല്ലാവരും അടുത്ത് കൂടി ഫോട്ടോയൊക്കെ എടുക്കുന്നുണ്ട്.

പെട്ടെന്നാണ് അവിടേക്ക് ഒരു കാറ് വരുന്നത്. ആ കാറ് മറ്റൊരു മരത്തിന്റെ ചുവട്ടില്‍ പോയി നിന്നു. അതില്‍ നിന്നും തോളോക്കെ ചെരിച്ച് ഒരു മനുഷ്യന്‍ പുറത്തിറങ്ങി. ഇത് കണ്ടതോടെ എന്റെ ചുറ്റിനുള്ള കുട്ടികളൊക്കെ അങ്ങോട്ട് ഓടി. ഞാന്‍ എല്ലാം നഷ്ടപ്പെട്ടവനെ പോലെ അവിടെ ഇരുന്നു.

കുറച്ച് കഴിഞ്ഞപ്പോള്‍ ലാല് എന്റെ അടുത്തേക്ക് തന്നെ വന്നു. എന്നിട്ട് പറഞ്ഞു 'ആ കുട്ടികള്‍ക്ക് എന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കണമെന്ന്. എന്ത് പറയാനാണ് അതുകൊണ്ടാണെന്ന്'.

innocent-mohanlal

ഞാനപ്പോള്‍ ലാലിനോട് പറഞ്ഞത് 'നിങ്ങള്‍ അധികകാലം സിനിമയിലുണ്ടാവില്ല. അതുകൊണ്ടാണ് എല്ലാവരും വന്ന് ഫോട്ടോയെടുക്കാന്‍ നിന്നത്. ഞാന്‍ മരിക്കുന്നത് വരെ ഇവിടെ തന്നെയുണ്ടാവും. അതുകൊണ്ട് എന്റെ കൂടെ എപ്പോള്‍ വേണമെങ്കിലും ഫോട്ടോ എടുക്കാമല്ലോ എന്ന്'. ഇതുപോലെ സിനിമാ ലൊക്കേഷനിലെ ഭക്ഷണത്തെ കുറിച്ചും ഒരു കഥയുണ്ടെന്ന് ഇന്നസെന്റ് പറയുന്നു.

സെറ്റില്‍ വന്നാല്‍ മോഹന്‍ലാല്‍ അവിടെയുള്ള ഭക്ഷണങ്ങളൊക്കെ രുചിച്ച് നോക്കും. എന്ത് ഭക്ഷണം കഴിച്ചാലും അതിമനോഹരം, നന്നായിട്ടുണ്ട് എന്നൊക്കെ പറയും. സത്യത്തില്‍ ഉപ്പ് കൂടുതലുള്ള കറിയാണെങ്കില്‍ പോലും ലാല്‍ നല്ലതാണെന്നേ പറയൂ.

നമ്മള്‍ കഴിക്കുമ്പോള്‍ ഇത് ചോദ്യം ചെയ്താല്‍, ലാല്‍ സാറൊക്കെ കഴിച്ചിട്ട് കുഴപ്പമില്ലെന്ന് പറഞ്ഞതാണെന്ന് പറയും. അതെന്തിനാണ് അങ്ങനെ പറഞ്ഞിട്ട് പോവുന്നതെന്ന് ചോദിച്ചാല്‍ നമ്മളും കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്യണമെന്നാണ് ലാല്‍ പറയുന്നതെന്നും ഇന്നസെന്റ് പറയുന്നു.

Read more about: innocent mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X