'ഞാൻ നായകനായ സിനിമ വിജയിച്ചത് അക്കാരണത്താലാണ്, പൃഥ്വിരാജുമായുള്ള സൗഹൃദം വന്നത് അങ്ങനെ'; ജഗദീഷ്!
കമൽഹാസൻ അടക്കമുള്ള നടന്മാരുടെ നായികയായി അഭിനയിച്ചിരുന്ന കാലത്ത് തന്റെ നായികയായി ഉർവശി എത്തിയ അനുഭവവും ജഗദീഷ് വിശദീകരിച്ചു
സിനിമയില്‍ വന്ന നാള്‍ മുതല്‍ ഇന്നുവരെ നിരവധി സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് ജഗദീഷ്. അപ്പുക്കുട്ടന്റെ മുഖവും മണ്ടത്തരങ്ങളുമാണ് ജഗദീഷിനെ കാണുമ്പോൾ ഒട്ടനവധി പ്രേക്ഷകരുടേയും മനസിലേക്ക് ആദ്യം വരിക.
അവിടെ നിന്നെല്ലാം മാറി കാമ്പുള്ള കഥാപാത്രങ്ങൾ നിരവധി അവതരിപ്പിച്ച് വിസ്മയിപ്പിക്കുന്നുണ്ട് ഇപ്പോൾ ജഗദീഷ്. റോഷാക്ക്, കാപ്പ പോലുള്ള സിനിമകൾ അതിന് ഉദാഹരണങ്ങളാണ്.
തൊണ്ണൂറുകളിൽ ജഗദീഷ് നായകനായ ഒട്ടുമിക്ക സിനിമകളും വിജയമായിരുന്നു. ജഗദീഷ് ചെയ്ത കഥാരപാത്രങ്ങൾ അദ്ദേഹത്തിനെ വെച്ച് അല്ലാതെ മറ്റൊരാളെ വെച്ചും പ്രേക്ഷകന് സങ്കൽപ്പിക്കാനാവില്ല.

ഗോഡ്ഫാദറിലെ മായിൻക്കുട്ടിയെ അവതരിപ്പിച്ച ജഗദീഷാണ് അധിപൻ എന്ന മോഹൻലാലിന്റെ എക്കാലത്തേയും മാസ് ചിത്രത്തിന് തിരക്കഥയെഴുതിയത് എന്നത് പലർക്കും ഇന്നും അത്ഭുതമാണ്.
ഇപ്പോഴിത സ്ഥിരമായി പൃഥ്വിരാജ് സിനിമകളിൽ പ്രത്യക്ഷപ്പെടുന്നതിന് പിന്നിലെ കാരണം വ്യക്തിമാക്കിയിരിക്കുകയാണ് ജഗദീഷ് ഇന്ത്യാഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ. ഇനി രാഷ്ട്രീയവുമായി തനിക്ക് ഒരു ബന്ധവും ഉണ്ടാകില്ലെന്നും അതിനോടുള്ള ബന്ധം വിച്ഛേദിച്ചുവെന്നും ജഗദീഷ് വ്യക്തമാക്കി.
'പൊളിറ്റിക്സുമായുള്ള എല്ലാ ബന്ധവും വിച്ഛേദിച്ച് കഴിഞ്ഞു. അത് എനിക്ക് വഴങ്ങുന്ന ഒന്നല്ല. ജഗദീഷ് പൊളിറ്റിക്സിലേക്ക് വരേണ്ടതില്ലെന്ന് പത്തനാപുരത്തെ ജനങ്ങൾ എന്നോട് പറഞ്ഞു. പൊളിറ്റിക്സിൽ നിൽക്കാൻ കുറേ കഴിവുകൾ വേണം. അത് എനിക്ക് ഇല്ല' ജഗദീഷ് വ്യക്തമാക്കി.
പത്താനപുരത്ത് മുമ്പ് മത്സരിച്ചിരുന്നു ജഗദീഷ്. അച്ഛൻ വേഷങ്ങൾ ചെയ്യുന്നതിന് പിന്നിലെ കാരണവും ജഗദീഷ് പറഞ്ഞു. അച്ഛൻ വേഷങ്ങളിലേക്ക് തനിക്ക് വൈകിയാണ് പ്രമേഷൻ കിട്ടയത് എന്നാണ് ജഗദീഷ് പറഞ്ഞത്.
'ചെറുപ്പം കാത്ത് സൂക്ഷിക്കുന്നതിന് പിന്നിൽ ഒരു രസഹ്യവുമില്ല. അച്ഛൻ വേഷത്തിലേക്ക് എനിക്ക് പ്രമോഷൻ കിട്ടിയ സന്തോഷത്തിലാണ് ഞാൻ. മുകേഷിനും സായ്കുമാറിനുമൊക്കെ അത് നേരത്തെ കിട്ടി.'
'അച്ഛൻ കഥാപാത്രങ്ങൾ ചെയ്യുന്നത് കൊണ്ട് കൂടിയാകാം കുറച്ച് ചെറുപ്പമായി ഇരിക്കാൻ സാധിക്കുന്നത്' ജഗദീഷ് പറഞ്ഞു. അന്നും അവതാരകനായി അടക്കം സിനിമയിലും മിനി സ്ക്രീനിലും ജഗദീഷ് സജീവമാണ്.
'പൃഥ്വിരാജിന്റെ തുടക്കം മുതൽ അദ്ദേഹത്തോടൊപ്പം ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. മാത്രമല്ല നല്ലൊരു സൗഹൃദവുമുണ്ട്. പിന്നെ എനിക്ക് ഇണങ്ങുന്ന കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ സിനിമയിലുണ്ടെങ്കിൽ വിളിക്കാറുണ്ട്.'
'ഞാൻ ഒരു സാഹിത്യകാരനൊന്നുമല്ല. പക്ഷെ റേഡിയോ നാടകങ്ങൾ എഴുതിയിട്ടുണ്ട്. എന്റെ കുറച്ച് റേഡിയോ നാടകങ്ങൾക്ക് ശ്രീനിവാസൻ തിരക്കഥ, സംഭാഷണം എഴുതിയപ്പോൾ ഞാൻ കഥാകൃത്തെന്ന പേരിൽ അറിയപ്പെട്ടുവെന്ന് മാത്രം.'
'പക്ഷെ ക്രഡിറ്റ് കൊടുക്കേണ്ടത് ശ്രീനിവാസന് തന്നെയാണ്. എന്റെ കഥയ്ക്ക് സ്ക്രിപ്റ്റ് രൂപം നൽകിയത് ശ്രീനിവാസൻ തന്നെയാണ്. പക്ഷെ അധിപൻ ഞാൻ തന്നെ തിരക്കഥ എഴുതിയ സിനിമയാണ്.'
'അന്നത്തെ ലെവലിൽ അതൊരു ഓക്കെ സിനിമയാണ്' എന്നാണ് തിരശീലയ്ക്ക് പിന്നിലെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ച് നടൻ പറഞ്ഞത്.
'ഇന്നത്തെ ജനറേഷനിലുള്ള യുവാക്കളുടെ സ്ക്രിപ്റ്റിനോട് കിടപിടിക്കുന്ന നിലവാരത്തിൽ എനിക്ക് സ്ക്രിപ്റ്റ് എഴുതാൻ പറ്റുമോയെന്ന ഭയം കൊണ്ടാണ് ഇപ്പോൾ അതിന് ശ്രമിക്കാത്തത്. പണ്ടത്തെപ്പോലുള്ള കഥകളല്ല ഇപ്പോൾ സിനിമയിൽ.'
'അതൊരു വലിയ മാറ്റമാണ്. സിനിമയുടെ ട്രീറ്റ്മെന്റും മാറിയിട്ടുണ്ട്. ഇന്ന് എനിക്ക് കിട്ടുന്ന കഥാപാത്രങ്ങൾ ഡെപ്ത്തുള്ളവയാണ്. അതാണ് എന്റെ ഇപ്പോഴത്തെ ത്രില്ല്. നായകനായി അഭിനയിക്കാൻ പറ്റിയത് എനിക്ക് കിട്ടിയ ബോണസാണ്.'
'ഞാൻ നായകനായ സിനിമ വിജയിച്ചത് അത് ലോ കോസ്റ്റ് സിനിമയായതുകൊണ്ടാണ്. തൊണ്ണൂറുകളിൽ ഒരുപാട് സിനിമകളിൽ നായകനായിട്ടുണ്ട്. എനിക്ക് പറ്റുന്ന സിനിമകളാണ് അക്കാലത്ത് എനിക്ക് ലഭിച്ചത്.' നായകനായി അഭിനയിച്ചപ്പോഴുള്ള കാലഘട്ടത്തെ കുറിച്ച് സംസാരിച്ച് ജഗദീഷ് പറഞ്ഞു.

കമൽഹാസൻ അടക്കമുള്ള നടന്മാരുടെ നായികയായി അഭിനയിച്ചിരുന്ന കാലത്ത് തന്റെ നായികയായി ഉർവശി എത്തിയ അനുഭവവും ജഗദീഷ് വിശദീകരിച്ചു.
ഉർവശി ഗംഭീര ടാലന്റുള്ള ആർട്ടിസ്റ്റാണ്. സീരിയസും കോമഡിയുമെല്ലാം നന്നായി ഉർവശി കൈകാര്യം ചെയ്യും. ഉർവശിക്കൊപ്പം അഭിനയിക്കാൻ എനിക്ക് ഭയമായിരുന്നു. കാരണം ഞാൻ ഉർവശിയെ വെച്ച് നോക്കുമ്പോൾ ഞാൻ ജൂനിയറാണ്.'
'മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ അടക്കമുള്ള താരങ്ങളുടെ നായികയാണ് അന്ന് ഉർവശി. ആ സമയത്താണ് അവർ എന്റെ നായികയായി അഭിനയിക്കാൻ വന്നത്. അന്ന് ഉർവശിയുടെ വാല്യുവെനിക്കില്ല.'
'അതിന്റെ അപകർഷത എനിക്കുണ്ടായിരുന്നു. അത് വേണ്ടെന്ന് പറഞ്ഞത് ഉർവശി. അന്ന് അവരുടെ ആ വാക്കുകൾ എനിക്ക് ഒരു കോൺഫിഡൻസ് തന്നിരുന്നു' എന്നാണ് ജഗദീഷ് പറഞ്ഞത്. കാപ്പയാണ് അടുത്തിടെ പുറത്തിറങ്ങിയതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ജഗദീഷ് സിനിമ.
പക്ഷെ അപർണ, അന്ന ബെൻ എന്നിവരുടെ കഥാപാത്രങ്ങളെ ട്രോൾ ചെയ്യുന്ന തിരക്കിനിടയിൽ പലരും ജഗദീഷിന്റെ പെർഫോമൻസിനെ പ്രശംസിക്കാൻ മറന്നു.


Click it and Unblock the Notifications