'കിടക്കാതെ ചാകണം, പളുങ്ക് പാത്രം പോലെ ഹൃദയമുള്ളൊരു മനുഷ്യൻ അതായിരുന്നു നസീർ സാർ'; ജനാർദ്ദനൻ പറയുന്നു!
മലയാള ചലച്ചിത്ര രംഗത്തെ മുതിർന്ന നടന്മാരിൽ ഒരാളാണ് ജനാർദ്ദനൻ. ആദ്യകാലത്ത് പ്രതിനായക വേഷങ്ങളിൽ അഭിനയം കേന്ദ്രീകരിച്ചിരുന്ന ജനാർദ്ദനൻ ഹാസ്യവേഷങ്ങളിലാണ് ഇപ്പോൾ കൂടുതലായും അഭിനയിക്കുന്നത്. ഒപ്പം സഹനടനായും ജനാർദ്ദനൻ തിളങ്ങുന്നുണ്ട്.
ജനാർദ്ദനൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ എല്ലാവർക്കും ആദ്യം ഓർമ വരിക അദ്ദേഹത്തിന്റെ ശബ്ദമാണ്. മറ്റുള്ളവരെ അപേക്ഷിച്ച് വ്യത്യസ്തമായ ശബ്ദത്തിന് ഉടമയായതിനാൽ ജനാർദ്ദനനെ എവിടെ വെച്ചും മലയാളി തിരിച്ചറിയും. ഒട്ടനവധി കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് നൽകിയിട്ടുള്ള താരം സിനിമയിൽ അമ്പത് വർഷം പൂർത്തിയാക്കി കഴിഞ്ഞു.

അന്തരിച്ച നടൻ നസീറിനെ കുറിച്ച് ജനാർദ്ദനൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. 'എനിക്കിനി ഒരു ആഗ്രഹമേയുള്ളു കിടക്കാതെ ചാകണം. കിടത്തരുത്. പറ്റുമെങ്കിൽ ഒരു സ്മാൾ അടിച്ചുകൊണ്ടിരിക്കുമ്പോൾ ചാകണം. പളുങ്ക് പാത്രം പോലെ ഹൃദയമുള്ളൊരു മനുഷ്യൻ അതായിരുന്നു നസീർ സാർ.'
'അദ്ദേഹത്തെപ്പോലൊരാൾ ഇനി സിനിമയിൽ ഉണ്ടാകാൻ പ്രയാസമാണ്. മിതഭാഷിയാണ്. അനാവശ്യമായി ഒരു കാര്യം പറയില്ല. മുഖം കറുത്ത് ആരോടും അദ്ദേഹം സംസാരിക്കില്ല. ഒരു വട്ടമോ മറ്റോവാണ് അദ്ദേഹത്തെ ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. മധു ചേട്ടൻ എന്റെ ചേട്ടനെപ്പോലെയാണ്.'
'അദ്ദേഹത്തോട് അതിയായ ബഹുമാനമാണ്. വീടിന് അടുത്തുകൂടി പോകേണ്ടി വന്നാൽ അദ്ദേഹം വീട്ടിൽ വരാതെ പോകാറില്ല. അതുപോലെ ഒരുപാട് കാര്യങ്ങൾ ഉപദേശിച്ച് തരും. അങ്ങനെയൊരു നല്ല ബന്ധമാണ്. ഇടയ്ക്ക് വിളിച്ച് സംസാരിക്കും. ഒരു ലക്ഷം ആളുകൾ ഒരുമിച്ച് നിന്നാലും മധു ചേട്ടനെ ആരും ഒന്നും നോക്കിപ്പോകും.'
'തിരിഞ്ഞ് നോക്കുമ്പോൾ ജീവിതത്തിൽ സംതൃപ്തനാണ് ഞാൻ. എല്ലാം സിനിമ തന്നതാണ്. മറ്റുള്ളവരുടെ നോട്ടത്തിൽ ഞാൻ ഗൗരവക്കാരനായിരിക്കും. അതൊക്കെ പലരുടേയും മുൻ ധാരണയാണ്' ജനാർദ്ദനൻ പറയുന്നു. കാലങ്ങൾക്കിപ്പറവും മലയാളികളുടെ നിത്യഹരിത നായകൻ, മലയാളിയുടെ കാമുക സങ്കല്‍പങ്ങളുടെ ആദ്യ രൂപം എന്നിവയാണ് മലയാളിക്ക് പ്രേം നസീർ.

മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേം നസീർ വിടവാങ്ങിയിട്ട് മൂന്ന് പതിറ്റാണ്ട് കഴിയുമ്പോഴും പ്രേക്ഷകരുടെ മനസിൽ ഇന്നും മായാത്ത നക്ഷത്രമായി തെളിഞ്ഞ് നിൽക്കുകയാണ് അദ്ദേഹം. മരുമകള്‍ മുതല്‍ ധ്വനി വരെ 781 സിനിമകളിലാണ് പ്രേം നസീർ അഭിനയിച്ചത്. 672 മലയാള ചിത്രങ്ങളിലും മുപ്പതില്‍പ്പരം തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച നടന്‍, ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായി അഭിനയിച്ച നടന്‍, ഒരേ നടിക്കൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച നടന്‍ തുടങ്ങി നിരവധി വിശേഷണങ്ങൾക്ക് ഉടമയാണ് അദ്ദേഹം.


Click it and Unblock the Notifications