ലാലേട്ടന്‍ വരെ ഈ ആശുപത്രിയുടെ സഹായം തേടിയിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്,ലുക്ക് മാറ്റത്തെ കുറിച്ച് ഇർഷാദ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഇർഷാദ്. 1998-ൽ പുറത്ത് ഇറങ്ങിയ പ്രണയവർണ്ണങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നടൻ വെള്ളിത്തിരയിൽ എത്തിയത്. സഹനടനായിട്ടായിരുന്നു അരങ്ങേറ്റം. വില്ലൻ വേഷത്തിലും തിളങ്ങാൻ ഇർഷാദിന് കഴിഞ്ഞിരുന്നു. സിനിമയിലെ പോലെ സീരിയലിലും സജീവമായിരുന്നു ഇർഷാദ്. മുൻനിര ചാനലുകളിലും നടൻ വർക്ക് ചെയ്തിട്ടുണ്ട്. ഓപ്പറോഷൻ ജാവയാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന നടന്റെ ചിത്രം.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഇർഷാദിന്റെ പുതിയ ലുക്കാണ്. നടൻ തന്നെയായിരുന്നു തന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മികച്ച അഭിപ്രായമാണ് പുതിയ ഗെറ്റപ്പിന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിത രൂപമാറ്റത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഇർഷാദ്. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു നടന്റെ ടൂള്‍ അയാളുടെ ശരീരമാണ്. അടുത്തിടെ ദുബായില്‍ ഒരു ഷൂട്ടിംഗിന്റെ ഭാഗമായി കുറച്ചു ദിവസം താമസിച്ചിരുന്നു. അവിടത്തെ സുഖ ജീവിതവും ഭക്ഷണ രീതിയും കൂടിയായപ്പോള്‍ ശരീരം തന്റെ കൈവിട്ടു പോകുന്നതു പോലെ തോന്നി. അതു കൊണ്ടാണ് ഒന്നു ഫിറ്റ് ആകാന്‍ തീരുമാനിച്ചതെന്നാണ് ഇർഷാദ് വെളിപ്പെടുത്തിയത്.

മേക്കോവർ

നടന്റെ വാക്കുകൾ ഇങ്ങനെ...'' അങ്ങനെ വലിയ സീക്രട്ടൊന്നുമില്ല. ഒരു നടന്റെ ടൂൾ അയാളുടെ ശരീരമല്ലേ. അടുത്തിടെ ദുബായിൽ ഒരു ഷൂട്ടിങ്ങിന്റെ ഭാഗമായി കുറച്ചുദിവസം താമസിച്ചിരുന്നു. അവിടത്തെ സുഖ ജീവിതവും ഭക്ഷണരീതിയും കൂടിയായപ്പോൾ ശരീരം എന്റെ കൈവിട്ടുപോകുന്നപോലെ തോന്നി. അതുകൊണ്ടാണ് ഒന്നു ഫിറ്റ് ആകാൻ തീരുമാനിച്ചത്. ബാംഗ്ലൂരുള്ള ഒരു നാച്ചുറോപ്പതി ആശുപത്രിയുടെ സഹായവും തേടി. ലാലേട്ടൻ വരെ ഒരിക്കൽ ഈ ആശുപത്രിയുടെ സഹായം തേടിയിട്ടുണ്ടെന്നാണ് അവർ അവകാശപ്പെടുന്നത്. മറ്റു പല പ്രമുഖ സെലിബ്രിറ്റികളും ഇതേപോലെ ഇടയ്ക്ക് അവരുടെ ലുക്കും ഗെറ്റപ്പുമൊക്കെ മാറ്റാറില്ലേ. അതുപോലെ ഒരു എളിയ ശ്രമം നടത്തി നോക്കിയതാണ് ഞാനും.

ലുക്ക്

എത്ര മെട്രോ അർബൻ ലുക്കിലേക്കു ശരീരം മാറിയാലും മനസ്സുകൊണ്ട് ഞാനൊരു നാട്ടിൻപുറത്തുകാരനാണ്. പക്ഷേ അത് എന്റെ പരിമിതിയായി മറ്റുള്ളവർക്ക് തോന്നരുത്. ഞാൻ ചെയ്ത മിക്ക കഥാപാത്രങ്ങൾക്കും ഒരു ഗ്രാമീണതയുണ്ട്. ഈ മേയ്ക്കോവർ മനപ്പൂർവം ചെയ്തതാണ്. എല്ലായ്പ്പോഴും ഗ്രാമീണ വേഷങ്ങൾ ചെയ്യുന്നതിന്റെ മടുപ്പും നാഗരിക കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്ന ആഗ്രഹവുമൊക്കെ ഇതിനു പിന്നിലുണ്ട്. എപ്പോഴും ഒരേ ലുക്കിൽ തുടർന്നാൽ ഒരേ തരം കഥാപാത്രങ്ങളാണ് തേടിവരിക.

വ്യത്യസ്തം

അഭിനയം വളരെ സീരിയസ് ആയി കാണുന്നതുകൊണ്ടുതന്നെ അതിൽ വെറൈറ്റിയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. സത്യത്തിൽ എനിക്കു മെട്രോ അപ്പീലുള്ള കഥാപാത്രമാകാനും സാധിക്കും എന്ന് എന്നെത്തന്നെ വിശ്വസിപ്പിക്കാനുള്ള ഒരു ശ്രമം കൂടിയാണിത്. അല്ലാതെ ഏതെങ്കിലും ഒരു പ്രത്യേക സിനിമയ്ക്കു വേണ്ടി ചെയ്തതല്ല. പിന്നെ പ്രേക്ഷകർക്കും എന്നെയൊന്ന് ഡിഫ്രന്റായി കാണണമെന്നുണ്ടാകില്ലേ എന്നും ഇർഷാ്ദ് ചോദിക്കുന്നു.

സിനിമയിലെ ബ്രേക്ക്

സിനിമയിൽ നിന്ന് ഇടവേള എടുത്തതിനെ കുറിച്ചും നടൻ പറയുന്നുണ്ട്. എന്റെ ഇതുവരെയുള്ള ജീവിതത്തിന്റെ പകുതിയോളം വരും എന്റെ സിനിമാജീവിതവും. പക്ഷേ തുടക്കകാലത്ത് ആൾക്കൂട്ടത്തിലൊരാളായും മറ്റും ചെറിയ വേഷങ്ങളായിരുന്നു. പിന്നെ പതിയെപ്പതിയെ ഒന്നോ രണ്ടോ ഡയലോഗുകൾ ലഭിക്കാൻ തുടങ്ങി. 'പാഠം ഒന്ന് ഒരു വിലാപ'ത്തിൽ മീരാ ജാസ്മിന്റെ നായകനായി അഭിനയിച്ചെങ്കിലും പിന്നീട് ശ്രദ്ധേയ വേഷങ്ങളൊന്നും ലഭിച്ചില്ല.

Recommended Video

പിണറായിയുടെ കട്ടഫാനായ ഇർഷാദ്..Jerry's Talk Tube | Irshad Exclusive Interview | Filmibeat Malayalam
സീരിയൽ

പതുക്കെ ഒരു തരം മടുപ്പ് എന്നെ ബാധിച്ചുതുടങ്ങി. അങ്ങനെയാണ് തൽക്കാലത്തേക്ക് സീരിയലിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. 8 വർഷം സീരിയൽ മാത്രമായിരുന്നു എന്റെ ലോകം. പക്ഷേ അപ്പോഴും സീരിയൽരംഗത്തെ എന്റെ നല്ല സുഹൃത്തുക്കൾ എന്നോടു പറഞ്ഞുകൊണ്ടേയിരുന്നു, നീ സിനിമയിൽ പോകേണ്ട ആളാണ്. സീരിയൽ അല്ല നിന്റെ ലോകമെന്ന്. പിന്നീട് 'ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്' എന്ന സിനിമയിലൂടെ വീണ്ടും ഇൻഡസ്ട്രിയിലേക്കു തിരികെവന്നു. ടുമെന്റ് ആണ് ഇനി പുറത്ത് വരാനുള്ള ഇർഷാദിന്റെ ചിത്രം.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X