അവളെ ചതിച്ചില്ലെന്നൊരു തെറ്റ് മാത്രമേ ഞാന്‍ ചെയ്തുള്ളു! അതൊരു തമാശ പ്രേമം അല്ലായിരുന്നുവെന്ന് ജഗതി ശ്രീകുമാര്‍
കാറപടകത്തെ തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുകയാണ് മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍. അദ്ദേഹത്തിന്റെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയാണ് മലയാള സിനിമാലോകം. അതേ സമയം ജഗതിയുടെ പഴയ അഭിമുഖങ്ങള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്.
അതില്‍ പ്രധാനം നടി മല്ലിക സുകുമാരനുമായി ഉണ്ടായ ആദ്യ പ്രണയത്തെ കുറിച്ചും വിവാഹത്തെ പറ്റിയുമാണ്. ഇരുവരും കോളേജ് കലോത്സവത്തില്‍ മത്സരിക്കാനെത്തുമ്പോഴാണ് ആദ്യമായി കാണുന്നത്. പിന്നാലെ ഇഷ്ടത്തിലായ താരങ്ങള്‍ വിവാഹിതരാവുകയും ചെയ്തു. വീട്ടുകാരുടെ സമ്മതമില്ലാതെ ചെറിയ പ്രായത്തില്‍ ഒളിച്ചോടി പോയിട്ടാണ് ഒരുമിക്കുന്നത്.

വര്‍ഷങ്ങളോളം ഭാര്യ, ഭര്‍ത്താക്കന്മാരായി ഒരുമിച്ച് താമസിച്ച താരങ്ങള്‍ സിനിമയില്‍ സജീവമായതോടെയാണ് വേര്‍പിരിയുന്നത്. ശേഷം രണ്ടാളും വേറെ വിവാഹം കഴിക്കുകയും കുടുംബമാവുകയും ചെയ്തു. ഇതിനെ കുറിച്ച് പല കഥകളും പ്രചരിക്കാറുണ്ടെങ്കിലും ഒരിക്കലും താന്‍ കാമുകിയെ ചതിച്ചിട്ടില്ലെന്നാണ് ജഗതി പറഞ്ഞിട്ടുള്ളത്. കൈരളിയ്ക്ക് നല്‍കിയൊരു അഭിമുഖത്തില്‍ ആദ്യ പ്രണയ വിവാഹത്തെ കുറിച്ച് ജഗതി പറയുന്നതിങ്ങനെയാണ്...
'ആദ്യ പ്രണയം കോളേജില്‍ പഠിക്കുമ്പോഴാണ്. അന്ന് പതിനേഴ് വയസുണ്ടാവും. പതിനേഴ് കഴിഞ്ഞ് പത്തൊന്‍പതാമത്തെ വയസില്‍ ആ പ്രണയം സാഫല്യമാക്കിയ ആളാണ് ഞാന്‍. അതൊരു തമാശ പ്രേമമൊന്നും ആയിരുന്നില്ല. ഞങ്ങള്‍ വിവാഹിതരായി. ആ ബന്ധം പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് വേര്‍പ്പെടുത്തുന്നത്.
പിന്നെ ഞാനൊരു അറേഞ്ച്ഡ് മ്യാരേജിന് വിധേയനാവുകയായിരുന്നു. കാമുകിയെ ചതിച്ചില്ലെന്നൊരു തെറ്റേ ഞാന്‍ ചെയ്തുള്ളു. അതാണന്റെ ആദ്യ പ്രണയം. ഒറ്റ പ്രണയം മാത്രമേ ഉണ്ടായിട്ടുള്ളു. കോളേജിലൊക്കെ പഠിക്കുമ്പോള്‍ അഭിനയിക്കുന്നത് കൊണ്ട് പല പെണ്‍കുട്ടികള്‍ക്കും എന്നെ ഇഷ്ടമായിരുന്നു. പക്ഷേ എനിക്ക് പ്രണയം ഒന്ന് മാത്രമേ എനിക്ക് ഉണ്ടായിട്ടുള്ളു.
ഇന്നത്തെ പോലെ സ്വതന്ത്ര്യമൊന്നും അന്നില്ല. കോളേജില്‍ കമിതാക്കള്‍ക്ക് ഒക്കെ വളരെയധികം സ്വതന്ത്ര്യക്കുറവ് ഉണ്ടായിരുന്ന കാലമാണ്. ഒരുമിച്ച് പുറത്ത് പോവാനോ സിനിമ കാണാനോ സംസാരിക്കാന്‍ പോലുമുള്ള സ്വതന്ത്ര്യമില്ല. അങ്ങനൊരു കാലഘട്ടത്തിലായിരുന്നു തന്റെ പ്രണയം.

അപക്വമായ പ്രായത്തില്‍ പ്രണയം ഉണ്ടായി പോയി എന്നേയുള്ളു. കൗമാരത്തിന്റെ ചാപല്യമാണ് അതെന്ന് ഇപ്പോഴെനിക്ക് തോന്നുന്നുണ്ട്. എന്ന് കരുതി എന്റെ മക്കള്‍ പ്രണയിക്കുന്നതിനോടോ, പ്രണയത്തോടോ എനിക്ക് വിരോധമില്ല. പ്രണയം നല്ലത് തന്നെയാണ്. അതിന്റെ സുഖദുഃഖങ്ങള്‍ ഒരുമിച്ച് പങ്കിടാന്‍ തയ്യാറാകുമെങ്കില്‍ മാത്രം പ്രണയം നല്ലതാകും.
ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ ദമ്പതികള്‍ തമ്മില്‍ മാറി നിന്നാല്‍ പ്രണയസാഫല്യമാവില്ല. എന്റെ കാര്യത്തില്‍ ഭയങ്കരമായ സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോള്‍ പിരിയേണ്ട ഒരു അവസ്ഥ വന്നതാണെന്നും' ജഗതി പറയുന്നു.
ഒരുമിച്ച് അഭിനയിക്കുമ്പോള്‍ ഏറ്റവും കംഫര്‍ട്ട് തോന്നിയ നടി കല്‍പ്പനയാണെന്നും നടന്‍ സൂചിപ്പിച്ചിരുന്നു. കഥാപാത്രത്തിന്റെ മനോധര്‍മ്മം അനുസരിച്ച് ഞാന്‍ അഭിനയിക്കുമ്പോള്‍ തിരിച്ചും അതുപോലെ തന്നെ തിരിച്ചും പ്രതികരിക്കുന്ന ആളാണ് കല്‍പ്പന. അങ്ങനെ ചെയ്യാന്‍ പറഞ്ഞില്ലല്ലോ, ഇതുപോലൊരു ആക്ഷന്‍ ഞാന്‍ പ്രതീക്ഷിച്ചില്ല എന്നൊന്നും കല്‍പ്പന പറയില്ല.
നമ്മളൊരു കഥാപാത്രമായി നിന്ന് എന്ത് ചെയ്താലും അതിന് അനുസരിച്ച് കല്‍പ്പന ചെയ്യും. മനോധര്‍മ്മമനുസരിച്ച് നില്‍ക്കും. അത് നേരത്തെ പറയാന്‍ പറ്റില്ല. ഞാന്‍ ഒരുപാട് സ്ത്രീകളുമായി അഭിനയിച്ചിട്ടുണ്ടെങ്കിലും ജഗതി-കല്‍പ്പന ജോഡികളാണ് പ്രേക്ഷകര്‍ക്കും ഇഷ്ടം.


Click it and Unblock the Notifications