'പൈസ പറ്റിച്ചാൽ എനിക്ക് വന്നതുപോലെ രോ​ഗം വരുമെന്ന് കാവ്യയോട് പറഞ്ഞു, രാജി സന്നദ്ധത അറിയിച്ച് കാവ്യ വിളിച്ചു'

മലയാളത്തിന് ഒരാ‌യുസ് ഓർത്തോർത്ത് പൊട്ടിച്ചിരിക്കാനുള്ള വക നൽകിയാണ് ഇന്നസെന്റ് എന്ന മഹാനടൻ അരങ്ങൊഴിഞ്ഞത്. തൃശ്ശൂർ ശൈലിയിലുള്ള സംഭാഷണം കൊണ്ടും വേറിട്ട ശരീരഭാഷ കൊണ്ടും മലയാള സിനിമ ഇന്നോളം കാണാത്ത സ്വതസിദ്ധമായൊരു അഭിനയശൈലി കൊണ്ടാണ് ഇന്നച്ചൻ എന്ന് സിനിമാ ലോകം സ്നേഹലാളനയോടെ വിളിക്കുന്ന ഇന്നസെന്റ് ജീവിതവേഷം അഴിച്ച് യാത്രയായത്. ഇന്നസെന്റുമായി ആത്മബന്ധം ഉണ്ടായിരുന്ന അഭിനേത്രിയായിരുന്നു മലയാളികളുടെ പ്രിയങ്കരിയായ നടി കാവ്യ മാധവൻ.

ദിലീപുമായുള്ള വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ് നടി. ഇന്നസെന്റിന്റെ വേർപാടറിഞ്ഞ് പൊട്ടിക്കരയുന്ന കാവ്യയുടെ ദൃശ്യങ്ങളെല്ലാം മുമ്പ് സോഷ്യൽമീഡിയയിൽ വൈറലായിട്ടുമുണ്ട്. ഇപ്പോഴിതാ കാവ്യ മാധവനെ കളിയാക്കിയ സംഭവത്തെക്കുറിച്ച് പറഞ്ഞുള്ള ഇന്നസെന്റിന്റെ പഴയൊരു അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്.

Innocent   Kavya Madhavan

താൻ പറഞ്ഞൊരു കഥ മൂലം കാവ്യ മാധവന്‍ അമ്മയില്‍ നിന്നും രാജിവെക്കാന്‍ പോയ സംഭവത്തെക്കുറിച്ചായിരുന്നു ഇന്നസെന്റ് പറഞ്ഞത്. അമ്മ സംഘടന ഒരുപാട് ആളുകൾക്ക് ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്. അതുപോലെ അവശരായ അമ്മയിലെ അം​ഗങ്ങൾക്ക് കൈനീട്ടവും ഇൻഷുറൻസുമെല്ലാം നമ്മൾ കൊടുക്കുന്നുണ്ട്. മരണം വരെയാണ് ഇതെല്ലാം നൽകുന്നത്. വിഷമം അനുഭവിക്കുന്ന ഇത്തരം ആളുകളെ സഹായിക്കാനും ഇൻഷുറൻസ് തുക കെട്ടാനുമെല്ലാമായി പണം കണ്ടെത്താൻ പ്രോ​​ഗ്രാം അമ്മ ചെയ്യാറുണ്ട്.

അത്തരത്തിൽ ഒരു പ്രോ​ഗ്രാം അമ്മ ചെയ്യുന്നതിനിടയിൽ കാവ്യ മാധവൻ എന്റെ അടുത്ത് വന്നു. കുറേ നേരം ആ കുട്ടി എന്നെ തന്നെ നോക്കി നിന്നു. അസുഖം വന്നിട്ടും എനിക്ക് മാറ്റമൊന്നും ഇല്ലെന്നാണോ അതോ മാറ്റമുണ്ടെന്നാണോ... അതോ എന്റെ മുടി പോയതാണോ എന്താണ് നോക്കുന്നതെന്ന് ചോദിച്ചു. മുടിയെല്ലാം പോയി അവസാനം ഞാൻ ഇല്ലാതാകുമെന്ന് പറഞ്ഞപ്പോൾ കാവ്യ പെട്ടന്ന് കണ്ണുപൊത്തി.

ശേഷം കാവ്യ എന്നോട് ചോദിച്ചു... എന്താണ് ഇന്നസെന്റ് അങ്കിളേ ഇങ്ങനെയൊക്കെ വരുന്നതെന്ന്... അല്ലെങ്കിൽ ഇന്നസെന്റങ്കിളിനെ പോലൊരാൾക്ക് ഈ അസുഖം വരേണ്ട കാര്യമുണ്ടോയെന്ന്. കാവ്യ എക്സിക്യൂട്ടീവ് അം​ഗമായിരുന്നു. പ്രായമായവർ മാത്രം നേതൃസ്ഥാനത്ത് പോരെന്ന് പറഞ്ഞാണ് യൂത്തിനേയും അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. അപ്പോൾ ഞാൻ പറഞ്ഞു അമ്മയിൽ നിന്നും പത്ത് പൈസ പറ്റിച്ചാൽ നമുക്ക് എനിക്ക് വന്നതുപോലുള്ള രോ​ഗം വരുമെന്ന്.

കുട്ടിയായിരുന്നപ്പോൾ എന്റെ മോളായിട്ടൊക്കെ അഭിനയിച്ചിട്ടുള്ളതുകൊണ്ട് എനിക്ക് കാവ്യയുമായി നല്ല അടുപ്പമുണ്ട്. നിന്നോട് അടുപ്പമുള്ളതുകൊണ്ടാണ് ഇതെല്ലാം പറയുന്നതെന്നും കാവ്യയോട് ഞാൻ പറഞ്ഞു. പണം മറ്റാരെങ്കിലും എടുക്കുന്നത് കണ്ടിട്ട് കണ്ടില്ലെന്ന് നടിച്ചാലും രോ​ഗം വരുമെന്ന് ഞാൻ കാവ്യയോട് പറഞ്ഞു. അങ്കിള്‍ പ്രസിഡന്റല്ലേ, സെക്രട്ടറി മമ്മൂട്ടിയല്ലേ, അപ്പോള്‍ അദ്ദേഹത്തിന്റെ കാര്യമോയെന്നും അവള്‍ ചോദിച്ചിരുന്നു.

Innocent   Kavya Madhavan

അത് പറയാന്‍ പറ്റില്ലെന്നായിരുന്നു ഞാന്‍ പറഞ്ഞത്. അപ്പോഴേക്കും അവൾക്ക് ടെൻഷനായി. പിന്നെ ഒരാഴ്ച കഴിഞ്ഞ് കാവ്യ എന്നെ വിളിച്ചു. അമ്മയോടും അച്ഛനോടും ഇതൊക്കെ പറഞ്ഞപ്പോള്‍ നമുക്കൊന്നും വരില്ലെന്നാണ് അവര്‍ പറഞ്ഞതെന്നാണ് കാവ്യ വിളിച്ച് പറഞ്ഞു. പിന്നീട് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കാവ്യ വിളിച്ച് അമ്മയില്‍ നിന്നും രാജിവെക്കുകയാണെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞത് തമാശയാണെങ്കിലും അവള്‍ അത് കാര്യമായാണ് എടുത്തിരുന്നത്.

പിന്നെ ഞാൻ കാവ്യയെ വിളിച്ച് തെളിയിച്ച് പറഞ്ഞ് കൊടുത്തു.‍ ഇതൊക്കെ എന്റെ നേരം പോക്കിൽ പെട്ടിട്ടുള്ള കാര്യമാണെന്ന് പഴയ രസകരമായ സംഭവങ്ങൾ ഓർത്തെടുത്ത് ഇന്നസെന്റ് പറഞ്ഞു. ദിലീപുമായുള്ള വിവാ​ഹശേഷം അമ്മ മീറ്റിങ്ങുകളിലും കാവ്യ പങ്കെടുക്കാറില്ല.

More from Filmibeat

Read more about: innocent kavya madhavan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X