'ഇതുപോലെ മാന്യനായൊരു മനുഷ്യൻ സിനിമയിൽ വേറെയില്ല'; ആ പാട്ട് ഒരു നൊമ്പരമാണ്, രമയുടെ കോളർ ട്യൂണായിരുന്നു!

നടൻ ജഗദീഷിന്റെ ഭാര്യ ഡോ.പി രമയുടെ വിയോഗം സിനിമാലോകത്തെയും ആരാധകരെയും ഒന്നടങ്കം ഞെട്ടിച്ച ഒന്നാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഫോറൻസിക് വിഭാഗം മേധാവിയായിരുന്ന രമ അസുഖ ബാധിതയായി ഏറെ നാളുകളായി കിടപ്പിലായിരുന്നു. 2022 ഏപ്രിൽ ഒന്നാം തീയതിയാണ് രമ അന്തരിച്ചത്. കേരളത്തിലെ പ്രമാദമായ പല കേസുകളിലും ഫോറൻസിക് രംഗത്ത് രമ നടത്തിയിട്ടുള്ള കണ്ടെത്തലുകൾ നിർണായകമായിരുന്നു.

മറ്റ് നടന്മാരുടെ ഭാര്യമാരെപ്പോലെ എപ്പോഴും പൊതുവേദികളിൽ ജ​ഗദീഷിനൊപ്പം രമ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നില്ല. താൻ ഭാര്യയ്ക്കൊപ്പം എന്തുകൊണ്ട് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നില്ലെന്നതിന്റെ കാരണം ജ​ഗദീഷും അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ ജീവിതത്തിൽ ഭാര്യ രമ വഹിക്കുന്ന പങ്കിനെ കുറിച്ച് മുമ്പ് പല അഭിമുഖങ്ങളിലും താരം തുറന്ന് പറഞ്ഞിരുന്നു.

Jagadish

സമ്പന്നമായ കുടുംബത്തിൽ നിന്നും തന്നോടൊപ്പം ജീവിക്കാൻ എത്തിയപ്പോഴും പരാതികൾ പറയാതെ എല്ലാത്തിനോടും പൊരുത്തപ്പെടാനാണ് രമ ശ്രമിച്ചിരുന്നത് എന്നാണ് ജ​ഗദീഷ് പറഞ്ഞത്. ഭാര്യയുടെ വിയോ​ഗത്തിനുശേഷം ജ​ഗദീഷ് ആകെ തകർന്ന അവസ്ഥയിലായിരുന്നു. ഭാര്യയുടെ വേർപാട് സംഭവിച്ച് രണ്ടുവർഷത്തോട് അടുക്കുമ്പോഴും ഇപ്പോഴും രമയെ കുറിച്ച് സംസാരിക്കുമ്പോൾ ജ​ഗദീഷിന്റെ കണ്ണ് നിറയും.

ഇപ്പോഴിതാ ഭാര്യയ്ക്ക് പ്രിയപ്പെട്ട പാട്ടിനെ കുറിച്ചും ​ഗായികയെ കുറിച്ചും ജ​ഗദീഷ് വെളിപ്പെടുത്തിയ വീഡിയോയാണ് വൈറലാകുന്നത്. ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സം​ഗീത പരിപാടിയായ ഐഡിയ സ്റ്റാർ സിങറിൽ അതിഥിയായി എത്തിയപ്പോഴാണ് നടൻ മനസ് തുറന്നത്.

'രമ നല്ലൊരു പാട്ട് ആസ്വാദകയായിരുന്നു. രമയുടെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരി ചിത്രയാണ്. ചിത്രയുടെ പാട്ടായിരുന്നു രമയുടെ ഫോണിലെ കോളർ ട്യൂൺ. കാതിൽ തേന്മഴയായി എന്ന ചിത്രയുടെ പാട്ടായിരുന്നു രമയുടെ കോളർ ട്യൂൺ. ആ പാട്ട് ഇപ്പോഴും എന്റെ മനസിൽ ഇഷ്ടം എന്നതിന് അപ്പുറം എനിക്ക് ഒരു നൊമ്പരമാണ്. ആ പാട്ട് കേൾക്കുമ്പോൾ എനിക്ക് സന്തോഷം ഒക്കെ തോന്നും.'

'പക്ഷെ അതേസമയം തന്നെ എന്റെ മനസിലേക്ക് ഓടി എത്തുന്നത് രമയുടെ മുഖമാണ്. സംഗീതത്തിന് നമ്മളെ എന്നും വേറെ ഒരു ലോകത്തിലേക്ക് ഉയർത്താൻ കഴിയും. രമ ചിത്രയുടെ ഒരു വലിയ ഫാൻ ആയിരുന്നു', എന്നാണ് ജ​ഗദീഷ് പറഞ്ഞത്. ശേഷം ചിത്ര അതേ ഗാനം ആലപിച്ചപ്പോൾ കണ്ണ് നിറഞ്ഞുകൊണ്ട് ആ ഗാനം ജഗദീഷ് ആസ്വദിക്കുന്നതും വീഡിയോയിൽ കാണാം.

Jagadish

ഭാര്യയോട് ഇത്രയേറെ ആത്മബന്ധം സൂക്ഷിക്കുന്ന മറ്റൊരു നടൻ മലയാളത്തിലുണ്ടോയെന്ന് സംശയമാണെന്നാണ് വീഡിയോ വൈറലായതോടെ ആരാധകർ കുറിക്കുന്നത്. ജഗദീഷ് അദ്ദേഹത്തിന്റെ ഭാര്യയെ കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ വന്ന ആ സങ്കടം കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു, കണ്ണുനീർ നിയന്ത്രിക്കാനാകാം ജഗദീഷ് മുകളിലേക്ക് നോക്കിയത്. ഇതുപോലെ മാന്യനായൊരു മനുഷ്യൻ മലയാളക്കരയിലോ സിനിമാ മേഖലയിലോ ഇല്ല.

ഭാര്യയുടെ വേർപാട് ഇദ്ദേഹത്തെ വല്ലാതെ ഉലച്ച് കളഞ്ഞു പാവം, ഭാര്യയെ ഇത്രത്തോളം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഇദ്ദേഹത്തിൻ്റ പൗരുഷം ഭംഗിയുള്ളതാണ് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. ജ​ഗദീഷിന്റെ പെൺമക്കൾ രണ്ടുപേരും അമ്മയുടെ അതേ പ്രൊഫഷനാണ് തെര‍ഞ്ഞെടുത്തത്.

Read more about: jagadish
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X