'പാവം പിടിച്ച പെണ്ണുങ്ങൾ പൊങ്കാലയ്ക്ക് പോകുമ്പോൾ, രണ്ട് പെഗ്ഗ് അടിക്കാതെ പ്രാർത്ഥനയോടെ ഇരിക്കൂ'; പാർവതി!
നമ്മൾ വീട്ടിൽ ഇരിക്കുന്ന സ്ത്രീകൾ എല്ലാവരും പ്രാർത്ഥിച്ച് വ്രതശുദ്ധിയോടെയാണ് പൊങ്കാല അർപ്പിക്കാൻ പോകുന്നത്. അപ്പോൾ വീട്ടിൽ ഇരിക്കുന്ന ആണുങ്ങൾ മദ്യം ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം
വാഹനപാകടത്തിൽ സാരമായി പരിക്കേറ്റ ശേഷം ചികിത്സയും വിശ്രമവുമായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് ജഗതി ശ്രീകുമാർ. അദ്ദേഹം മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്നത് സിനിമയെ സ്നേഹിക്കുന്നവർക്കെല്ലാം വലിയ വിഷമമുള്ള കാര്യമാണ്.
അടുത്തിടെ സിബിഐ ഫ്രാഞ്ചൈസിയിൽ പുറത്തിറങ്ങിയ ഒരു സിനിമയിൽ ജഗതി ശ്രീകുമാർ ചെറുതായൊന്ന് മുഖം കാണിച്ചിരുന്നു. ജഗതി ശ്രീകുമാറിന്റെ വിശേഷങ്ങൾ അദ്ദേഹത്തിന്റെ സോഷ്യൽമീഡിയ പേജ് വഴിയും മകൾ പാർവതി ഷോണിന്റെ പേജ് വഴിയുമാണ് പ്രേക്ഷകർ ഏറെയും അറിയുന്നത്.

മകളായ പാര്‍വതി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപുത്രി പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ജഗതിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പറഞ്ഞും കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ച് പറഞ്ഞുമെല്ലാം താരപുത്രി എത്താറുണ്ട്.
ഭർത്താവും രാഷ്ട്രീയ പ്രവർത്തകനുമായ ഷോണുമായുള്ള പ്രണയ വിവാഹത്തെക്കുറിച്ചും പാര്‍വതി പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽമീഡിയയിൽ സജീവമായ പാർവതി പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത് ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ടതാണ് പാർവതിയുടെ വീഡിയോ.
ഒരു വിഭാഗം പുരുഷന്മാരോട് ഒരു റിക്വസ്റ്റ് എന്ന പോലെ ചില കാര്യങ്ങൾ വീഡിയോയിലൂടെ പറഞ്ഞിരിക്കുകയാണ് പാർവതി. ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. വീട്ടിലെ പെണ്ണുങ്ങൾ പൊങ്കാല ഇടാൻ പോകുമ്പോൾ വീട്ടിലെ ആണുങ്ങൾ ഭക്തിയോടെ ഇരിക്കണമെന്നാണ് പാർവതി വീഡിയോയിൽ പറയുന്നത്.
പാവം പിടിച്ച സ്ത്രീകൾ പൊങ്കാലയ്ക്ക് എത്ര കഷ്ടപെടുന്നുണ്ട്. അവർ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കുപ്പി പൊട്ടിക്കാൻ വേണ്ടി നിൽക്കുന്ന ചില ആളുകളുടെ മെന്റാലിറ്റി ശരി അല്ലെന്നും ഈ ഒരു ദിവസം അത് ഒഴിവാക്കാം എന്നുമാണ് പാർവതി പറയുന്നത്.
'എല്ലാവർക്കും നമസ്കാരം. ഞാൻ പാർവതി ഷോൺ. ഒരു ചെറിയ കാര്യം ഓർമ്മിപ്പിക്കാനാണ് ഞാൻ ഈ വീഡിയോ ഇടുന്നത്. നാളെ മാർച്ച് 7 നാളെയാണ് നമ്മൾ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല നിവേദിക്കുന്നത്. ഇത്തവണ ഒരുപാട് ആഘോഷത്തോടെ അമ്മയ്ക്ക് പൊങ്കാല നിവേദിക്കുകയാണ്. എനിക്ക് തോന്നുന്നു.... കോവിഡിന് ശേഷം ആദ്യമായിട്ടാണ് അമ്മയ്ക്ക് ഇത്ര ആഘോഷത്തോടെ പൊങ്കാല നിവേദിക്കാൻ ഒരുങ്ങുന്നതെന്ന്.'
'ആ സമയം എനിക്ക് ഒരു ചെറിയ കാര്യം ഓർമ്മപെടുത്തണമെന്ന് തോന്നി അതിനാണ് ഈ വീഡിയോ പങ്കിടുന്നത്. നമ്മുടെ വീട്ടിലുള്ള അമ്മമാരും പെങ്ങന്മാരും അനുജത്തിമാരുമൊക്കെ വളരെ വ്രതശുദ്ധിയോടെയാണ് പൊങ്കാലക്ക് ഒരുങ്ങുന്നത്. നമ്മുടെ കഷ്ടതകളും പ്രയാസങ്ങളും ഒക്കെ മാറാനും നാടിന് ഐശ്വര്യവും മറ്റും കിട്ടാനും ഒക്കെ ആയിട്ടാണ് അമ്മയ്ക്ക് നമ്മൾ പൊങ്കാല അർപ്പിക്കുന്നത്.'

'ഞാൻ ചിലരോട് സംസാരിക്കുന്നതിന്റെ ഇടയ്ക്കാണ് ചില ആളുകളുടെ മെന്റാലിറ്റി മനസിലാകുന്നത്. എല്ലാവരുടേയും അല്ല കേട്ടോ ചില ആളുകളുടെ മാത്രമാണ് ഞാൻ ഈ പറയുന്നത്. വീട്ടിൽ ഇരിക്കുന്ന പെണ്ണുങ്ങൾ രാവിലെ അമ്പലത്തിൽ പൊങ്കാല ഇടാൻ പോയി കഴിഞ്ഞാൽ വൈകിട്ടാണ് തിരികെ എത്തുന്നത്. വീട്ടിൽ ആരുമില്ല.'
'അപ്പോൾ അവർ ഇറങ്ങാൻ വേണ്ടി നോക്കിയിരിക്കും കുപ്പി പൊട്ടിക്കാൻ വേണ്ടി. അത് നല്ലൊരു സമ്പ്രദായമായിട്ട് എനിക്ക് തോന്നുന്നില്ല. നമ്മൾ വീട്ടിൽ ഇരിക്കുന്ന സ്ത്രീകൾ എല്ലാവരും പ്രാർത്ഥിച്ച് വ്രതശുദ്ധിയോടെയാണ് പൊങ്കാല അർപ്പിക്കാൻ പോകുന്നത്. അപ്പോൾ വീട്ടിൽ ഇരിക്കുന്ന ആണുങ്ങൾ മദ്യം ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.'
'എന്റെ ഒരു എളിയ അപേക്ഷയാണ്. ആറ്റുകാൽ പൊങ്കാല ദിവസം മാർച്ച് ഏഴാം തീയതി എങ്കിലും അത് നമ്മൾക്ക് വേണ്ട. നമ്മുടെ നാടിനും വീടിനുമൊക്കെ വേണ്ടിയിട്ടല്ലേ ഈ പാവം പിടിച്ച പെണ്ണുങ്ങൾ എല്ലാവരും പോകുന്നത് ഈ വെയിലത്ത്.'
'എന്ത് കഷ്ടപ്പാടാണ് അവർ ഈ പൊങ്കാലയ്ക്ക് വേണ്ടി എടുക്കുന്നത്. അപ്പോൾ ആ കഷ്ടപ്പാട് എടുക്കുമ്പോൾ വീട്ടിൽ ഇരുന്ന് രണ്ട് പെഗ്ഗ് അടിക്കാതെ പ്രാർത്ഥനയോട് കൂടി ഇരിക്കുക. ആ ലൈവൊക്കെ കണ്ടിട്ട് ഹാപ്പി ആയിട്ട് ഇരിക്കണം. എപ്പോൾ ഇത്തവണത്തെ പൊങ്കാല സന്തോഷമായിരിക്കട്ടെ... ആശംസകൾ' എന്നാണ് പാർവതി വീഡിയോയിൽ പറഞ്ഞത്.


Click it and Unblock the Notifications