For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരുമിച്ചുള്ള യാത്ര തുടങ്ങി 43 വർഷം'; വിവാഹ വാർഷിക ദിനത്തിൽ പഴയകാല ചിത്രം പങ്കുവെച്ച് ജ​ഗതി ശ്രീകുമാർ‌!

  |

  ഹാസ്യ സാമ്രാട്ട് ജ​ഗതി ശ്രീകുമാർ എന്നും മലയാള സിനിമയുടെ സ്വത്താണ്. 1951 ജനുവരി അഞ്ചിന് ജഗതിയിൽ ജനിച്ച താരം എഴുപത്തൊന്ന് പിന്നിട്ട് നിൽക്കുകയാണ്. മൂന്നാം വയസിലാണ് ആദ്യമായി സിനിമയിൽ ജയതി ശ്രീകുമാർ മുഖം കാണിച്ചത്. ജഗതി എൻ.കെ ആചാരി തിരക്കഥ എഴുതിയ അച്ഛനും മകനും എന്ന സിനിമയിലായിരുന്നു അത്.

  അടൂർ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിൽ ചട്ടമ്പിക്കല്യാണി എന്ന ചിത്രത്തിലാണ് ആദ്യമായി ഹാസ്യ വേഷം അഭിനയിച്ചത്. 2012 മാർച്ച് മാസത്തിൽ വാഹനാപകടത്തിന്റെ രൂപത്തിൽ എത്തിയ ദുരന്തം കഴിഞ്ഞ എട്ട് വർഷമായി ഈ അതുല്യ പ്രതിഭയെ ബി​ഗ് സ്ക്രീനിൽ നിന്ന് അകറ്റി നിർത്തിയിരിക്കുകയാണ്.

  Also Read: മഞ്ജു വാര്യർക്ക് പകരമെത്തിയത് മീന; മഞ്ജുവിന് നഷ്ടപ്പെട്ടത് മലയാളത്തിലെ വമ്പൻ ഹിറ്റ്

  വാഹനാപകടത്തിന് ശേഷം വിശ്രമ ജീവിതം നയിക്കുന്ന ജ​​ഗതി അടുത്തിടെ സിബിഐ സീരിസിൽ ഇറങ്ങിയ സിനിമയിൽ ചെറിയ വേഷത്തിൽ കുറച്ച് സീനുകളിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്നു. സംസാരിക്കാനൊന്നും സാധിക്കില്ലെങ്കിലും ഇങ്ങനെയെങ്കിലും മലയാള സിനിമയുടെ അമ്പിളി ചേട്ടനെ സ്ക്രീനിൽ കാണാൻ സാധിച്ച സന്തോഷമായിരുന്നു സിനിമാ പ്രേമികൾക്ക്.

  ഇപ്പോഴിത വിവാഹ വാർഷിക ദിനത്തിൽ മനോഹരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് ജ​ഗതി ശ്രീ​കുമാർ.

  Also Read: എന്നോട് ഒരു വാക്ക് പോലും ചോദിക്കാതെയാണ് അമ്മ അത് ചെയ്തത്; ജീവിതത്തിൽ വഴിത്തിരിവായ സംഭവത്തെ കുറിച്ച് മിയ!

  സോഷ്യൽമീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ ഭാര്യയ്ക്കൊപ്പമുള്ള വർഷങ്ങൾ പഴക്കമുള്ള ഒരു ചിത്രവും ജ​ഗതി ശ്രീകുമാർ പങ്കുവെച്ചു. 'ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് ഇന്ന് 43 വര്‍ഷം' എന്ന കുറിപ്പോടെയാണ് ചിത്രം താരം സോഷ്യൽമീഡിയയിൽ‌ പങ്കുവെച്ചത്.

  മുണ്ടും ജുബ്ബയുമിട്ട് ഭാര്യയ്‌ക്കൊപ്പം നടന്ന് വരുന്ന ജഗതിയാണ് ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രത്തിലുള്ളത്. സാരിയാണ് താരത്തിന്റെ ഭാര്യ ശോഭ ധരിച്ചിരിക്കുന്നത്. ആനിവേഴ്സറി, ഫാമിലി, ബീയിങ് എന്നീ ‌ഹാഷ്ടാ​ഗുകൾ‌ക്കൊപ്പമായിരുന്നു ജ​ഗതിയുടെ പോസ്റ്റ്.

  പഴയകാല ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം വൈറലായതും നിരവധി ആരാധകർ ഇരുവർക്കും ആശംസകൾ നേർന്ന് എത്തി. 'വിവാഹ വാർഷിക ദിനാശംസകൾ. ഹാസ്യതാരം എന്ന നിലയിൽ പകരം വെക്കാൻ ഇപ്പോഴും ആരുമെത്തിയിട്ടില്ല മലയാള സിനിമയിൽ.'

  'ആരോഗ്യം കൂടുതൽ മെച്ചപ്പെടട്ടെ..., ചേട്ടന്റ സിനിമകൾ കാണാത്ത ഒരു ദിവസവും മലയാളിക്ക് ഇല്ലല്ലോ.. ഒരു വിഷമം വന്നാൽ യുട്യൂബിൽ വെറുതെ ഒന്ന് സെർച്ച്‌ ചെയ്ത് അങ്ങയുടെ സീനുകൾ റിപീറ്റ് അടിച്ച് കാണാത്ത മലയാളികൾ ഉണ്ടാവില്ലല്ലോ... ചുറു ചുറുക്കോടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്താൻ ആത്മാർഥമായ പ്രാർത്ഥനകൾ' എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

  1979ലായിരുന്നു ശോഭയുമായുള്ള ജ​ഗതി ശ്രീകുമാറിന്റെ വിവാഹം നടന്നത്. അതിന് മുമ്പ് താരം നടി മല്ലികാ സുകുമാരനെ വിവാഹം ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ട്. മലയാളത്തിൽ ഏകദേശം 1500 ഓളം ചിത്രങ്ങളിൽ ഇക്കാലയളവിൽ ജ​ഗതി അഭിനയിച്ചു.

  അച്ഛന്റെ നാടകങ്ങളിലൂടെയാണ് ജഗതി കലാ ലോകത്തേക്ക് എത്തിച്ചേർന്നത്. ജ​ഗതിയുടെ ചെറിയ മുഖഭാവങ്ങൾ പോലും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച കാലമുണ്ടായിരുന്നു. 2012 മാർച്ച് 10ന് ദേശീയ പാതയിൽ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവിൽ വെച്ചുണ്ടായ വാഹനാപകടത്തിാണ് ജഗതി ശ്രീകുമാറിന് ഗുരുതരമായ പരിക്കുണ്ടായത്.

  തുടർന്ന് ഒരു വർഷത്തോളം അദ്ദേഹം ആശുപത്രിയിലായിരുന്നു. ഇപ്പോഴും വീൽ ചെയറിലാണ് ജ​ഗതി ശ്രീകുമാർ കഴിയുന്നത്. സിബിഐ സീരിസിലെ നിരവധി സിനിമകളിൽ ജ​ഗതി അഭിനയിച്ചിരുന്നു.

  അതിനാലാണ് സിബിഐ 5 ദി ബ്രെയിൻ വന്നപ്പോഴും ചെറിയ മാറ്റങ്ങൾ വരുത്തി. ജ​ഗതിയുടെ വിക്രം എന്ന കഥാപാത്രത്തെ അഞ്ചാമത്തെ ഭാ​ഗത്തിലും അണിയറപ്രവർത്തകർ ഉൾക്കൊള്ളിച്ചത്.

  Read more about: jagathy sreekumar
  English summary
  actor Jagathy Sreekumar shared an old picture with his wife on their wedding anniversary, photo goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X