For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയും മോഹന്‍ലാലുമായുളള ബന്ധം രണ്ട് തരത്തിലാണ്, സൂപ്പര്‍താരങ്ങളെ കുറിച്ച് മനസുതുറന്ന് ജഗദീഷ്

  |

  മലയാളത്തില്‍ നായകനായും സഹനടനായുമൊക്കെ ഒരുകാലത്ത് നിറഞ്ഞുനിന്ന താരമായിരുന്നു ജഗദീഷ്. സൂപ്പര്‍താര ചിത്രങ്ങളിലും പ്രധാനപ്പെട്ട വേഷങ്ങളില്‍ നടന്‍ എത്തിയിരുന്നു. കോമഡി റോളുകളും സീരിയസ് വേഷങ്ങളുമെല്ലാം തന്നെ അനായാസമായിട്ടാണ് ജഗദീഷ് കൈകാര്യം ചെയ്തത്. മിമിക്‌സ് പരേഡ് എന്ന ചിത്രത്തിലായിരുന്നു നടന്‍ ആദ്യമായി നായകനായത്. തുടര്‍ന്ന് നാല്‍പതോളം സിനിമകളില്‍ നായകവേഷങ്ങളില്‍ അഭിനയിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പം ജഗദീഷ് അവതരിപ്പിച്ച റോളുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  ചഹലിന്‌റെ ഭാര്യ ധനശ്രീയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍, കാണാം

  വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ ക്യാരക്ടര്‍ റോളുകളിലാണ് ജഗദീഷ് കൂടുതല്‍ തിളങ്ങിയത്. അതേസമയം മമ്മൂട്ടിയും മോഹന്‍ലാലുമായുളള ബന്ധത്തെ കുറിച്ച് മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ജഗദീഷ് മനസുതുറന്നിരുന്നു. മമ്മൂട്ടി കുറച്ച് അകലത്തിലും മോഹന്‍ലാല്‍ കുറച്ച് അടുത്തും നില്‍ക്കുന്ന ബന്ധമാണോ എന്നായിരുന്നു ജഗദീഷിനോടുളള ചോദ്യം.

  രണ്ട് പേരുമായിട്ടുളള ബന്ധം രണ്ട് തരത്തിലാണെന്ന് നടന്‍ പറയുന്നു. മോഹന്‍ലാല്‍ എന്റെ സ്‌കൂള്‍മേറ്റായിരുന്നു. എന്റെ ജൂനിയറായിട്ട് പഠിച്ചതാണ്. അന്ന് തൊട്ടെയുളള ഒരു അടുപ്പമുണ്ട്. ആ രീതിയില്‍ കൂടുതല്‍ സ്വാതന്ത്രം മോഹന്‍ലാലുമായിട്ടുണ്ട്. മമ്മൂക്കയെ സംബന്ധിച്ചിടത്തോളം നമുക്ക് എപ്പോഴും റെസ്പക്ടിന്‌റെ എലമെന്‌റുണ്ട്. മമ്മൂക്ക ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ ഓരോ സമയത്ത് ഇനിയെന്താണ് ഉദ്ദേശം ഇങ്ങനെ പോയാല്‍ മതിയോ ഒരു അവാര്‍ഡൊക്കെ വാങ്ങണ്ടേ. താന് അവാര്‍ഡ് സിനിമയുടെ ശ്രമം നടത്താത്തത് എന്ത്. അങ്ങനെ കരിയറിലെ മുന്നൊരുക്കളെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്ന ആളാണ് മമ്മൂക്ക, ജഗദീഷ് പറയുന്നു.

  ലാല്‍ ആണെങ്കില്‍ തമാശകള്‍ പറയാനൊക്കെ എപ്പോഴും താല്‍പര്യമുളള ആളാണ്. ലാലിന് പിന്നെ പേഴ്‌സണലായിട്ടുളള കാര്യങ്ങളില് കുട്ടികള്‍ക്ക് വിദ്യാഭ്യാസ രംഗത്തൊക്കെ ഉണ്ടായ നേട്ടങ്ങളെ കുറിച്ചൊക്കെ മറ്റുളളവരോട് പറയാറുണ്ട്. കൂടുതല്‍ താല്‍പര്യം മമ്മൂട്ടിയോടാണോ എന്ന ചോദ്യത്തിന്
  എന്ന് പറയാന്‍ പറ്റില്ല എന്നാണ് ജഗദീഷിന്റെ മറുപടി. രണ്ട് പേര്‍ക്കും രണ്ട് ലൈനാണ്.

  ആരുടെ കൂടെ ജോലി ചെയ്യുന്നത് ആണ് ഇഷ്ടമെന്ന് താങ്കളോട് ചോദിച്ചാല്‍ സത്യം പറയുമോ എന്നായിരുന്നു അടുത്ത ചോദ്യം. ഇതിന് മറുപടിയായി സത്യം പറയാം അതില് ഡിപ്ലോമസിയുടെ പ്രശ്‌നം ഉദിക്കുന്നില്ല എന്ന് ജഗദീഷ് പറഞ്ഞു. ഒരു ആക്ടറ് എന്ന നിലയില് എന്‌റെ എറ്റവും വലിയ പ്ലസ് എന്‌റെ ടാലന്‌റിനേക്കാളും ഞാന്‍ പറയുന്നത് എന്റെ അഡാപ്റ്റബിലിറ്റിയാണ്. എനിക്ക് ലോകത്ത് ഏത് നടനുമായിട്ടും അഭിനയിക്കാം. ഇന്ന് ഹോളിവുഡിലെ എറ്റവും മാര്‍ക്കറ്റുളള നടനുമായിട്ട് അഭിനയിക്കാന്‍ നാളെ പോവണമെന്ന് പറഞ്ഞാല്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല. അവരുമായിട്ട് ഒരു സൗഹൃദം ഞാന്‍ ഒരു ദിവസം കൊണ്ട് ഉണ്ടാക്കിയെടുക്കും. ഷാരൂഖ് ഖാനുമായിട്ട് ഞാന്‍ നല്ല സിങ്കായിരുന്നു. എനിക്ക് ആരുമായിട്ടും വര്‍ക്ക് ചെയ്യുന്നതില്‍ ഒരു പ്രശ്‌നവുമില്ല.

  അത് എല്ലാം ആസ്വദിക്കുന്നത് കൊണ്ടാണ്. അല്ലാതെ എന്താ എനിക്ക് പ്രശ്‌നം. അതില്‍ കൂടുതല്‍ എഞ്ചോയ്‌മെന്‌റ് എന്നുളളതില്ല. കാരണം റോള്‍സ് നോക്കൂമ്പോള്‍ ഏതാണ് ബെറ്ററെന്ന് പറയാന്‍ പറ്റില്ല. താരതമ്യം ചെയ്യുമ്പോള്‍ കുട്ടേട്ടനിലും ഹിറ്റ്‌ലറിലും, ഇന്‍സ്‌പെക്ടര്‍ ബല്‍റാമിലും ഞാന്‍ മമ്മൂക്കയുമായിട്ട് വളരെ സിങ്കായിട്ട് അഭിനയിച്ചു. ഇല്ലെങ്കില്‍ ഒരു ആരോപണമായിട്ട് ഉന്നയിക്കുകയാണെങ്കില്‍ മോഹന്‍ലാലുമായിട്ട് ബട്ടര്‍ ഫ്‌ളൈസിലും മാന്ത്രികത്തിലും വന്ദനത്തിലും ഒകെ കാണിച്ച ആ ഒരു സന്തോഷം സുഖം ഒന്നും ഹിറ്റ്‌ലറില്‍ കിട്ടിയിട്ടില്ല എന്ന് ആരും പറയില്ല.

  Recommended Video

  ശരിക്കും ലാലേട്ടൻ ഒരു മോശം നടനാണെന്ന് സുചിത്ര | FilmiBeat Malayalam

  മലയാള സിനിമയില്‍ മമ്മൂട്ടിയുടെയും ലാലിന്‌റെയും കാലം എന്നാണ് കഴിയുക എന്ന ചോദ്യത്തിന് അവര്‍ക്ക് പെര്‍ഫെക്ടായിട്ടുളള സബ്സ്റ്റിറ്റ്യൂട്ട്സ് വരാതെ അത് പോവില്ല എന്നായിരുന്നു ജഗദീഷിന്റെ മറുപടി. ഇപ്പോഴുളളവരൊന്നും അവരുടെ പകരക്കാരല്ല. എന്ന് വെച്ചാല്‍ കഴിവില്ലെന്ന് അല്ല അര്‍ത്ഥം. മമ്മൂക്കയ്ക്ക് വേണ്ടി ചിന്തിക്കുന്ന പല വേഷങ്ങളും സബ്‌സ്റ്റിറ്റിയൂട്ടായിട്ട് വേറൊരു നടനെ പ്ലേസ് ചെയ്യാന്‍ കഴിയില്ല, അത് പോലെ തന്നെയാണ് മോഹന്‍ലാലിന് വരുന്ന വേഷങ്ങളും
  ജഗദീഷ് പറഞ്ഞു.

  Read more about: mohanlal mammootty jagadish
  English summary
  actor jagadish reveals the friendship and experiances with mammootty and mohanlal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X