കാവ്യ മാധവനടക്കം നല്ല നടിമാരുണ്ട്! മഞ്ജു വാര്യര്‍ക്ക് അത് ദൈവീകമായി കിട്ടിയ കഴിവാണെന്ന് ഇര്‍ഷാദ്
ലേഡീ സൂപ്പര്‍സ്റ്റാര്‍ എന്ന ലേബല്‍ സ്വന്തമാക്കി മഞ്ജു വാര്യര്‍ തിളങ്ങി നില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷമിറങ്ങിയ സിനിമകൡലെല്ലാം അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു. ഇനി വരാനിരിക്കുന്നതാണ് അതിലും കേമം. മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം ആണ് മാര്‍ച്ച് 26 ന് തിയറ്ററുകൡലേക്ക് എത്തുന്നത്. ബ്രഹ്മാണ്ഡമായി ഒരുക്കുന്ന ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.
ഇതിനിടെ സോഷ്യല്‍ മീഡിയയിലൂടെ മഞ്ജു പങ്കുവെക്കുന്ന ചിത്രങ്ങള്‍ അതിവേഗം തരംഗമായി മാറുന്നതും പതിവാണ്. ഇപ്പോഴിതാ നടന്‍ ഇര്‍ഷാദ് മഞ്ജു വാര്യര്‍ തന്റെ ഇഷ്ടനടിയാണെന്ന് പറഞ്ഞിരിക്കുകയാണ്. കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മഞ്ജു വാര്യരെ കുറിച്ചുള്ള കാര്യങ്ങള്‍ താരം തുറന്ന് പറഞ്ഞത്.

'മഞ്ജു എന്ന നടിയെ എങ്ങനെയാണ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. മഞ്ജു വാര്യരെ കുറിച്ച് മാത്രം എന്തിന് ഇങ്ങനെ പറയുന്നു. എവിടെ കറക്ട് അളവില്‍ എന്താണ് കൊടുക്കേണ്ടതെന്ന് മഞ്ജുവിന് കൃത്യമായി അറിയാം. അത് എല്ലാവര്‍ക്കും പറ്റുന്ന കാര്യമല്ല. എന്നാല്‍ അത് കൊണ്ട് മറ്റ് നടികള്‍ മോശമാണെന്ന് അല്ല ഞാന്‍ പറഞ്ഞത്.
മഞ്ജു പോലും അറിയാത്ത ദൈവികമായ ഒരു കഴിവാണത്. നമ്മുടെ നായികമാരെന്നും മോശമല്ല. കാവ്യ മാധവനടക്കം. മഞ്ജു വാര്യരാണോ ഇഷ്ടപ്പെട്ട നടി എന്ന അവതാരകയുടെ ചോദ്യത്തിന് എന്റെ കാലഘട്ടത്തില്‍ എന്നെ വിസ്മയിപ്പിച്ചിട്ടുള്ള നടി മഞ്ജു വാര്യര്‍ തന്നെയാണെന്ന്' ഇര്‍ഷാദ് പറയുന്നു.


Click it and Unblock the Notifications











