അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇരുന്നാല്‍ രോഗം വരുമോ? കാവ്യ മാധവന്‍ ചോദിച്ച ചോദ്യമിങ്ങനെ!!
മലയാള സിനിമയിലെ താരസംഘടനയായ അമ്മയുടെ തലപ്പത്ത് വര്‍ഷങ്ങളോളം ഇരുന്ന ആളായിരുന്നു നടന്‍ ഇന്നസെന്റ്. കഴിഞ്ഞ വര്‍ഷമായിരുന്നു പതിനെട്ട് വര്‍ഷത്തോളം നീണ്ട അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഇന്നസെന്റ് രാജി വെച്ചത്. സംഘടന പ്രവര്‍ത്തനം എന്നൊരു പാടവം തനിക്കുണ്ടെന്നും അതുകൊണ്ടാണ് അമ്മ സംഘടനയുടെ തലപ്പത്ത് 18 വര്‍ഷം ഇരുന്നതെന്നും ഇന്നസെന്റ് പറയുകയാണ്.
ചാലക്കുടി പാര്‍ലമെന്റ് കണ്‍വെന്‍ഷനില്‍ സംസാരിക്കവെ മറ്റൊരു രസകരമായ കാര്യവും താരം പറഞ്ഞിരിക്കുകയാണ്. ഞാന്‍ പിരിഞ്ഞ് പോവുകയാണ്. ഇനി മോഹന്‍ലാലാണ് പ്രസിഡന്റ്. പക്ഷെ ഒറ്റക്കാര്യം പറയാം. ഈ അമ്മ എന്ന സംഘടയില്‍ നിന്നും ഒരു രൂപ എടുത്താല്‍ അവന് കാന്‍സര്‍ എന്ന മഹാരോഗം വരും. എല്ലാവരും നിശബ്ദരായി. ഇയാള് കാശ് അടിച്ചുമാറ്റിയല്ലേ എന്നാകും അവര്‍ മനസില്‍ പറഞ്ഞത്.

ഇതൊക്കെ കഴിഞ്ഞ് പിറ്റേ ദിവസം നമ്മുടെ കാവ്യ മാധവന്‍ എന്നെ വിളിച്ചു. ഇന്നസെന്റ് അങ്കിളേ നമ്മള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇരുന്നാല്‍ രോഗം വരുമോ എനിക്ക് അതൊന്നും അറിയില്ല. രോഗം വരുമെന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്ന് മറുപടിയായി പറഞ്ഞു. ഞാനൊരു നേരംപോക്കിന് വേണ്ടി ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയുന്നതാണെന്ന് അവര്‍ക്കൊക്കെ അറിയാമെന്നും ഇന്നസെന്റ് പറയുന്നു.


Click it and Unblock the Notifications