'ആദ്യ വിവാഹം ഡിവോഴ്സായി, എനിക്ക് അതിനുള്ള വാർണിങും തന്നിരുന്നു'; ജഗതി ശ്രീകുമാറിന്റെ പ്രണയത്തെ കുറിച്ച് മകൾ!
2012 മാർച്ചിൽ മലപ്പുറം തേഞ്ഞിപ്പലത്ത് വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്നാണ് ജഗതി അഭിനയരംഗത്ത് നിന്ന് പിൻവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്
മലയാള സിനിമയ്ക്ക് തന്നെ വലിയൊരു അടിയായിരുന്നു നടൻ ജഗതി ശ്രീകുമാർ അപകടത്തിൽപ്പെട്ട് സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നത്. ഏത് കഥാപാത്രവും ചേരുന്ന പ്രതിഭ പെട്ടന്നൊരു സുപ്രഭാതത്തിൽ മിണ്ടാതെയായപ്പോൾ സിനിമപ്രവർത്തകർ മാത്രമല്ല ആരാധകരും ഒരുപാട് സങ്കടപ്പെട്ടു. ഇപ്പോഴും എല്ലാവരും ആഗ്രഹിക്കുന്നത് അദ്ദേഹം പൂർവാധികം ശക്തിയോടെ തിരിച്ച് വന്ന് സ്ക്രീനിൽ നിറയുന്നത് കാണാനാണ്.
മലയളത്തിന്റെ ഹാസ്യ സാമ്രാട്ട് എന്ന വിശേഷണം ജഗതിയെക്കാൾ നന്നായി ചേരുന്ന മറ്റൊരാളില്ല. അടുത്തിടെ പുറത്തിറങ്ങിയ സിബിഐ 5ൽ അദ്ദേഹം വളരെ ചെറിയ സീനുകളിൽ പ്രത്യക്ഷപ്പെട്ടത് ആരാധകർക്ക് പ്രതീക്ഷ നൽകിയിട്ടുണ്ട്.

2012 മാർച്ചിൽ മലപ്പുറം തേഞ്ഞിപ്പലത്ത് വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്നാണ് ജഗതി അഭിനയരംഗത്ത് നിന്ന് പിൻവാങ്ങിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം വർഷങ്ങൾ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്.
ഇപ്പോഴിത അദ്ദേഹത്തിന്റെ പ്രണയത്തെ കുറിച്ചും ആദ്യ വിവാഹം പരാജയപ്പെട്ടതിനെ കുറിച്ചുമെല്ലാം മകൾ പാർവതി ഷോൺ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. പാർവതിയും പ്രണയിച്ച് വിവാഹിതയായതാണ്.
ജഗതി ശ്രീകുമാറിനും പ്രണയ നൈരാശ്യം ഉണ്ടായിട്ടുണ്ടെന്നാണ് പാർവതി പറയുന്നത്. 'കലാപരമായ കുടുംബമെന്ന് പറഞ്ഞാൽ എന്താണ് നമ്മൾക്ക് ഇവിടെ ഫുൾ കലാപരമായ കാര്യങ്ങൾ. എനിക്ക് തോന്നുന്നു രാഷ്ട്രീയമെന്ന് പറയുമ്പോൾ മൊത്തം റിയലാണ്.'
'നമ്മുടെ ജീവിതത്തിലെ ശരിക്കുള്ള കാര്യങ്ങൾ ആണല്ലോ. മുഴുവൻ ടെൻഷൻ. അവിടെ ഷോണാണെങ്കിലും പപ്പയാണെങ്കിലും എപ്പോഴും ഭയങ്കര ടെൻഷനിലാണ്. അവർ ഫുൾ ടൈം തിരക്കിലാകും. വല്ലപ്പോഴും മാത്രമാകും കുറച്ച് വാല്യൂബിൾ ടൈം തന്നെ ഉണ്ടാകുന്നത്. അവർ എല്ലാവരും ബിസിയാണ്. എംഎൽഎ പദവി ഇല്ലെന്നെ ഉള്ളൂ പപ്പാ ഫുൾ സജീവമാണ്.'
'വന്ന് കേറിയപ്പോൾ കുറച്ച് പ്രയാസമായിരുന്നു. പക്ഷെ പിന്നെ ഞാൻ അതുമായി ഓക്കെയായി. പിന്നെ എനിക്ക് എന്റേതായ സ്വാതന്ത്ര്യം അവർ തരുന്നുണ്ട്. അങ്ങനെ വീടിനുള്ളിൽ അടച്ചിടുന്ന പോലെയുള്ള ഒന്നും ഇല്ല. എനിക്ക് വേണ്ടത് ചെയ്യാം. അവിടെ ഉള്ള എല്ലാവരും അവനവന്റെ ജോലി ചെയ്യേണ്ട രീതിയാണ്. ഷോൺ എന്റെ സീനിയർ ആയിരുന്നു.'
'പ്രേമിച്ച് നടന്നതൊന്നുമില്ല. പ്രണയവും പ്രണയ വിവാഹവുമൊക്കെ ഉണ്ടായിരുന്ന ആളാണല്ലോ എന്റെ പപ്പ. അദ്ദേഹത്തിന്റെ ആദ്യ വിവാഹം പ്രണയ വിവാഹം ആയിരുന്നല്ലോ. പപ്പയുടെ ആദ്യ വിവാഹം ഡിവോഴ്സായി പോയതാണല്ലോ. എന്റെ അമ്മയും പപ്പയും തമ്മിലുള്ള വിവാഹം അറേഞ്ച്ഡ് വിവാഹം ആയിരുന്നു. എനിക്ക് അതിനുള്ള വാർണിങും തന്നിരുന്നു.'

'പ്രണയിക്കുന്ന കാലം ആകില്ല വിവാഹം കഴിഞ്ഞുള്ളതെന്നും നിനക്ക് അഡ്ജസ്റ്റ് ചെയ്യാൻ ആകുന്ന ബന്ധമാണ് ഇതെങ്കിൽ എല്ലാ കാര്യത്തിനും നിനക്ക് യോജിക്കുന്ന ആളാണ് എങ്കിൽ നിനക്ക് ആകാം എന്നാണ് എന്റെ പപ്പാ പറഞ്ഞത്. അതിനുശേഷം ജീവിതത്തിൽ വരുന്ന വിഷയത്തിന് ഞാൻ ഉത്തരവാദി ആയിരിക്കില്ലെന്നും പറഞ്ഞിരുന്നു.'
'അത് മറ്റൊരു റിലീജ്യനാണ് കൾച്ചറിൽ ഒക്കെയും മാറ്റങ്ങൾ കാണുമെന്ന് പറഞ്ഞ് തന്നിരുന്നു. പിന്നെ പപ്പാ അവിടെ പോയി കണ്ടപ്പോളും അവിടുത്തെ ആളുകളുടെ പെരുമാറ്റം ഒക്കെ വലിയ ഇഷ്ടമായി. അങ്ങനെയേ നോക്കിയുള്ളൂ. റിലീജ്യൻ ബേസ് നല്ല മാറ്റമുണ്ടെന്ന് പറഞ്ഞിരുന്നു അതൊക്കെയുണ്ട്.'
'ഞാൻ പക്കാ നോൺ വേജ് അല്ല. അവിടെ എല്ലാവരും നല്ല നോൺ കഴിക്കുന്ന കൂട്ടത്തിലാണ്. എല്ലാ കാര്യത്തിനും എല്ലാ രീതിക്കും വ്യത്യസമുണ്ട്. ഞാൻ ഇന്ന് ഇവിടെ എന്തെങ്കിലും ആയിട്ടുണ്ട് എങ്കിൽ അത് ഭർത്താവിന്റെ വീടിന്റെ കൂടെ പിന്തുണ കൊണ്ടാണ്' എന്നാണ് പാർവതി സീ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
പാർവതി അടുത്തിടെ ആറ്റുകാൽ പൊങ്കാലയ്ക്ക് തലേദിവസം പുരുഷന്മാരോട് ചില കാര്യങ്ങൾ പറഞ്ഞുകൊണ്ട് പങ്കുവെച്ച വീഡിയോ വൈറലായിരുന്നു.


Click it and Unblock the Notifications











