twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീവിതത്തിന്റെ പകുതിയിലേറെ തോറ്റ് തുന്നംപാടിയ ആളാണ് ഞാന്‍! ഇനി മത്സരിക്കാനില്ലെന്ന് ഇന്നസെന്റ്!!

    |

    വര്‍ഷങ്ങളോളം അമ്മയുടെ പ്രസിഡന്റായിരുന്ന നടന്‍ ഇന്നസെന്റ് കഴിഞ്ഞ വര്‍ഷമായിരുന്നു ആ സ്ഥാനത്ത് നിന്നും രാജി വെച്ചത്. നടന്‍ എന്നതിനപ്പുറം ചാലക്കുടി എംപിയുമായ ഇന്നസെന്റ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞിരിക്കുകയാണ്. സജീവമായ പാര്‍ലമെന്ററി പ്രവര്‍ത്തനം തുടരുന്നതിന് ശാരീരികമായ അവശതകളുണ്ടെന്നാണ് ഇന്നസെന്റ് പറയുന്നത്. മത്സരിക്കുന്നു എന്ന് പറഞ്ഞാല്‍ വീണ്ടും എല്‍ഡിഎഫ് എന്നെ മത്സരിപ്പിച്ചേക്കും. മത്സരിക്കണമെന്നാണ് സിപിഎം നേതക്കാല്‍ എന്നോട് പറഞ്ഞതും.

    വീണ്ടും മത്സരിക്കാന്‍ അനുവദിക്കേണ്ടത് ശരീരമാണ്. അതിന് ചില്ലറ ക്ഷീണം തോന്നുന്നുണ്ട്. പാര്‍ലമെന്റില്‍ പലരെയും താങ്ങി പിടിച്ചും കൈപിടിച്ചുമാണ് കൊണ്ട് വന്ന് സീറ്റിലിരുത്തുന്നത്. ഇത് കാണുമ്പോള്‍ മനസില്‍ ചോദിച്ചിട്ടുണ്ട്. സുഖമായി വീട്ടിലിരുന്നു കൂടെ എന്ന്. കമ്മ്യൂണിസ്റ്റുകാരനായ എന്റെ അപ്പന്‍ എന്നെ പഠിപ്പിച്ചത് ആഗ്രഹങ്ങള്‍ക്ക് അറുതി വേണമെന്നാണ്.

    innocent

    അവസാനം വരെ ഇതുപോലെ ജീവിക്കണം എന്നഗ്രഹിക്കുന്നത് അസുഖമാണ്. എനിക്ക് ആ അസുഖം തുടങ്ങിയിട്ടുണ്ടോ എന്ന് സംശയം തോന്നിയത് കൊണ്ടാണ് സ്വയം ചികിത്സിച്ച് മാറാന്‍ തീരുമാനിച്ചത്. തോല്‍ക്കാനൊരു ഭയവുമില്ല. ജീവിതത്തിന്റെ പകുതിയിലേറെ തോറ്റ് തുന്നംപാടിയ ആളാണ് ഞാനെന്നും ഇന്നസെന്റ് പറയുന്നു.

    പിണറായി വിജയന് ധര്‍മടത്ത് മത്സരിക്കുമ്പോള്‍ എന്നെ അവിടെ പ്രചാരണത്തിന് കൊണ്ട് പോയി. പ്രചാരണം കഴിഞ്ഞ് രാത്രി ട്രെയിനില്‍ കയറിയപ്പോള്‍ ഒരാള്‍ എനിക്കൊരു ഭക്ഷണ പൊതി കൊണ്ട് വന്ന് തന്നു. പിണറായി വിജയന്‍ കൊടുത്തയച്ചതാണെന്നും പറഞ്ഞു. അതൊരു കരുതലാണ്. രോഗിയായ ഞാന്‍ പുറത്ത് നിന്നുള്ള ഭക്ഷണം കഴിക്കേണ്ട എന്ന കരുതല്‍. അതു തന്നെയാണ് അപ്പന്‍ പഠിപ്പിച്ച കമ്മ്യൂണിസം. രാത്രി സെക്കന്‍ഡ് ഷോ കഴിഞ്ഞ് വീടിന്റെ പിറകുവശത്ത് കൂടി രഹസ്യമായി അകത്ത് കടക്കുമ്പോഴും അപ്പന്‍ ചോദിക്കും, കൊണ്ട് വിട്ടവന് വീട്ടില്‍ പോയാല്‍ വല്ലതും അടച്ച് വച്ച് കാണുമോടാ എന്ന്.. ഇന്നസെന്റ് പറയുന്നു.

    English summary
    Actor Innocent talks about politics
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X