For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിയ്ക്ക് ദേശീയ പുരസ്‌കാരം കിട്ടരുതെന്ന് വിചാരിച്ചു! അത് തന്നെ സംഭവിച്ചെന്ന് ഇന്നസെന്റ്!

  |

  സിനിമയില്‍ ഒത്തിരിയധികം കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന താരമാണ് ഇന്നസെന്റ്. കോമഡി പറയുന്നത് സിനിമയില്‍ മാത്രമല്ല ജീവിതത്തിലും പലപ്പോഴും അദ്ദേഹം അങ്ങനെയാണ്. എന്ത് സീരിയസ് വിഷയമാണെങ്കില്‍ പോലും തമാശരൂപേണ പറഞ്ഞ് ഫലിപ്പിക്കാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. മുന്‍പ് പലപ്പോഴും അഭിമുഖങ്ങളിലൂടെയും മറ്റുമായി ഇന്നസെന്റിന്റെ സംസാരം നമ്മളെല്ലാവരും കണ്ടിട്ടുള്ളതുമാണ്.

  ഇപ്പോഴിതാ താന്‍ ലോക്‌സഭാ ഇലക്ഷനില്‍ തോറ്റതിനെ കുറിച്ച് ഇന്നസെന്റ് വെളിപ്പെടുത്തിയിരിക്കുകയാണ്. അത് മാത്രമല്ല ദേശീയ പുരസ്‌കാരം നേടാന്‍ അവസാനം വരെ വന്നിട്ടും കിട്ടാതെ പോയപ്പോള്‍ മമ്മൂട്ടിയോട് തോന്നിയ കുശുമ്പിനെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് ഇന്നസെന്റ്. വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല വേദിയിലാണ് താന്‍ അനുഭവിച്ച മാനസിക വിഷമങ്ങള്‍ സരസമായ രീതിയില്‍ താരം അവതരിപ്പിച്ചിരിക്കുന്നത്.

  ഇന്നസെന്റിന്റെ വാക്കുകള്‍..

  ഇന്നസെന്റിന്റെ വാക്കുകള്‍..

  തോറ്റ് കഴിഞ്ഞപ്പോള്‍ ഒരാളും എന്നെ വിളിക്കാറില്ല. അല്ലെങ്കില്‍ ഫോണില്‍ ഭയങ്കര വിളികളാണ്. ആ തീവണ്ടി കൊരട്ടയില്‍ നിര്‍ത്തണം, ചാലക്കുടിയില്‍ നിര്‍ത്തണം എന്നിങ്ങനെ.. കൊരട്ടിയില്‍ ട്രെയിന്‍ നിര്‍ത്തി തരണം എന്ന് പറഞ്ഞ് സ്ഥിരം വിളിക്കുന്ന ഒരാളുണ്ടായിരുന്നു. എംപിയായി പോയത് കൊണ്ട് ഈ അപേക്ഷകളുമായി ഞാന്‍ ഡല്‍ഹിയിലേക്ക് ചെല്ലും. സത്യത്തില്‍ ആ ട്രെയിന്‍ ജീവിതകാലത്ത് ഒരിക്കലും കൊരട്ടിയില്‍ നിര്‍ത്താന്‍ പോകുന്നില്ല. തിരുവനന്തപുരം വിട്ടാല്‍ എറണാകുളമാണ് ഒരു സ്റ്റോപ്പ്. ഈ നിവേദനവുമായി മൂന്നാമത്തെ പ്രാവിശ്യം ചെന്നപ്പോള്‍ അവിടെയുള്ളവര്‍ തന്നെ പറഞ്ഞ് തുടങ്ങിഇയാളുടെ തലയ്ക്ക് വല്ല അസുഖവും ഉണ്ടോന്ന്...

  അങ്ങനെ അയാള്‍ വീണ്ടും വിളിച്ചു. കൊരട്ടിയിലെ കാര്യം എന്തായെന്ന് ചോദിച്ചു.. ഞാന്‍ പറഞ്ഞു. കൊരിട്ടിയില്‍ ട്രെയിന്‍ നിര്‍ത്തി തരാം. പക്ഷേ ആ ട്രെയിന്‍ മുന്നോട്ട് പോവുകയില്ല. അവിടെ തന്നെ കിടക്കും. ആ മറുപടിയോട് കൂടി അയാള്‍ പിന്നെ എന്നെ വിളിച്ചിട്ടില്ല. പലര്‍ക്കും അങ്ങനെ ചുട്ട മറുപടി കൊടുത്തിട്ടുണ്ട്. പിന്നെ എങ്ങനെ ഞാന്‍ തോല്‍ക്കാതിരിക്കും എന്നും ഇന്നസെന്റ് ചോദിക്കുന്നു..

  ഞാന്‍ വീട്ടില്‍ ഇലക്ഷന്‍ റിസള്‍ട്ട് കണ്ട് കൊണ്ടിരിക്കുകയാണ്. എന്റെ ഭാര്യയും മക്കളും ചെയര്‍മാനുമെല്ലാം വീട്ടിലുണ്ട്. ഫലം വന്ന് കൊണ്ടിരുന്നപ്പോള്‍ എല്ലാവരും വിചാരിച്ചു ഇപ്പോ ജയിക്കുമെന്ന്. കുറച്ച് കഴിഞ്ഞപ്പോല്‍ എതിര്‍ സ്ഥാനര്‍ഥി എന്റെ മുകളിലായി. അപ്പോള്‍ എനിക്ക് ചെറിയൊരു വിഷമം വന്നു. ഇത് കണ്ട് ചെയര്‍മാന്‍ പറഞ്ഞു പേടിക്കണ്ട, കയ്പമംഗലം എണ്ണീട്ടില്ല. പക്ഷേ കയ്പമംഗലവും എണ്ണി. ഞാന്‍ ഒന്നൂടീ താഴേക്ക് വന്നു. എന്റെ കാര്യം മാത്രമാണോ ഇങ്ങനെയെന്നറിയാന്‍ മറ്റുള്ള ആളുകളുടെ സ്ഥലം കൂടി നോക്കി. അപ്പോഴാണ് മനസമാധാനമായത്. അപ്പോഴാണ് സമാധാനമായത്. തൃശൂര്‍ മുതല്‍ എല്ലാ സ്ഥലങ്ങളിലും സ്ഥാനാര്‍ഥികള്‍ താഴെ. ഇത് മനുഷ്യന്റെ പൊതു സ്വഭാവമാണ്. തോല്‍ക്കാന്‍ പോവുകയാണല്ലോ എന്നൊരു വിഷമം എന്നിലുമുണ്ടായിരുന്നു. എന്നാല്‍ അത് പിന്നീട് മാറി. 19 പേരും തോല്‍ക്കാന്‍ പോവുകയാണല്ലോ എന്നായി മനസില്‍. അങ്ങനെ ഓര്‍ത്തപ്പോള്‍ ചെറിയ സന്തോഷം വന്നു.

  ഇതിന് മുന്‍പും സമാനമായ അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്ന് പറഞ്ഞാണ് ദേശീയ അവാര്‍ഡ് പ്രഖ്യാപിച്ച സമയത്തെ കുറിച്ച് ഇന്നസെന്റ് പറഞ്ഞത്. ദേശീയ അവാര്‍ഡ് പ്രഖ്യാപിക്കുന്നു. ഞാന്‍ ടിവി യില്‍ നോക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും നല്ല നടന്റെ ലിസ്റ്റില്‍ അമിതാഭ് ബച്ചന്‍, മമ്മൂട്ടി, ഇന്നസെന്റ്, ടിവിയുടെ സ്‌ക്രോളില്‍ ഈ മൂന്നുപേരുടെയും പേര് പോകുന്നുണ്ട്. പത്താം നിലയിലെ തീവണ്ടി എന്ന സിനിമയ്ക്ക് വേണ്ടിയാണ് എന്നെ തിരഞ്ഞെടുത്തത്. ഒരു റൗണ്ട് കഴിഞ്ഞു. രണ്ട് കഴിഞ്ഞു. മൂന്നുമത്തെ റൗണ്ട് കഴിഞ്ഞപ്പോള്‍ എന്നെ കാണുന്നില്ല. മമ്മൂട്ടിയും അമിതാഭ് ബച്ചനും മാത്രമായി. ആ സമയത്ത് ഞാന്‍ മനസില്‍ വിചാരിച്ചു, മമ്മൂട്ടിയ്ക്ക് കിട്ടരുത്.

  എന്റെ ഉള്ളില്‍ അങ്ങനെ തോന്നി. അവസാനം മമ്മൂട്ടി പുറത്തായി. അമിതാഭ് ബച്ചന്‍ മാത്രമായി. ആ സമയത്ത് മനസമാധാനം വന്നെങ്കിലും പെട്ടെന്ന് തന്നെ അത് സങ്കടമായി മാറി. ജ്യേഷ്ഠനും അച്ഛനും സുഹൃത്തുക്കളുമൊക്കെയായി ഞാന്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. കുടുംബ കാര്യങ്ങള്‍ പങ്കിട്ടിട്ടുണ്ട്. അമ്മ സംഘടനയില്‍ വര്‍ഷങ്ങളോളം എനിക്കൊപ്പം നിന്നു. പിന്നെ എന്തിനാണ് ഞാന്‍ അങ്ങനെ ആലോചിച്ചതെന്ന് മനസില്‍ ഓര്‍ത്തു. അവസാനം ഉത്തരം കിട്ടി. ഇത്തരം കുശുമ്പും കുന്നായ്മയും ഒക്കേ ചേര്‍ന്നതാണ് മനുഷ്യന്‍.

  English summary
  Actor Innocent talks about Mammootty and National award
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X