twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രോംപ്റ്റിംഗ് ഇല്ലാതെ അഭിനയിച്ച ചിത്രമായിരുന്നു അത്, ഫൈറ്റിനും പാട്ടിനും പോലും അരദിവസം മതി; ജഗദീഷ്

    By Midhun Raj
    |

    മലയാള സിനിമയില്‍ നായകനായും സഹനടനായുമൊക്കെ തിളങ്ങിയ താരമാണ് ജഗദീഷ്. സൂപ്പര്‍ താര ചിത്രങ്ങളിലെല്ലാം പ്രധാന വേഷങ്ങളില്‍ ജഗദീഷ് അഭിനയിച്ചിരുന്നു. സഹനടനായുളള റോളുകളില്‍ മലയാളത്തില്‍ എത്തിയ നടന്‍ തുടര്‍ന്ന് നായക വേഷങ്ങളിലും സജീവമായി. ജഗദീഷ് അവതരിപ്പിച്ച ഹാസ്യ റോളുകളും പ്രേക്ഷകര്‍ ഏറ്റെടുത്തു. 350ഓളം സിനിമകളിലാണ് നടന്‍ മലയാളത്തില്‍ അഭിനയിച്ചത്. അഭിനയത്തിന് പുറമെ ടെലിവിഷന്‍ അവതാരകനായും വിധികര്‍ത്താവായും തിരക്കഥാകൃത്തായുമൊക്കെ സജീവമായിരുന്നു ജഗദീഷ്.

    സിനിമകളില്‍ ഇല്ലാതിരുന്ന സമയത്ത് മിനിസ്‌ക്രീനിലൂടെയാണ് നടന്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ജഗദീഷ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയ ചിത്രങ്ങളില്‍ ഒന്നാണ് സ്ഥലത്തെ പ്രധാന പയ്യന്‍സ് എന്ന സിനിമ.

    രണ്‍ജി പണിക്കരുടെ തിരക്കഥയില്‍

    രണ്‍ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ജഗദീഷിന്‌റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. നടനൊപ്പം നരേന്ദ്ര പ്രസാദ്, സിദ്ധിഖ്, സുരേഷ് ഗോപി, സുചിത്ര, ഗീത, മണിയന്‍പിളള രാജു, ബൈജു തുടങ്ങിയവരും സിനിമയില്‍ കഥാപാത്രങ്ങളായി എത്തി. അതേസമയം താന്‍ നായകനായ സിനിമകളില്‍ എറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് സ്ഥലത്തെ പ്രധാന പയ്യന്‍സ് എന്ന് ജഗദീഷ് പറയുന്നു.

    പ്രോംപ്റ്റിംഗ് ഇല്ലാതെയാണ്

    പ്രോംപ്റ്റിംഗ് ഇല്ലാതെയാണ് താന്‍ ആ സിനിമയിലെ മുഴുവന്‍ ഡയലോഗുകളും പറഞ്ഞിരിക്കുന്നതെന്നും ജഗദീഷ് പറഞ്ഞു. നായകനായി അഭിനയിച്ച നാല്‍പ്പത് സിനിമകളില്‍ ഇരുപത് എണ്ണവും വിജയങ്ങളായിരുന്നു. എല്ലാം ലോ കോസ്റ്റ് സിനിമകളായിരുന്നു. പതിനെട്ട് ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തീകരിച്ച ചിത്രങ്ങളാണ് ഏറെയും. ഫൈറ്റിനും പാട്ടിനും പോലും അര ദിവസങ്ങള്‍ മതിയായിരുന്നു.

    ഞാന്‍ നായകനായ സിനിമകളില്‍

    ഞാന്‍ നായകനായ സിനിമകളില്‍ എനിക്ക് എറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു ഷാജി കൈലാസ് സംവിധാനം ചെയ്ത സ്ഥലത്തെ പ്രധാന പയ്യന്‍സ്. എന്നെ പോലെ സ്റ്റാര്‍ഡം ഇല്ലാത്ത ഒരാള്‍ ആ കഥാപാത്രം ചെയ്തതാണ് അതിന്‌റെ ഭംഗി. പ്രോപ്റ്റിംഗ് ഇല്ലാതെയാണ് ഞാന്‍ അതിലെ മുഴുവന്‍ ഡയലോഗുകളും പറഞ്ഞിരിക്കുന്നത്.

    എന്നെ സംബന്ധിച്ച്

    എന്നെ സംബന്ധിച്ച് മികച്ച ഒരു എക്‌സ്പീരിയന്‍സായിരുന്നു ആ ചിത്രം. ഞാനും ഉര്‍വ്വശിയുമായി ചെയ്ത സിനിമകളും നിലവാരമുളളവയായിരുന്നു. ഭാര്യ, സ്ത്രീധനം, പൊന്നാരം തോട്ടത്തെ രാജാവ്, സിംഹവാല മേനോന്‍ തുടങ്ങിയ സിനിമകള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ജഗീഷ് പറഞ്ഞു. എഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സിലൂടെയാണ് ജഗദീഷ് ഇപ്പോഴും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താറുളളത്.

    പൃഥ്വിരാജിന്‌റെ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

    Recommended Video

    Mammootty, Mohanlal and Pranav Mohanlal's mass entry in Antony Perumbavoor's daughter's reception
    വര്‍ഷങ്ങളായി സംപ്രേക്ഷണം ചെയ്യുന്ന

    പരിപാടിയിലെ സ്ഥിരം വിധികര്‍ത്താവാണ് അദ്ദേഹം. അഭിനയത്തിന് പുറമെ പത്തിലധികം സിനിമകള്‍ക്ക് വേണ്ടിയാണ് ജഗദീഷ് തിരക്കഥ എഴുതിയത്. ഒപ്പം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പിന്നണി ഗായകനായും ജഗദീഷ് പ്രവര്‍ത്തിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍ താരചിത്രങ്ങളിലെല്ലാം ഒരുകാലത്ത് സ്ഥിരം സാന്നിദ്ധ്യമായിരുന്നു ജഗദീഷ്‌.

    Read more about: jagadish
    English summary
    actor jagadish reveals about his career best movie sthalathe pradhana payyans
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X