സിനിമകൾ പരാജയപ്പെട്ടാലും ഭയമില്ല, ഇസ്ലാം മതത്തിലേക്ക് മാറിയത് പെട്ടെന്നല്ല; തുറന്ന് പറഞ്ഞ് ജയ്
തമിഴ് സിനിമാ രംഗത്ത് അറിയപ്പെടുന്ന നടനാണ് ജയ്. കരിയറിൽ ഉയർച്ച താഴ്ചകൾ ഒരുപോലെ ജയ് കണ്ടിട്ടുണ്ട്. തന്റെ കരിയർ ഗ്രാഫിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പുതിയ അഭിമുഖത്തിൽ ജയ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വലിയ ഹിറ്റ് വന്നപ്പോഴും വലിയ തോൽവി വന്നപ്പോഴും ഞാൻ സാധാരണ പോലെയായിരുന്നു. അതാണ് സുരക്ഷിതം എന്ന് മനസിലാക്കി ഞാനതിന് പരാമവധി ശ്രമിച്ചു. തുടക്കത്തിൽ അത് കുറച്ച് ബുദ്ധിമുട്ടായിരുന്നു. നമ്മളെക്കൊണ്ട് പറ്റില്ല എന്ന് വിചാരിക്കുമ്പോഴാണ് ഭയമുണ്ടാകുക. എന്തായാലും നോക്കാം, ഒരുപാട് സിനിമകൾ ചെയ്തു.
കുറച്ച് പേർക്ക് അറിയാം. പ്രേക്ഷകർക്ക് എന്ത് ഇഷ്ടപ്പെടും ഇഷ്ടപ്പെടില്ല എന്ന് നമുക്കറിയാം. ഒരു സിനിമ ഫ്ലാേപ്പായാൽ പോലും കയ്യിൽ വേറെ മൂന്ന് സിനിമകളുണ്ടാകും. ഇത് വെച്ച് കയറി വരാം എന്ന് ചിന്തിക്കും. സിനിമയേ ഇല്ല, ആരും നമ്മളുടെ അടുത്ത് വരുന്നില്ല എന്ന അവസ്ഥയാണെങ്കിൽ പേടിക്കുന്നത് സംഭവിക്കും. എന്നാൽ എല്ലായ്പ്പോഴും കയ്യിൽ മൂന്നോ നാലോ സിനിമകളുണ്ടാകും. അതിനാൽ പേടിയില്ല. അങ്ങനെ ഒരുപാട് ഓവർ തിങ്ക് ചെയ്താൽ ക്രിയേറ്റിവിറ്റിയെ ബാധിക്കും. ഒരു ആക്ടർക്ക് അത് നല്ലതെന്നും ജയ് പറയുന്നു.

ചെറിയ പ്രായത്തിൽ വിശ്വാസങ്ങളിൽ വലിയ ശ്രദ്ധ കൊടുത്തിട്ടില്ല. വീട്ടിൽ അച്ഛൻ കുറച്ച് കാലം ജീസസിനെ ഫോളോ ചെയ്തു. അമ്മ ഹിന്ദുയിസത്തിലും. അയൽക്കാർ മുസ്ലിമും. ഞാൻ ക്ഷേത്രത്തിലും ചർച്ചിലും പോയിട്ടുണ്ട്. പക്ഷെ ഞാൻ കംഫർട്ടബിൾ മസ്ജിദിൽ ആയിരുന്നു. പ്രാർത്ഥനയ്ക്ക് പോകുമ്പോൾ വേർതിരിവ് ഇല്ല. ആരാണോ ആദ്യം വരുന്നത് അവർ ആദ്യത്തെ ലെെനിൽ. ആ തുല്യത കാണാൻ ഭംഗിയുണ്ടായിരുന്നു. അങ്ങനെ താൽപര്യം വന്നു. അങ്ങനെ ആ വിശ്വാസം ഫോളോ ചെയ്തു. പെട്ടെന്നുണ്ടായ മാറ്റമല്ല. പതിയെ ആയിരുന്നെന്നും ജയ് പറയുന്നു.
ഈയടുത്ത് നൽകിയ മറ്റൊരു അഭിമുഖത്തിലും തന്റെ മതവിശ്വാസത്തെക്കുറിച്ച് ജയ് സംസാരിച്ചിരുന്നു. ശബരിമലയിൽ മാലയിട്ട് പോയിരുന്നു. ക്രിസ്തുമത അനുഷ്ഠാനങ്ങളും ചെയ്തിട്ടുണ്ട്. പക്ഷെ ചില അപമാനങ്ങൾ നേരിട്ടു. ക്ഷേത്രങ്ങളിൽ പ്രതീക്ഷിക്കാത്ത, തൃപ്തിയില്ലാത്ത സംഭവങ്ങൾ നടന്നു. തുടരെ ഇത്തരം അനുഭവങ്ങൾ ഉണ്ടായി. ഒരിക്കൽ മസ്ജിദിൽ പോയി. ഞാൻ വരിയിൽ വന്നു. മസ്ജിദിനുള്ളിൽ നിന്ന് ആരും എന്നോട് സംസാരിച്ചില്ല. ഫോട്ടോ ആവശ്യപ്പെട്ടില്ല.
പുറത്ത് വന്ന ശേഷമാണ് സംസാരിച്ചത്. ഇവിടെ ഒരു തുല്യത ഉണ്ടെന്ന് തോന്നി. അതിനുള്ളിൽ വന്നാൽ ദെെവമാണ് വലുത്. എത്ര വലിയ സെലിബ്രിറ്റിയായാലും അവർ വലുതായി കാണില്ല. നമ്മൾക്ക് പ്രാർത്ഥിക്കാൻ സ്പേസും സമയവും തരുന്നു. ആരും നമ്മളെ പിടിച്ച് മാറ്റില്ല. പിന്നീട് ഈ വിശ്വാസം ഫോളോ ചെയ്തപ്പോൾ തന്റെ വ്യക്തിത്വം മാറാൻ തുടങ്ങി എന്നും ജയ് പറയുന്നു. നെക്സ്റ്റ് ഡോർ ബോയ് ഇമേജിൽ ജയ് പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയുമായുള്ള ജയുടെ രൂപസാദൃശ്യവും ചർച്ചയായതാണ്. വിജയുടെ സഹോദരൻ ആണ് ജയ് എന്ന് പലരും കരുതിയിരുന്നു. എന്നാൽ അല്ല. ഇവർ സുഹൃത്തുക്കളാണ്. വിജയുടെ ടിവികെ പാർട്ടിയെ ജയ് പിന്തുണയ്ക്കുന്നുണ്ട്.


Click it and Unblock the Notifications

