കാണാന്‍ സുന്ദരനായത് കൊണ്ട് സൂക്ഷിക്കണമെന്ന് പറഞ്ഞവരുണ്ട്! ബെഡ്‌റൂം സീന്‍ കണ്ടതോടെ പിണങ്ങിയെന്ന് താരപത്‌നി
സ്ഥിരം വില്ലന്‍, സ്ഥിരം ഭിഷക്കാരന്‍ എന്ന പോലെ സ്ഥിരം തമ്പുരാന്‍ വേഷങ്ങള്‍ അവതരിപ്പിച്ച് മലയാള സിനിമയില്‍ ശ്രദ്ധേയനായ താരമാണ് ജഗനാഥ വര്‍മ്മ. ശരിക്കും ഒരു തമ്പുരാന്‍ ഗെറ്റപ്പ് ഉള്ളതിനാല്‍ അദ്ദേഹം അത്തരം കഥാപാത്രങ്ങളില്‍ തിളങ്ങി. അവസാനകാലം വരെയും അഭിനയത്തില്‍ സജീവമായിരിക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് നടന്‍ മരണപ്പെടുന്നത്.
ഇപ്പോഴിതാ ജഗനാഥ വര്‍മ്മയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യയും മകളും. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് പോലീസുകാരനായി ജോലി ചെയ്തിരുന്ന ജഗനാഥ വര്‍മ്മ 33 വര്‍ഷത്തോളം സര്‍വീസിലിരുന്നതിന് ശേഷമാണ് റിട്ടേയര്‍ഡ് ആവുന്നത്. ഈ കാലയളവിലുള്ള ജീവിതത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചുമൊക്കെയാണ് മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ ഭാര്യ തുറന്ന് സംസാരിച്ചിരിക്കുന്നത്.

പോലീസുകാരനായിരുന്ന കാലത്ത് അച്ഛന് ഒത്തിരി ശിഷ്യന്മാരുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ സിനിമയിലേക്ക് എടുത്താല്‍ അവിടെ എന്തേലും പ്രശ്‌നം ഉണ്ടായാല്‍ പോലീസുകാരെ വിളിച്ച് കിട്ടാന്‍ എളുപ്പമാണ്. പല ശിഷ്യന്മാരും സിനിമാലൊക്കേഷനിലേക്ക് വരുമായിരുന്നു. റിമോട്ട് ഏരിയയില്‍ പോകുമ്പോള്‍ ആളുകളില്‍ നിന്നൊക്കെ പ്രശ്‌നം ഉണ്ടായിട്ടുണ്ട്. അന്നൊക്കെ ഇടപെടാന്‍ അച്ഛന് സാധിച്ചിട്ടുണ്ട്.
പിന്നെ പോലീസുകാരനായത് കൊണ്ട് വീട്ടില്‍ നിന്ന് പോയാല്‍ എട്ട് മാസമൊക്കെ തിരിച്ച് വരാതെ തന്നെ ഇരുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. രാജന്‍ കേസ് വന്ന സമയത്ത് കാസര്‍ഗോഡേക്ക് പോയിട്ട് എട്ടോ ഒന്‍പതോ മാസം കഴിഞ്ഞിട്ടാണ് തിരികെ വന്നത്. അന്ന് ഞങ്ങളുടെ കല്യാണം ഉടനെയായിരുന്നു. മൂന്നാമത്തെ ദിവസം ഡ്യൂട്ടിയ്ക്ക് പോയിട്ട് ഏകദേശം പത്ത് മാസം കഴിഞ്ഞിട്ടാണ് തിരികെ വന്നതെന്ന് ഭാര്യ പറയുന്നു.

ഏതോ ഒരു സിനിമയില്‍ അദ്ദേഹം ഒരു ബെഡ്‌റൂം സീനില്‍ അഭിനയിച്ചതിന്റെ പേരില്‍ ഞാന്‍ ഭര്‍ത്താവുമായി പിണങ്ങിയിട്ടുണ്ട്. കല്യാണം കഴിഞ്ഞ സമയത്താണ്. കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കാരണം അന്നൊക്കെ കേള്‍ക്കുന്ന വാര്‍ത്തകളും അതുപോലെയായിരുന്നു. ട്രഡീഷണല്‍ ഫാമിലിയില്‍ നിന്ന് വന്നത് കൊണ്ട് തന്നെ അത് സിനിമയാണെന്നും അഭിനയമാണെന്നുമൊക്കെ മനസിലാക്കാന്‍ സാധിച്ചില്ല. പിന്നെയാണ് മനസിലായത്. ആദ്യം കണ്ട സീന്‍ ബെഡ്‌റൂമിന്റേതായി പോയി. പിണങ്ങിയിട്ടൊന്നുമില്ല. എനിക്കത് കണ്ട് വിഷമം വന്നിട്ട് മാറി പോവുകയാണ് ചെയ്തതെന്ന് ജഗനാഥ വര്‍മ്മയുടെ ഭാര്യ പറയുന്നു.
സിനിമയുടെ ലൊക്കേഷനില്‍ പോകുമ്പോള്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ആനന്ദവല്ലിയൊക്കെ ഉണ്ടാവും. ചേച്ചി ഇത്രയും സുന്ദരനായ ആളല്ലേ, അല്ലെങ്കില്‍ വേറെ പെണ്ണുങ്ങള്‍ തട്ടിക്കൊണ്ട് പോകുമെന്നും ചേച്ചി എപ്പോഴും കൂടെ വേണം കേട്ടോ എന്നൊക്കെ പറയുമായിരുന്നു. അതൊക്കെ കേട്ട് പേടിച്ചു. സിനിമയെ പറ്റി നമുക്കും വലിയ ധാരണയില്ലാതെ പോയി.
ജഗനാഥ വര്‍മ്മയുമായി തന്റേത് അറേഞ്ച്ഡ് മ്യാരേജ് ആയിരുന്നു. എന്നെ അന്വേഷിച്ച് വീട്ടില്‍ വന്ന് ഇഷ്ടപ്പെട്ടതിന് ശേഷമാണ് വിവാഹം കഴിക്കുന്നത്. അതിന് മുന്‍പ് അദ്ദേഹം ഒരുപാട് സ്ഥലങ്ങളില്‍ പോയി പെണ്ണ് കണ്ടിരുന്നു. വിധി നമുക്ക് വിധിച്ചത് കൊണ്ട് ഞങ്ങള്‍ തമ്മിലുള്ള വിവാഹം നടന്നു. സിനിമയില്‍ കാണുന്നത് പോലെ കാര്‍ക്കശ്യക്കാരനൊന്നും ആയിരുന്നില്ലെന്നും ഭാര്യ പറയുന്നു.
ജദനാഥ വർമ്മയുടെ മകനും അഭിനേതാവാണ്. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരനായ മനു വർമ്മയാണ് നടൻ്റെ മകൻ. ഇതിനൊപ്പം ഒരു മകൾ കൂടിയുണ്ട്. നാടകത്തിൽ അഭിനയിച്ച് ശ്രദ്ധേയനായ മനു ഇപ്പോൾ സീരിയലിലാണ് സജീവമായിരിക്കുന്നത്.


Click it and Unblock the Notifications