For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദേശീയ പുരസ്കാരം മമ്മൂട്ടിക്ക് കിട്ടരുത് എന്ന് ആ​ഗ്രഹിച്ചു; അത് തെറ്റല്ലേയെന്ന് ഭാര്യ ചോദിച്ചു; ഇന്നസെന്റ്

  |

  മലയാള സിനിമയിൽ നിറ സാന്നിധ്യമാണ് നടൻ ഇന്നസെന്റ്. കോമഡി, സഹനടൻ വേഷങ്ങളിൽ കൂടുതലും തിളങ്ങിയ നടൻ സിനിമാ സംഘടനയായ അമ്മയുടെ തലപ്പത്തുമെത്തി. പിന്നീട് രാഷ്ട്രീയത്തിലും കൈവെച്ചു. കാൻസർ ബാധിച്ച നടൻ അതിനെ അജീവിക്കുകയും ഇതേപറ്റി പുസ്തകം എഴുതുകയും ചെയ്തു. സിനിമാ രം​ഗത്ത് വർഷങ്ങളായി തുടരുന്ന ഇന്നസെന്റിന് മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾ മുതൽ പുതുമുഖങ്ങളുമായി വരെ സൗഹൃദം ഉണ്ട്.

  Also Read: മുഖം കാണിച്ചിട്ട് പോയ എന്നെ ആരും വിളിച്ചില്ല; ആദ്യ സിനിമയ്ക്ക് ശേഷം അവസരം കിട്ടിയില്ലെന്ന് മമ്മൂട്ടി


  സിനിമാ ലോകത്തെ പല കഥകളും ഇന്നസെന്റ് പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മുമ്പൊരിക്കൽ ദേശീയ പുരസ്കാരം പ്രഖ്യാപിച്ച സമയത്ത് മമ്മൂട്ടിക്ക് പുരസ്കാരം ലഭിക്കരുതെന്ന് ആ​ഗ്രഹിച്ചിരുന്നെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്നസെന്റ്. കൗമുദി മൂവീസിനോടാണ് പ്രതികരണം.

  'ഞാനഭിനയിച്ച പത്താം നിലയിലെ തീവണ്ടി എന്ന സിനിമ ദേശീയ പുരസ്കാരത്തിനുള്ള പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ പുരസ്കാരം പ്രഖ്യാപിക്കുന്ന ദിവസം വന്നു'

  Also Read: ബൈക്ക് ഓടിക്കാന്‍ പഠിച്ചെന്ന് കള്ളം പറഞ്ഞു, നാലഞ്ച് തവണ വീണു; അനുഭവം പറഞ്ഞ് സാനിയ

  'മൂന്ന് പേരെയാണ് അവസാന പട്ടികയിൽ ഉൾപ്പെടുത്തിയത്. അമിതാബ് ബച്ചൻ, മമ്മൂട്ടി, ഇന്നസെന്റ്. ഞാൻ ആലീസേ ഓടി വാ, കുഴപ്പത്തിലേക്കാണ് പോവുന്നതെന്ന് പറഞ്ഞ് ഭാര്യയെ വിളിച്ചു. ടിവിയിൽ പിന്നീട് എഴുതി വന്നപ്പോൾ എന്റെ പേരില്ല. അമിതാബ് ബച്ചനും മമ്മൂട്ടിയും മാത്രം. പിന്നെ ഞാൻ മനസ്സിൽ വിചാരിച്ചത് മമ്മൂട്ടിക്ക് പുരസ്കാരം കിട്ടരുത് അമിതാബ് ബച്ചന് കിട്ടിക്കോട്ടെയെന്നാണ്. ഞാൻ ആലീസിനോട് ഇത് പറഞ്ഞു'

  Also Read: തമിഴ്‌നാട്ടില്‍ നിന്നുമാണെന്ന് ആരാധിക, എന്നാല്‍ തമിഴില്‍ തന്നെ സംസാരിക്കാമെന്ന് മമ്മൂട്ടി

  'ടിവിയിൽ അടുത്ത റൗണ്ട് വന്നപ്പോൾ മമ്മൂട്ടിയെ കാണാനില്ല. അമിതാബ് ബച്ചന് കിട്ടി. നിങ്ങളെന്തിനാണ് അങ്ങനെ ആലോചിച്ചത്. അങ്ങനെ ആലോചിക്കാൻ പാടുണ്ടോ എന്ന് ആലീസ് ചോദിച്ചു. ഞാൻ പറഞ്ഞു പെട്ടെന്ന് ആലോചിച്ച് പോയതാണെന്ന്. മമ്മൂട്ടിയുടെ അച്ഛനായി ഞാൻ അഭിനയിച്ചിട്ടുണ്ട്. ജേഷ്ഠനായി അഭിനയിച്ചിട്ടുണ്ട്. അ​ദ്ദേഹത്തിന്റെ കുടുംബ കാര്യങ്ങൾ എന്നോട് പറയാറുണ്ട്'

  'അങ്ങനെയുള്ള എന്നോട് ഒരു നിമിഷം അങ്ങനെ ചിന്തിച്ചു പോയി. എന്താണ് ഞാനങ്ങനെ ചെയ്തത് മനസ്സിൽ‌ തോന്നി. അങ്ങനെയൊക്കെ ചില സമയങ്ങളിൽ തോന്നാം. ഇതെല്ലാം കൂടി ചേർന്നതാണ് മനുഷ്യൻ,' ഇന്നസെന്റ് പറഞ്ഞു. താനഭിനയിച്ച സിനിമ പുറത്തിറങ്ങുമ്പോൾ മറ്റു താരങ്ങളുടെ സിനിമ വിജയിക്കണമെന്ന് ആ​ഗ്രഹിക്കാറില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

  Also Read: സുപ്രിയയ്ക്ക് സമയമില്ല, അമ്മയെ മനസിലാക്കി ഓടി വരുന്നത് പൂര്‍ണിമ; മരുമക്കളെക്കുറിച്ച് മല്ലിക

  'ഒന്ന് വഴിമാറി നിന്നൂടെ, മറ്റുള്ളവരും രക്ഷപ്പെട്ട് പോട്ടെ എന്നൊക്കെ പറയുന്ന ആളുകളുണ്ട്. പറയാനൊക്കെ എളുപ്പമാണ്. അങ്ങനെയല്ല. ഞാനഭിനയിച്ച സിനിമ റിലീസ് ചെയ്യുന്ന സമയത്ത് ലാലു അലക്സ്, മുകേഷ്, ജ​ഗദീഷ് തുടങ്ങിയവരുടെ സിനിമ വരുമ്പോൾ ദൈവമേ അയാളുടെ സിനിമയും ഓടണേ എന്ന് ഞാൻ പ്രാർത്ഥിക്കാറില്ല. ഞാൻ എന്റെ സിനിമ നൂറ് ദിവസം ഓടണം എന്നേ പ്രാർത്ഥിക്കൂ'

  'ഇത് തന്നെ ആയിരിക്കാം ഒരു പക്ഷെ മറ്റുള്ളവരും ചെയ്യുന്നത്. റാംജി റാവു സ്പീക്കിം​ഗ് എന്ന സിനിമ ഇറങ്ങുമ്പോൾ മോഹൻലാലിന്റെ ഒരു സിനിമ ഇറങ്ങിയിരുന്നു. മോഹൻലാൽ എന്റെ സുഹൃത്താണ്. പക്ഷെ മോഹൻലാലിന്റെ സിനിമ ഓടട്ടെ റാംജിറാവു അവിടെ നിൽക്കട്ടെ എന്ന് ഞാൻ വിചാരിക്കില്ല. പക്ഷെ അത് പൊളിയണം എന്ന് പറയില്ല,' ഇന്നസെന്റ് പറഞ്ഞു.

  Read more about: mammootty innocent
  English summary
  Actor Innocent Says He Wished Mammootty Should Not Win National Award; Shares His Wife's Reaction
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X