ഇന്നസെന്റ് മരിച്ചതിന് ശേഷം കറുപ്പ് വസ്ത്രം മാത്രമേ ധരിച്ചിട്ടുള്ളു! പട്ടു സാരി കൊടുത്ത് ഒഴിവാക്കി; ആലീസ്

ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോയ നടനാണ് ഇന്നസെന്റ്. അദ്ദേഹത്തിന്റെ വിയോഗം ഉണ്ടാക്കിയ വിടവ് ഇന്നും നികത്താന്‍ സാധിച്ചിട്ടില്ല. മലയാള സിനിമയ്ക്കും അമ്മ എന്ന താരാസംഘടനയ്ക്കുമൊക്കെ ഇന്നസെന്റ് വലിയ പ്രചോദനമായിരുന്നു. അതുപോലെ ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിനും.

ഇന്നസെന്റ് മരിച്ചുപോയി എന്ന് ഇന്നും ഞങ്ങള്‍ ആരും വിശ്വസിച്ചിട്ടില്ലെന്ന് പറയുകയാണ് ഭാര്യ ആലീസ്. ജീവിച്ചിരുന്ന കാലത്ത് ഭാര്യയെ കുറിച്ച് പലപ്പോഴും തമാശകള്‍ പറയാറുള്ള ഇന്നസെന്റ് മരിക്കുന്നതിനു മുന്‍പ് ഭാര്യയെ കൊച്ചുമക്കളെയാണ് ഏല്‍പ്പിച്ചത്. അദ്ദേഹത്തിന്റെ മരണശേഷം ഉള്ള തന്റെ ജീവിതം എങ്ങനെയാണെന്ന് പറയുകയാണ് താരപത്‌നി ഇപ്പോള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആലീസ്.

innocent

''ഇന്നസെന്റ് ഇല്ലാത്ത ഒന്നരവര്‍ഷം ഒന്നര യുഗമായിട്ടാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. ചിലപ്പോള്‍ തോന്നും ഇന്നസെന്റ് വിളിക്കുന്നുണ്ടെന്ന്. ഞാന്‍ വിളി കേള്‍ക്കും, ചിലപ്പോള്‍ തോന്നും ഇന്നസെന്റ് കസേരയില്‍ ഇരിക്കുന്നുണ്ടെന്ന്. ഒന്നുകൂടി നോക്കുമ്പോള്‍ കസേര ശൂന്യമായിരിക്കും. ഇന്നസെന്റ് ഇല്ലെന്ന് യാഥാര്‍ത്ഥ്യവുമായി ഞങ്ങള്‍ ഇന്നുവരെ പൊരുത്തപ്പെട്ടിട്ടില്ല. അദ്ദേഹവുമൊത്തുള്ള സുന്ദര നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് കരയാനേ നേരമുള്ളൂ.

ജീവിച്ചിരുന്നപ്പോള്‍ ഒരാള്‍ നമ്മളോട് എങ്ങനെയാണോ അതിനനുസരിച്ച് ആകുമല്ലോ മരണശേഷം അയാള്‍ നമ്മുടെ മനസ്സിലാവുണ്ടാവുക. ഇന്നസെന്റ് ഞങ്ങളെ അത്രയ്ക്കും സ്‌നേഹിച്ചു. ഒരു ദിവസം എത്ര പ്രാവശ്യം ആ മുഖവും സംസാരവും ഒക്കെ ഓര്‍ക്കാറുണ്ടെന്ന് അറിയില്ല. എത്ര തവണ കണ്ണ് നിറയാറുണ്ടെന്നും അറിയില്ല. ഇപ്പോഴും ഇന്നസെന്റിന്റെ ഒരു സിനിമ പോലും കാണില്ല. സിനിമ മാത്രമല്ല ഒരു സീന്‍ പോലും കാണാന്‍ എനിക്ക് കഴിയില്ല. കുര്‍ബാന കാണാന്‍ വേണ്ടി മാത്രമാണ് ടെലിവിഷന്‍ വെക്കാറുള്ളത്. അല്ലാതെ ടിവി കാണല്‍ പോലുമില്ലെന്ന് ആലീസ് പറയുന്നു.

ഇന്നസെന്റ് വേര്‍പാടിന് ശേഷം കുറെ നാള്‍ ഞാന്‍ കറുപ്പ് വസ്ത്രങ്ങള്‍ മാത്രമേ ധരിച്ചിരുന്നുള്ളൂ. മാത്രമല്ല ഏറെ പ്രിയപ്പെട്ടവര്‍ വരുമ്പോള്‍ എന്റെ പട്ടു സാരികള്‍ സമ്മാനമായി ഞാന്‍ അവര്‍ക്ക് കൊടുക്കും. അങ്ങനെ പട്ടുസാരികള്‍ ഓരോന്നായി ഒഴിവാക്കി കൊണ്ടിരുന്നു. ഇതോടെ കുട്ടികള്‍ വഴക്ക് പറയാന്‍ തുടങ്ങി. കുറെ നിര്‍ബന്ധിക്കാന്‍ തുടങ്ങിയതോടെ ഇപ്പോള്‍ കറുപ്പ് നിറത്തില്‍ കുറച്ച് മാറ്റം വരുത്തി. എന്നാലും മനസ്സ് ഇപ്പോഴും കറുപ്പിനോട് ചേര്‍ന്ന് നില്‍ക്കുകയാണ്.

innocent

ഇന്നസെന്റ് മരിച്ചതിനു ശേഷം കൊച്ചുമക്കളായ ഇന്നുവും അന്നയും എന്റെ അടുത്താണ് ഉറക്കമെന്നും ആലീസ് പറയുന്നു. അതിന് അവര്‍ തമ്മില്‍ മത്സരമാണ്. ഒരാഴ്ച ഇന്നു ആണെങ്കില്‍ അടുത്ത ആഴ്ച അന്ന. ഒരു ദിവസം ഞാന്‍ ചോദിച്ചു എന്തിനാ എന്റെയടുത്ത് ഉറങ്ങാന്‍ വരുന്നതെന്ന്. അപ്പോഴാണ് അവര്‍ അതിന്റെ കാരണം പറഞ്ഞത്.

അവസാനകാലത്ത് കുറച്ച് വയ്യായ്ക ഉണ്ടായിരുന്നപ്പോള്‍ ഇന്നസെന്റ് അവരോട് പറഞ്ഞത്രേ 'അപ്പാപ്പന്‍ മരിച്ചുപോയാലും അമ്മമ്മയെ നന്നായി നോക്കണം. അമ്മമ്മ ഒരു പാവമാണ്. അമ്മാമ്മയ്ക്ക് സങ്കടം ഒന്നും ഉണ്ടാക്കരുതെന്ന്',. ഇതൊക്കെ അറിയുമ്പോള്‍ കരയാതെ ഞാനെന്തു ചെയ്യാനാണെന്ന് ആലീസ് ചോദിക്കുന്നു.''

1976 ലായിരുന്നു ഇന്നസെന്റും ആലീസും വിവാഹിതരാവുന്നത്. അര്‍ബുധ ബാധിതനായ നടന്‍ ഏറെ കാലമായി ഇതിന്റെ ചികിത്സയിലായിരുന്നു. എന്നാല്‍ ആരോഗ്യാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് 2023 മാര്‍ച്ചില്‍ മരണപ്പെടുകയായിരുന്നു.

More from Filmibeat

Read more about: innocent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X