For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തന്നോടൊപ്പം വരുന്നത് ഇഷ്ടമല്ല, അടുത്തിടെ ഭാര്യയെ കുറിച്ച് ജഗദീഷ് പറഞ്ഞത്, വാക്കുകള്‍ വേദനയാവുന്നു

  |

  നടന്‍ ജഗദീഷിന്റെ ഭാര്യ ഡോക്ടര്‍ രമയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമ ലോകവും ആരാധകരും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് മേധാവിയായിരുന്നു ഡോക്ടര്‍ രമ. കേരളത്തിലെ പ്രമാദമായ പല കേസുകളിലും ഫൊറന്‍സിക് രംഗത്ത് രമ നടത്തിയ കണ്ടെത്തലുകള്‍ നിര്‍ണായകമായിരുന്നു. ഡോക്ടര്‍ രമ്യ, ഡോക്ടര്‍ സൗമ്യ എന്നിവരാണ് മക്കള്‍. ഡോ.നരേന്ദ്രന്‍ നയ്യാര്‍ ഐ.പി.എസ്, ഡോ. പ്രവീണ്‍ പണിക്കര്‍ എന്നിവരാണ് മരുമക്കള്‍. ഇന്ന് (ഏപ്രില്‍ 1) വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം. ഡോ. രമയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മലയാള സിനിമ ലോകം ഒന്നടങ്കം രംഗത്ത് എത്തിയിട്ടുണ്ട്.

  ഡെയ്‌സി പറഞ്ഞത് നുണ; വീട്ടുകാരെ തെറി വിളിക്കുന്നതല്ല പുരോഗമനം, ബ്ലെസ്ലിയോട് പറഞ്ഞത് തെറ്റ്...

  ജഗദീഷ് സിനിമയിലും മിനിസ്‌ക്രീനിലും സജീവമാണെങ്കിലും ഒരിക്കല്‍ പോലും ഡോക്ടര്‍ രമയെ നടനോടൊപ്പം പൊതുവേദികളില്‍ കണ്ടിട്ടില്ല. അതുപോലെ തന്നെ ഇവരുടെ കുടുംബജീവിതവും സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കാറില്ലായിരുന്നു. ഇപ്പോഴിത ഭാര്യയെ കുറിച്ച് ജഗദീഷ് പറഞ്ഞ വാക്കുകള്‍ വൈറല്‍ ആവുകയാണ്. നടന്‍ അവതാരകനായി എത്തുന്ന മഴവില്‍ മനോരമയിലെ പടം തരും പണം എന്ന ഷോയിലാണ് പ്രിയപ്പെട്ടവളെ കുറിച്ച് പറഞ്ഞത്. മാസങ്ങങ്ങള്‍ക്ക്‌
  മുന്‍പ് നടന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ പ്രേക്ഷകരുടെ ഇടയില്‍ ഒരു നോവായി മാറുകയാണ്.

  കാവ്യ വന്നതോടെ ദിലീപിന്റെ ക്യാരക്ടര്‍ മാറി; തെങ്കാശിപട്ടണം സിനിമയെ കുറിച്ച് മെക്കാര്‍ട്ടിന്‍

  രമയുടെ അപ്രതീക്ഷിത വിയോഗത്തിനെ തുടര്‍ന്നാണ് നടന്റെ ആ വാക്കുകള്‍ വീണ്ടും വൈറല്‍ ആവുന്നത്. നടി ദേവിക നമ്പ്യാരും ഗായകന്‍ വിജയ് മാധവും അതിഥികളായി എത്തിയ പടം തരും പണത്തിന്റെ എപ്പിസോഡിലാണ് രമയെ കുറിച്ച് നടന്‍ വാചാലനായത്. ഭാര്യയെ കുറിച്ച് പറയാന്‍ 100 എപ്പിസോഡുകള്‍ തികയില്ലെന്നായിരുന്നു പറഞ്ഞത്. ഒപ്പം തന്നെ തനിക്കൊപ്പം പൊതുവേദിയില്‍ വരാത്തിന്റെ കാരണവും ജഗദീഷ് പറഞ്ഞു. എന്നാല്‍ അന്ന് ഭാര്യയുടെ അസുഖത്തെ കുറിച്ച് ജഗദീഷ് ഒന്നും പറഞ്ഞിരുന്നില്ല.

  ജഗദീഷിന്റെ വാക്കുകള്‍ ഇങ്ങനെ...''തന്റെ സ്വഭാവത്തിന്റെ വിപരീതമാണ് രമയുടേത്. എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും, പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതില്‍ നിന്ന് മുഖം തിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് എന്റെ ഭാര്യ രമ. സ്വകാര്യ ജീവിതത്തെ പരസ്യപ്പെടുത്താന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്തെങ്കിലും സ്പെഷ്യല്‍ എഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍സ് സമീപിച്ചാലും രമ അതിന് തയ്യാറാവില്ല. സ്വാകാര്യതയ്ക്ക് അത്രയധികം പ്രധാന്യം കൊടുക്കുന്നത് കൊണ്ടാണ്.

  അതുപോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവയ്ക്കുന്നതും രമയ്ക്ക് ഇഷ്ടമല്ല. ഞങ്ങള്‍ രണ്ട് പേരും രണ്ട് എതിര്‍ ദിശയില്‍ സഞ്ചരിക്കുന്ന ആള്‍ക്കാരാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടയിലുള്ള യോജിപ്പാണ് ഞങ്ങളുടെ വിജയം. രമ കുറിച്ച് ചോദിച്ചാല്‍, എന്റെ രണ്ട് പെണ്‍കുട്ടികളും ഇന്ന് പഠിച്ച് ഡോക്ടേര്‍സ് ആയിട്ടുണ്ട്. അതിന്റെ ഫുള്‍ ക്രെഡിറ്റും അവള്‍ക്ക് ഉള്ളതാണ്''ജഗദീഷ് ഷോയിലൂടെ പറഞ്ഞു. നടന്റെ വാക്കുകള്‍ ഇന്ന് ഏറെ വേദനോടെയാണ് പ്രേക്ഷകര്‍ ശ്രവിക്കുന്നത്.

  Recommended Video

  ബിഗ് ബോസിൽ വരുന്നതിനു മുൻപ് അഖിലിനോട് നോബി പറഞ്ഞത്

  പൊതുവേദികളില്‍ നടനോടൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നില്ലെങ്കിലും ജഗദീഷിന്റെ കാലാജീവിതത്തിന് പൂര്‍ണ്ണ പിന്തുണയായിരുന്നു രമ നല്‍കിയിരുന്നത്. അഭിനേതാവ് എന്നതില്‍ ഉപരി ഒരു അധ്യാപകന്‍ കൂടിയാണ് ജഗദീഷ്. 1984ല്‍ പുറത്ത് വന്ന മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ അഭിനയിച്ചുകൊണ്ടാണ് ജഗദീഷ് സിനിമയില്‍ എത്തുന്നത്. സിനിമയില്‍ തിരക്കേറാന്‍ തുടങ്ങിയപ്പോള്‍ അധ്യാപന ജോലിയില്‍ നിന്ന് അവധി എടുക്കുകയായിരുന്നു. ഇപ്പോഴും സിനിമയില്‍ സജീവമാണ്.

  Read more about: jagadish ജഗദീഷ്
  English summary
  Actor Jagadish Wife Dr Rema Passed Away, actor Words Went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X