സിദ്ദിഖിനും ലാലിനും വന്ന തെറ്റിദ്ധാരണ; അപ്പുക്കുട്ടനായി മറ്റൊരു നടനെ ആലോചിച്ചതിനെക്കുറിച്ച് ജ​ഗദീഷ്

നായകൻ, സഹനടൻ, ഹാസ്യ താരം തുടങ്ങി എല്ലാ തരത്തിലുമുള്ള വേഷങ്ങൾ സിനിമയിൽ ചെയ്ത നടനാണ് ജ​ഗദീഷ്. ജ​ഗദീഷിന്റെ കോമഡിക്ക് അന്നും ഇന്നും ആരാധകർ ഏറെയാണ്. ​ഗോഡ്ഫാദർ, ഇൻ ഹരിഹർ ന​ഗർ തുടങ്ങിയ സിനിമകളിൽ ജ​ഗദീഷ് ചെയ്ത വേഷങ്ങൾ അന്നും പ്രേക്ഷകരുടെ മനസ്സിൽ നിലനിൽക്കുന്നു.

ശ്രദ്ധേയമായ മറ്റൊരു കാര്യമെന്തെന്നാൽ ഇത്തരം കോമഡി വേഷങ്ങൾ ചെയ്യുന്ന കാലഘട്ടത്തിൽ തന്നെയാണ് സ്ത്രീധനം, സ്ഥലത്തെ പ്രധാന പയ്യൻസ് തുടങ്ങിയ സിനിമകളിൽ ജ​ഗദീഷ് നായകനായും അഭിനയിക്കുന്നത്.

വർഷങ്ങൾക്കിപ്പുറം ജ​ഗദീഷിനെ തേടി വരുന്നതാവട്ടെ അതിൽ നിന്നെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങളും. റോഷാക്ക്, കാപ്പ തുടങ്ങിയ സിനിമകളിലെ ജ​ഗദീഷിന്റെ വേഷം ഇതിന് തെളിവാണ്. മാറുന്ന സിനിമയ്ക്കൊപ്പം നടക്കുന്ന ജ​ഗദീഷ് ഇന്ന് സിനിമകളിൽ വീണ്ടും സജീവമാവുകയാണ്.

 In Harihar Nagar Movie

250 ലേറെ സിനിമകളിൽ അഭിനയിച്ച ജ​ഗദീഷ് 1984 ൽ മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിലൂടെ ആണ് സിനിമാ രം​ഗത്തേക്ക് കടക്കുന്നത്. നിരവധി ടെലിവിഷൻ ഷോകളിൽ ജഡ്ജായും അവതാരകനായും ജ​ഗദീഷ് എത്തിയിട്ടുണ്ട്. നടന്റെ കരിയറിലെ ഐക്കണിക് കോമഡി റോളുകളിൽ ഒന്നാണ് ഇൻ ഹരിഹർ ന​ഗറിലെ അപ്പുക്കുട്ടൻ എന്ന കഥാപാത്രം.

ഈ സിനിമയ്ക്ക് രണ്ടാം ഭാ​ഗവും മൂന്നാം ഭാ​ഗവും വന്നപ്പോഴും അപ്പുക്കുട്ടൻ ഒരുപോലെ തിളങ്ങി. മണ്ടനായ അപ്പുക്കുട്ടനെ മികച്ച രീതിയിലാണ് ജ​ഗദീഷ് അവതരിപ്പിച്ചത്. വർഷങ്ങൾക്ക് ഇപ്പുറവും നടനെ ആ കഥാപാത്രത്തിന്റെ പേരിൽ ഓർക്കുന്നവർ ഉണ്ട്. അപ്പുക്കുട്ടന്റെ ഡയലോ​ഗുകൾ ഇന്നും മലയാളികൾക്ക് സുപരിചിതമാണ്.

Jagadish

ഇപ്പോഴിതാ അപ്പുക്കുട്ടൻ എന്ന കഥാപാത്രത്തെ പറ്റി സംസാരിച്ചിരിക്കുകയാണ് ജ​ഗദീഷ്. സിനിമ ഒരുക്കിയ സിദ്ദിഖും ലാലും ഒരു ഘട്ടത്തിൽ തനിക്ക് പകരം സിനിമയിൽ മറ്റൊരു വേഷം ചെയ്ത നടൻ സിദ്ദിഖിനെ അപ്പുക്കുട്ടൻ എന്ന കഥാപാത്രമായി ആലോചിച്ചിരുന്നു എന്നാണ് ജ​ഗദീഷ് പറയുന്നത്.

'എന്റെ റോൾ ഞാൻ തന്നെ ചെയ്യാനായിരുന്നു അവർ ആദ്യമേ ഉദ്ദേശിച്ചിരുന്നത്. എന്റെ ഡേറ്റിന് പ്രോബ്ലം ഉണ്ടെന്ന് തെറ്റിദ്ധാരണ അവർക്ക് വന്നു. ആ സമയത്ത് ഒരു മാറ്റം അവർ ആലോചിച്ചു. പിന്നീട് എന്നെ നേരിട്ട് അവർ കണ്ടപ്പോൾ ഡേറ്റിന് പ്രോബ്ലം ഉണ്ടെന്ന് പറഞ്ഞിട്ടില്ലല്ലോ എന്ന് ഞാൻ പറഞ്ഞു. അങ്ങനെ വീണ്ടും എന്നിലെത്തി,' ജ​ഗദീഷ് പറഞ്ഞു. ബിഹൈന്റ്വുഡ്സിനോടാണ് പ്രതികരണം.

'ഇൻ ഹരിഹർ ന​ഗർ എന്ന സിനിമ എനിക്ക് വലിയൊരു ടേക്ക് ഓഫ് ആയിരുന്നു. ഇൻ ഹരിഹർ ന​ഗർ ഹിറ്റായപ്പോൾ കലൂർ ഡെന്നിസും തുളസീദാസും ചേർന്ന് മിമിക്സ് പരേഡ് എന്ന ചിത്രത്തിൽ എന്നെ ഹീറോ ആക്കി. ഹീറോ ആവാൻ അന്നെനിക്ക് ആത്മവിശ്വാസം ഇല്ലായിരുന്നു. ഡെന്നിച്ചായനാണ് എനിക്ക് കോൺഫി‍ഡൻസ് തന്നത്. മിമിക്സ് പരേഡിന്റെ 100 ദിവസം ആ​ഘോഷിച്ചു'

'ആ സമയത്ത് വന്ന വെൽക്കം ടു കൊടെെക്കനാലും 100 ദിവസം ഓടിയ പടമാണ്. പിന്നെ ഭാര്യ, സ്ത്രീധനം തുടങ്ങിയ സെൻ്റിമെന്റ് സിനിമകളിലെ നായക വേഷങ്ങൾ വന്നു. ആ സമയത്താണ് ഷാജി കൈലാസ്, രഞ്ജി പണിക്കർ ടീം എന്നെ അപ്രോച്ച് ചെയ്യുന്നത്'

അങ്ങനെയാണ് സ്ഥലത്തെ പ്രധാന പയ്യൻസ് എന്ന സിനിമ ഉണ്ടാവുന്നതെന്നും ജ​ഗദീഷ് പറഞ്ഞു. ആ സിനിമയുടെ ടൈറ്റിൽ താനിട്ടതാണെന്നും ജ​ഗദീഷ് വ്യക്തമാക്കി. നടന്റെ പുതിയ സിനിമ കാപ്പയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്.

Read more about: jagadish
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X