'ലാലിന് ഇഷ്ടമാവില്ലെന്ന് കരുതി ആരും പോകാറില്ല, സംഭവം ​ഗംഭീരമാണ്, ഞാൻ കണ്ടു'; ബറോസിനെ കുറിച്ച് ഇന്നസെന്റ്!

നാൽപത് വർഷത്തിന് മുകളിലായി സിനിമ ജീവനും ശ്വാസവുമായി കൊണ്ടുനടക്കുന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. അഭിനേതാവ്, നിർമാതാവ്, ​ഗായകൻ തുടങ്ങി വിവിധ മേഖലകളിൽ ശോഭിച്ചിട്ടുള്ള മോഹൻലാൽ ഇപ്പോൾ ആദ്യ സംവിധാന സംരംഭത്തിന്റെ തിരക്കിലാണ്. 2021ൽ ആണ് സിനിമയുടെ അണിയറപ്രവർത്തനങ്ങൾ ആരംഭിച്ചത്. മോഹൻലാൽ തന്നെയാണ് സിനിമയിൽ ടൈറ്റിൽ റോളിലെത്തുന്നത്. സിനിമയെ കുറിച്ച് അ​ഗാധമായി അറിവുള്ള ഒരു ബഹുമുഖ പ്രതിഭ ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ അത് എങ്ങനെയായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികളും.

ബാറോസ്: ഗാർഡിയൻ ഓഫ് ഡിഗാമാസ് ട്രഷർ എന്നതാണ് സിനിമയുടെ മുഴുവൻ പേര്. കാക്കനാട് നവോദയ സ്റ്റുഡിയോയിലാണ് ചിത്രത്തിന്റെ ഷൂട്ടിങും മറ്റും പുരോ​ഗമിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ ഒരുക്കിയ ജിജോ പുന്നൂസാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. നേരത്തെ ചിത്രത്തിന്റെ പൂജയും ചിത്രീകരണവും ആരംഭിച്ചപ്പോൾ മോഹൻലാൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.

നാൽപത്ത് വർഷത്തെ അനുഭവം

'ജീവിത വഴിത്താരയിൽ വിസ്മയ ചാർത്തുകളിൽ സ്വയം നടനായി, നിർമാതാവായി, സിനിമ തന്നെ ജീവനായി, ജീവിതമായി മാറി. ഇപ്പോഴിതാ.... ആകസ്മികമായ മറ്റൊരു വിസ്മയത്തിന് തിരനോട്ടം കുറിക്കുകയാണ്. ബറോസ് എന്ന ത്രിമാന ചിത്രത്തിലൂടെ സംവിധായകനായി ഞാൻ അരങ്ങേറ്റം കുറിക്കുകയാണ്. ഈ നിയോഗത്തിനും എനിക്ക് തിര ജീവിതം തന്ന നവോദയയുടെ ആശീർവാദവും സാമീപ്യവും കൂടെയുണ്ടെന്നത് ഈശ്വരാനുഗ്രഹം. ബറോസിനൊപ്പമുള്ള തുടർ യാത്രകളിലും അനുഗ്രഹമായി നിങ്ങൾ ഏവരും ഒപ്പമുണ്ടാകണമെന്ന്.... ആത്മാർഥമായി പ്രാർത്ഥിക്കുന്നു' എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.

ബാറോസ് ​ഗംഭീരമാണ്

ബി​ഗ് ബോസ് മലയാളം സീസൺ ഫോറിന്റേയും അവതാരകനായ മോഹൻലാൽ ബാറോസ് ഷൂട്ടിങ് ഇടവേളകളിലാണ് ബി​ഗ് ബോസ് സെറ്റിലെത്തുന്നത്. എന്നാലിപ്പോൾ ബാറോസിന്റെ സെറ്റിൽ പോയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടനും മോഹൻലാലിന്റെ ചങ്ങാതിയുമായ ഇന്നസെന്റ്. 'മോഹൻലാൽ എങ്ങനെയാണ് സംവിധാനം ചെയ്യുന്നത് എന്നൊക്കെ അറിയാനും കാര്യങ്ങൾ നോക്കാനും വേണ്ടിയാണ് പോയത്. നമ്മുടെ സുഹൃത്തല്ലേ.... മോഹൻലാൽ നിധി കാക്കുന്ന ഭൂതമായി മേക്കപ്പൊക്കെയിട്ട് മനോഹരമായ താടിയൊക്കെ വെച്ചിരിക്കുകയാണ്. അദേദഹം എഴുന്നേറ്റ് വന്നു സ്വീകരിച്ചു. താൻ മാത്രമെ വേറാരും ഈ വഴി വന്നില്ലെന്ന് പറഞ്ഞു മോഹൻലാൽ. അദ്ദേഹത്തിന് ആ സെറ്റിൽ ആരെങ്കിലും ചെല്ലുന്നതും അന്വേഷിക്കുന്നതും ഇഷ്ടമാണ്.'

മോഹൻലാലിന് ഇഷ്ടമല്ലെന്ന് കരുതി

'പലരും കരുതിയിരിക്കുന്നത് മോഹൻലാലിന് ഇഷ്ടമാവില്ലെന്നാണ്. ശേഷം വർത്തമാനം പറഞ്ഞശേഷം ഷൂട്ടിങും എടുത്ത വീഡിയോകളുമൊക്കെ കാണിക്കാൻ നവോദയ സ്റ്റുഡിയോയുടെ അകത്തേക്ക് കൊണ്ടുപോയി. പല സെറ്റുകളുമെല്ലാം കാണിച്ചു. കണ്ടപ്പോൾ ബോധ്യമായി. എല്ലാ കാര്യങ്ങളും കൊള്ളാം. കാമറമാൻ സന്തോഷ് ശിവൻ അടക്കം എല്ലാവരും ഉണ്ടായിരുന്നു. സായിപ്പന്മാരും മദമ്മമാരും ആയി നിരവധിപ്പേരുണ്ടായിരുന്നു. അവർ അഭിനേതാക്കളാണ്. മലയാള നടീ നടന്മാർ ഉണ്ടായിരുന്നില്ല. ശേഷം ത്രീഡി കണ്ണട തന്നു മോഹൻലാൽ. അവർ ചിത്രീകരിച്ച പാട്ട് സീനും രം​ഗങ്ങളുമെല്ലാം കാണിച്ച് തന്നു. ത്രീഡി സിനിമകൾ മുമ്പും ഇറങ്ങിയിട്ടുണ്ടെങ്കിലും ത്രീഡി കണ്ണടവെച്ച് ഞാൻ അത് കണ്ടിട്ടില്ല. ആദ്യത്തെ അനുഭവമായിരുന്നു.'

Recommended Video

Santhosh Varkey Talks About Nithya Menon | FilmiBeat Malayalam
ഇങ്ങനൊരു സിനിമ ഞാൻ കണ്ടിട്ടില്ല

'ഭയങ്കര എഫക്ടാണ്. നല്ല അനുഭവമായിരുന്നു. പാട്ട് സീൻ കണ്ടു. എല്ലാ കണ്ടശേഷം ലാൽ അഭിപ്രായം ചോദിച്ചു. ഇത് ഒരു പടമാട്ടോ... ഭയങ്കരമായിരിക്കും എന്ന് ഞാൻ മറുപടി കൊടുത്തു. ​ഗംഭീര ത്രീഡിയാണ്.പരസ്യമായി പറയുന്നതല്ല... ബാറോസ് ഒരു വലിയ സംഭവമായിരിക്കും. ഓടുമോ ഓടില്ലയോ എന്നത് രണ്ടാമത്തെ കാര്യമാണ്. ഞാൻ മലയാളത്തിൽ മാത്രമല്ല എവിടേയും ഇങ്ങനൊരു സിനിമ കണ്ടിട്ടില്ല' ഇന്നസെന്റ് വിവരിച്ചു. ബ്രോ ഡാഡിയും ആറാട്ടുമാണ് അവസാനം റിലീസ് ചെയ്ത മോഹൻലാൽ ചിത്രങ്ങൾ.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X