ലോകം വിരൽത്തുമ്പിലേക്ക് ചെറുതായിട്ടും നമ്മൾ മിണ്ടിയില്ല, ഒരുവേള ഓർത്തുമില്ല; വർഷങ്ങൾക്ക് ശേഷം മീരയും ഇർഷാദും

സിനിമാ രം​ഗത്ത് വീണ്ടും സജീവമാവുകയാണ് നടി മീര ജാസ്മിൻ. പ്രിയ നടിയെ വീണ്ടും ബി​ഗ് സ്ക്രീനിൽ കാണുന്നതിൽ പ്രേക്ഷകരും സന്തോഷത്തിലാണ്. ഒരു കാലത്തെ തിരക്കേറിയ നടിയായിരുന്ന മീര പിന്നീട് കരിയറിൽ പല ഘട്ടങ്ങൾ‌ കണ്ടു. സൂത്രധാരൻ എന്ന സിനിമയിലൂടെയൂ‌ടെയാണ് മീര അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. അച്ചുവിന്റെ അമ്മ, രസതന്ത്രം, ഒരേ കടൽ, കസ്തൂരിമാൻ തുടങ്ങിയ സിനിമകളിൽ അവിസ്മരണീയ പ്രകടനം നടി കാഴ്ച വെച്ചു.

പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും നേടി.നായികാ പ്രാധാന്യമുള്ള സിനിമകൾ തുടരെ ലഭിച്ചതാണ് മീര ജാസ്മിനെ കരിയറിൽ തുണച്ചത്. എന്നാൽ വിവാദങ്ങൾ താരത്തെ വിടാതെ പിന്തുടർന്നു. മലയാളത്തിലും തമിഴിലും തെലുങ്കിലും തിരക്കേറിയ നടിയായിരുന്ന മീര പതിയെ സിനിമകളിൽ നിന്ന് അകന്നു. അക്കാലത്ത് ഇതേക്കുറിച്ച് പല അഭ്യൂഹങ്ങളും വന്നു.

Meera Jasmine

വീണ്ടും നടി കരിയറിലേക്ക് തിരിച്ച് വരുമ്പോൾ മാറ്റങ്ങൾ ഏറെയാണ്. വളരെ സ്റ്റെെലിഷായ മീരയെയാണ് ഇന്ന് ആരാധകർ കാണുന്നത്. പാലും പഴവും ആണ് മീരയുടെ പുതിയ സിനിമ. വികെ പ്രകാശാണ് ചിത്രത്തിന്റെ സംവിധായകൻ. നടൻ ഇർഷാദ് അലി പങ്കുവെച്ച ഫോട്ടോയാണിപ്പോൾ ശ്രദ്ധ നേടുന്നത്. 2003 ൽ പുറത്തിറങ്ങിയ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമ കഴിഞ്ഞ് രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറമാണ് ഇരുവരും വീണ്ടും കണ്ടുമുട്ടുന്നത്.

'പാഠം രണ്ട് ഒരു സല്ലാപം...രണ്ടു ദശാബ്ദങ്ങൾ നമ്മെ കടന്നുപോയി....... അഭ്രപാളി തന്നെയും അടർന്നു പോയ്.......ലോകം വിരൽത്തുമ്പു വട്ടത്തിലേക്ക് ചെറുതായിട്ടും നാം തമ്മിൽ കണ്ടില്ല മിണ്ടിയില്ല..... ഒരു വേള ഓർത്തുമില്ല. ഷാഹിനയുടെ നിലവിളിയും റസാഖിൻ്റെ ആൺവെറിയും കാലം പക്ഷേ മറന്നിട്ടേയില്ല,' മീരയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ട് ഇർഷാദ് സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.

Irshad Ali  Meera Jasmine

പാഠം ഒന്ന് ഒരു വിലാപത്തിൽ നായക വേഷം ചെയ്തെങ്കിലും തന്റെ കരിയറിൽ വലിയ ചലനങ്ങൾ ഉണ്ടായിട്ടില്ലെന്ന് ഇർഷാദ് അലി നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയ്ക്ക് ശേഷമാണ് ഞാൻ സീരിയലുകളിൽ സജീവമാകുന്നത്. പാഠം ഒന്ന് ഒരു വിലാപം കഴിഞ്ഞ് ഒരു വർഷത്തോളം വെറുതെയിരുന്നു. ഒരാളും വിളിച്ചില്ല. മീര ജാസ്മിന് നാഷണൽ അവാർഡ് കിട്ടിയ ചിത്രമാണ്. നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പുരസ്കാരം ലഭിച്ച ചിത്രത്തിലെ നായകനാണ് ഞാൻ.

കഥാപാത്രം നെ​ഗറ്റീവ് ആണെങ്കിൽ കൂടിയും. ഒരാൾ പോലും ഇൻഡസ്ട്രിയിൽ നിന്ന് എന്നെ വിളിച്ചിട്ടില്ല. അതിൽ പരാതിയും പരിഭവവും ഇല്ലെന്നും ഇർഷാദ് അലി അന്ന് വ്യക്തമാക്കി. ക്യാരക്ടർ റോളുകളാണ് ഇർഷാദ് അലി സിനിമകളിൽ അ​ധികവും ചെയ്തത്. ​അടുത്തിടെ പുറത്തിറങ്ങിയ ​ഗുരവായൂരമ്പല നടയിൽ എന്ന സിനിമയിൽ ഇർഷാദ് അലി ഒരു വേഷം ചെയ്തിട്ടുണ്ട്.

More from Filmibeat

Read more about: meera jasmine
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X