twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തേങ്ങയ്ക്ക് പകരം ക്യാരറ്റും വെജിറ്റബിൾ ഐറ്റംസും, പുട്ടിലെ വ്യത്യസ്ത പരീക്ഷണവുമായി നടൻ

    |

    ലോക്ക് ഡൗൺ കാലം വീടുകളിൽ തന്നെയാണ് താരങ്ങൾ. അപ്രതീക്ഷിതമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു കൊണ്ട് തന്നെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്ന പലർക്കും വീടുകളിൽ എത്തിപ്പെടാൻ സാധിച്ചിരുന്നില്ല. ഈ കൂട്ടത്തിലാണ് നടൻ ഇർഷാദും. അപ്രതീക്ഷിതമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തൃശൂരിലെ വീട്ടിൽ പോകാൻ കഴിയാതെ എറണകുളത്ത് ഫ്ലാറ്റിൽ ഒറ്റപ്പെട്ട് കഴിയുകയാണ് താരം . ഒറ്റപ്പെട്ട് ജീവിക്കുമ്പോഴു കവിതകൾ വായിച്ചും പ്രിയപ്പെട്ടവർക്ക് കവിത ചൊല്ലിക്കൊടുത്തും നെഗറ്റിവിറ്റിയെ ആട്ടിയോടിച്ച് സുഭ ചിന്തകളുമായി താരം മുന്നോട്ട് പോകുകയാണ്.

    ലോക്ക് ഡൗൺ ഇർഷാദിനെ സംബന്ധിച്ച് പുതിയ കാര്യമല്ല. നാലഞ്ച് കൊല്ലം വരെ തനിയ്ക്ക് ഇത് ഫരിചിതമായ അവസ്ഥയായിരുന്നെന്ന് താരം ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനോട് പറഞ്ഞു. നാലഞ്ച് കൊല്ലം മുൻപ് വരെ ഞാൻ അത്ര തിരക്കുകളുള്ള ഒരു നടൻ ആയിരുന്നില്ല. മൂന്ന് നാല് മാസം തിരിക്കുകളില്ലാതെ വീട്ടിൽ ഇരിക്കുന്ന സമയമുണ്ടായിരുന്നു. അന്നതിനെ മറി കടക്കാൻ വായന, യാത്രകൾ ഓക്കെയായിരുന്നു കൂട്ട്. ഇപ്പോൾ ലോകം മുഴുവൻ ലോക്ക് ഡൗൺ ആയെന്ന് മാത്രം. വീട്ടിലിരുന്ന് ശീലമുള്ളതു കൊണ്ട് വലിയ പ്രശ്നങ്ങളൊന്നും തോന്നുന്നില്ല, ഇർഷാദ് പറഞ്ഞു. മാർച്ച് 15 മുതൽ ഫ്ലററിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നും താരം പറഞ്ഞു.

      പാചക പരീക്ഷണം

    കൊറോണ കാലത്ത് കൊച്ചിയിൽ പെട്ടുപോയതാണ്., കുടുംബം തൃശൂരിലാണ്. ഇവിടെ പാചകമൊക്കെ തനിയെയാണ്. ഞാനത്ര ബക്ഷണ പ്രിയനല്ല. എന്തെങ്കിലുമൊക്കെ കഴിക്കണം എന്ന് മാത്രമാണ്.. ഭക്ഷണം പാകം ചെയ്തു കൊടുക്കാൻ ഇഷ്ടമാണ്. ആരെങ്കിലുമുണ്ടെങ്കിൽ ഭക്ഷണം പാചകം ചെയ്തു കൊടുക്കും എന്നുമാത്രം. കാരശ്ശേരി മാഷ് പറയുന്നതു പോലെ പങ്കുവെയ്ക്കുമ്പോഴാണ് കൂടുതൽ തന്നാക്കാനും ഉണ്ടാക്കാ

    പുട്ട്

    പുട്ട് ആണ് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം. പുട്ടിലെ വിവിദ തരം ഫരീക്ഷണമാണ് ഇപ്പോൾ നടന്നു കെണ്ടിരിക്കുന്നത്.. ഇന്ന് റാഗി പുട്ടെങ്കിൽ നാളെ ഓട്സ് പുട്ട്, മറ്റെന്നാൾ ഗോതമ്പ് പുട്ട് അങ്ങനെ പോകും... തേങ്ങയ്ക്ക് പകരം ക്യാരറ്റ് വെജിറ്റബിൾ ഐറ്റംസ് ഓക്കെ അരിഞ്ഞിട്ട് പുട്ടിനെ കുറച്ച് കൂടി ഹെൽത്തിയാക്കാം എന്ന പരീക്ഷണങ്ങളും നടത്താറുണ്ട്.

      ഏറ്റവും   മിസ് ചെയ്യുന്നത്

    കൊറോണ കാലത്ത് ഏറ്റവും മിസ് ചെയ്യുന്നത് യാത്രകളെയാണ്. ചങ്ങാതിമാർക്കൊപ്പം ഇടയ്ക്കിടെ യാത്ര പൊയ്ക്കോണ്ടിരുന്ന ആളാണ് ഞാൻ. യാത്രയ്ക്കായി എനിയ്ക്ക് രണ്ട് ഗ്യാങ്ങുണ്ട്. ഒന്ന് തൃശൂരും രണ്ടാമത്തേത് എറണാകുളച്ചും. ഇതുപോലെ നീണ്ട അവധിക്കാലം കിട്ടുമ്പോൾ യാത്ര പോകലാണ് പതിവ് അതു തന്നെയാണ് ഇപ്പോൾ അധികം മിസ് ചെയ്യുന്നതും. ബാക്കിയെല്ലാം തിരിച്ച് കിട്ടാവുന്നതേയുളളൂ. ഇപ്പോൾ മകനെ കാണണം എന്ന് തോന്നിയാൽ ഒരു വാട്സ് അപ്പ് കോളിനപ്പുറത്ത് അവന്റെ സാന്നിധ്യമൂണ്ട്.

      ലോക്ക് ഡൗൺ കഴിഞ്ഞാൽ ആദ്യം ചെയ്യുക

    ഞാൻ പല തവണ നേരിട്ട് കണ്ട വ്യക്തിയാണ് നമ്മുടെ മുഖമന്ത്രി പിണറായി വിജയൻ സാറിന്റേത്. ലോക്ക് ‍ൗൺ കഴിഞ്ഞ് അദ്ദേഹത്തെ നേരിട്ട് കണ്ട് ഹഗ്ഗ് ചെയ്യാൻ പറ്റിയില്ലെങ്കിലും അദ്ദേഹത്തിന് ഒരു സല്യൂട്ട് കൊടുക്കണം. ഷേക്ക് ഹാൻഡും കൊടുക്കണമെന്നുണ്ട്. എത്ര കൃത്യതയോടും വ്യക്തതയോടുമാണ് അദ്ദേഹം കാര്യങ്ങൾ ചെയ്യുന്നത്. വൈകിട്ടുള്ള അദ്ദേഹത്തിന്റെ വാർത്ത സമ്മേളനം കാണാൻ സമയം മറ്റി വയ്ക്കാറുണ്ട്,.

    Read more about: actor നടൻ
    English summary
    Actor Irshad Says About His Lock Down Days
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X