'കാമുകിയെ ചതിച്ചില്ല... അവരെ തന്നെ വിവാഹം കഴിച്ചു, സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായപ്പോൾ പിരിഞ്ഞു'; ജ​ഗതി!

ജഗതി ശ്രീകുമാറിന് പകരം വെയ്ക്കാൻ ഇന്നും ജഗതി ശ്രീകുമാർ മാത്രമെയുള്ളു. അദ്ദേഹത്തിന് സജീവ സാന്നിധ്യമാകാൻ കഴിയാത്തതിന്റെ കുറവ് മലയാള സിനിമാ പ്രേക്ഷകർ ഇന്ന് അനുഭവിക്കുന്നുണ്ട്. മീശ മാധവനിലെ ഭഗീരഥൻ പിള്ളയെപ്പോലുള്ള കഥാപാത്രങ്ങൾ ഒരിക്കൽ മാത്രം സംഭവിക്കുന്നവയാണ്.

2012ൽ അദ്ദേഹത്തിനുണ്ടായ വാഹനാപകടം മലയാളികളായ സിനിമാപ്രേക്ഷകർക്ക് ഇന്നും ഞെട്ടൽ മാറാത്ത അനുഭവമായി തന്നെ അവശേഷിക്കുന്നു. 1956ൽ അച്ഛൻ ജഗതി എൻ.കെ ആചാരി എഴുതി സംവിധാനം ചെയ്ത അച്ഛനും മകനും എന്ന സിനിമയിൽ ബാലതാരമായിട്ടായിരുന്നു ജഗതി ശ്രീകുമാറിന്റെ തുടക്കം.

എന്നും ചിരിക്കാൻ കഴിയുന്ന ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ ജഗതിയുടേതായിട്ടുണ്ട്. അറുപത് വർഷം നീണ്ട അഭിനയ ജീവിതമാണ് ജഗതി ശ്രീകുമാറിന്റേത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അഭിനയിച്ച ആദ്യ നാടകം മുതൽ തുടങ്ങുന്നു ജഗതിയെന്ന് വിളിക്കപ്പെടുന്ന ശ്രീകുമാറിന്റെ നടന ജീവിതം.

Jagathy Sreekumar

ആയിരത്തി അഞ്ഞൂറോളം സിനിമകളിലാണ് ജഗതി ശ്രീകുമാർ വേഷമിട്ടിട്ടുള്ളത്. മലയാള സിനിമാലോകത്ത് ഇന്ന് നിരവധി കൊമേഡിയന്മാരുണ്ട്. എന്നിരുന്നാലും ജഗതിക്ക് പകരം വെയ്ക്കാൻ ജഗതി മാത്രമെയുള്ളുവെന്നതാണ് സത്യം. സിനിമാ ജീവിതത്തിൽ ഉയരങ്ങൾ കീഴക്കുമ്പോഴും ജ​ഗതി ശ്രീകുമാറിന്റെ വ്യക്തി ജീവിതം ഏറെ വിവാ​ദങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.

ജ​ഗതിയുടെ വിവാഹജീവിതം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്. സിനിമയിൽ ശോഭിക്കും മുമ്പ് ജ​ഗതി ശ്രീകുമാർ വിവാഹം ചെയ്തത് നടി മല്ലിക സുകുമാരനെയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് മല്ലികയുമായുള്ള ജ​ഗതിയുടെ വിവാ​ഹം നടന്നത്. എന്നാൽ ഒത്തുപോകാൻ സാധിക്കാത്തതിനാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞു.

വർഷങ്ങൾക്ക് മുമ്പ് കൈരളി ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിൽ തന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള ഒരേയൊരു പ്രണയത്തെ കുറിച്ച് ജ​ഗതി ശ്രീകുമാർ മനസ് തുറന്നിരുന്നു. തന്റെ കാമുകിയെ താൻ ഒരിക്കലും ചതിച്ചിട്ടില്ലെന്നും പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടായപ്പോൾ പിരിഞ്ഞതാണെന്നുമാണ് ജ​ഗതി ശ്രീകുമാർ പറഞ്ഞത്.

ആദ്യ പ്രണയത്തെ കുറിച്ച് പറയാമോയെന്ന് സദസിൽ നിന്നും ആവശ്യമുയർന്നപ്പോഴാണ് കഴിഞ്ഞുപോയ കാലത്തെ കുറിച്ച് താരം മനസ് തുറന്നത്. 'ആദ്യത്തെ പ്രണയം ഉണ്ടായത് കോളേജിൽ പഠിക്കുമ്പോഴാണ്. അന്ന് പ്രായം പതിനേഴ് വയസായിരുന്നു. പിന്നെ പത്തൊമ്പത് വയസായപ്പോഴേക്കും ആ പ്രണയം സഫലമായി.'

Jagathy Sreekumar

'എന്റേത് തമാശ പ്രേമമൊന്നും ആയിരുന്നില്ല. ഞങ്ങൾ വിവാ​ഹിതരായി. ആ ബന്ധം പിന്നീട് പതിനൊന്ന് വർഷം കഴിഞ്ഞ് വേർപ്പെടുത്തി. പിന്നെ ഞാൻ വീണ്ടും ഒരു അറേഞ്ച്ഡ് മാരേജിന് വിധേയനാവുകയായിരുന്നു. കാമുകിയെ ഞാൻ ചതിച്ചില്ലെന്ന തെറ്റ് മാത്രമെ ഞാൻ‌ ചെയ്തുള്ളു. എനിക്ക് ഒരു പ്രണയമെ ഉണ്ടായിരുന്നുള്ളു.'

'പിന്നെ കോളേജിൽ പഠിക്കുന്ന സമയത്ത് അഭിനയിക്കുന്നത് കണ്ട് പല പെൺകുട്ടികൾക്കും എന്നെ ഇഷ്ടമായിരുന്നു. അന്ന് കോളേജ് കമിതാക്കൾക്ക് വളരെ അധികം സ്വാതന്ത്ര്യകുറവുണ്ടായിരുന്നു. സംസാരിക്കാൻ പോലും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അപക്വമായ പ്രായത്തിൽ ഉണ്ടായ പ്രണയമായിരുന്നു.'

'അത് കൗമാരത്തിന്റെ ചാപല്യമായിരുന്നുവെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. പക്ഷെ പ്രണയത്തിനോട് എതിർപ്പില്ല. ദമ്പതികൾ സുഖ ദുഖം ഒരുമിച്ച് പങ്കിടാൻ തയ്യാറാണെങ്കിൽ പ്രണയം നല്ലതാണ്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ വന്നപ്പോഴാണ് ഞങ്ങൾ വേർപിരിഞ്ഞത്', എന്നാണ് പ്രണയത്തെയും ആദ്യ വിവാഹത്തെയും കുറിച്ച് ജ​ഗതി ശ്രീകുമാർ പറഞ്ഞത്.

ജ​ഗതി ശ്രീകുമാറുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചശേഷമാണ് മല്ലിക നടൻ സുകുമാരനെ വിവാ​ഹം ചെയ്തതും രണ്ട് ആൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതും. എന്നാൽ അധികകാലം സുകുമാരനൊപ്പം ജീവിക്കാൻ മല്ലികയ്ക്ക് കഴിഞ്ഞില്ല. അപ്പോഴേക്കും ഹൃദയാഘാതം മൂലം സുകുമാരൻ അന്തരിച്ചു.

More from Filmibeat

Read more about: jagathy sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X