മമ്മൂക്ക അന്ന് പറഞ്ഞ വാക്ക് നല്‍കിയ ആത്മവിശ്വാസം വളരെ വലുതായിരുന്നു! സിനിമാ ജീവിതത്തെക്കുറിച്ച് ജയകൃഷ്ണന്‍

മലയാളി കുടുംബ പ്രേക്ഷകർക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഒരു നടനാണ് ജയകൃഷ്ണൻ. നാടകത്തിലൂടെ തുടക്കം കുറിച്ച് സീരിയലിലൂടെ സിനിമയിലേക്ക് എത്തുകയായിരുന്നു അദ്ദേഹം. 25 വർഷമായി അഭിനയം ജീവിതം തുടങ്ങിയിട്ട്. സീരിയലിലൂടെയാണ് ശ്രദ്ധേയേനായതെങ്കിലും സിനിമയിൽ സജീവമാണ് ഇപ്പോൾ. അഭിനയിച്ച സീരിയലുകളുടെ എണ്ണം കുറവാണെങ്കിലും ചെയ്ത കഥാപാത്രങ്ങളെല്ലാം പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത നേടിയവയാണ്

25 വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ പ്രക്ഷക ശ്രദ്ധ നേടുന്നത്. വൺ എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ വെച്ച് മമ്മൂക്ക നൽകിയ സപ്പോർട്ടിനെക്കുറിച്ചും അഭിമുഖത്തിൽ പറഞ്ഞു. മമ്മൂക്കയൊടൊപ്പവും ലാലേട്ടനോടൊപ്പവും സിനിമ ചെയ്യാൻ കഴിയുന്നത് ഒരു ഊർജമാണ്. ലൊക്കേഷനിൽ വെച്ച് മമ്മൂക്ക തരുന്ന മാനസിക പിന്തുണ എടുത്ത് പറയേണ്ട കാര്യമാണെന്നും ജയകൃഷ്ണൻ പറഞ്ഞു.

Jaya Krishnan

വൺ എന്ന ചിത്രത്തിന് വേണ്ടി ഞാൻ ഫ്രണ്ടിലെ മുടി വടിച്ചിരുന്നു. മമ്മൂക്ക എന്നെ കണ്ടപ്പോൾ ചോദിച്ചു ഇതെന്താ ഇങ്ങനെയെന്ന്, ഗെറ്റപ്പ് ചെയ്ഞ്ചായിക്കോട്ടെ എന്നായിരുന്നു ഞാൻ മറുപടി പറഞ്ഞത്. അവസാനമായപ്പോൾ എന്റെ ക്യാരക്ടറിന്റെ നീളം കുറഞ്ഞു. അത് മമ്മൂക്കക്കും മനസ്സിലായി. മുടി വടിച്ചുവെന്ന് കരുതി ടെൻഷനൊന്നും വേണ്ട, നമുക്ക് വേറെ നല്ല സാധനങ്ങളും ചെയ്യാം. ആ ഒരു വാക്ക് തന്ന ആത്മവിശ്വാസം അത് വളരെ വലുതായിരുന്നു. അതൊക്കെയാണ് നമ്മെ ഇവിടെ നിലനിർത്തുന്നത്.

ജീവിതത്തില്‍ തനിക്കെന്തെങ്കിലും നേടാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ബന്ധങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും നാടകം, സീരിയൽ സിനിമ എന്നീ മേഖലകളിൽ നിന്നാണെന്നും ജയകൃഷ്ണന്‍ പറഞ്ഞു. സീരിയലിൽ നിന്ന് സിനിമയിലെത്തിയപ്പോൾ ഒരിടത്തും അവഗണന നേരിട്ടിട്ടില്ല.

തമിഴിലും മലയാളത്തിലുമൊക്കെയായി സീരിയലുകളില്‍ സജീവമായിരുന്നു. സിനിമയിൽ അവസരം ലഭിച്ചെങ്കിലും ഇട്ടിട്ട് പോകാൻ പറ്റില്ലായിരുന്നു. ഇടയ്ക്ക് വെച്ച് സീരിയലുകള്‍ പൂര്‍ണമായി നിര്‍ത്തിയതിന് ശേഷമായാണ് സിനിമയിലേക്ക് എത്തിയത് പത്താം വളവ്, ഒരു താത്വിക അവലോകനം, സിബി ഐ 5 തുടങ്ങിയ സിനിമകളിലെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രക്ഷകരിൽ നിന്നും സിനിമ മേഖലയിൽ നിന്നും ലഭിച്ചത്.

സിബി ഐയിലേക്ക് എന്നെ വിളിച്ചത് മധു സാറായിരുന്നു. സേതുരാമയ്യര്‍ കഴിഞ്ഞാല്‍ മനസില്‍ നില്‍ക്കുന്ന ക്യാരക്ടറാണ്. സിബിഐയിലെ ക്യാരക്ടർ മരിച്ച് പോയത് കണ്ടപ്പോള്‍ സങ്കടം തോന്നിയെന്നും ആളുകള്‍ പറഞ്ഞു. പത്താം വളവിലെ ക്യാരക്ടര്‍ കണ്ടതിന് ശേഷം ഒത്തിരിപേര്‍ മികച്ചതാണെന്ന് അറിയിച്ചു. സിനിമയില്‍ നിന്നും ക്യാരക്ടര്‍ കിട്ടാത്ത ഒരു അവസ്ഥയുണ്ടായിരുന്നു. അത് ഞാന്‍ ശ്രമിക്കാത്തത് കൊണ്ടാണ്. സീരിയലില്‍ നിന്നും വന്നതാണെന്ന് പറഞ്ഞുള്ള മാറ്റി നിര്‍ത്തലുകൾ ഒന്നും ഉണ്ടായിട്ടില്ല. എന്റേതായ പരിഗണനകളൊക്കെ എനിക്ക് കിട്ടിയിട്ടുണ്ടെന്നും ജയകൃഷ്ണൻ പറഞ്ഞു.

ചെറുപ്പം മുതലെ അഭിനയ മോഹം മനസ്സിലുണ്ടായിരുന്നു. കൂട്ടുകാരോടൊപ്പം നാടകം കളിച്ചാണ് തുടക്കം. അങ്ങനെയാണ് ഡിഗ്രി കഴിഞ്ഞ്
സിനിമയെന്ന ലക്ഷ്യവുമായി തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. അന്ന് ചെലവിനൊന്നും വീട്ടില്‍ പൈസ ചോദിക്കാനാവില്ല. ഡോക്യുമെന്ററിക്ക് ശബ്ദം കൊടുക്കാൻ അവസരം ലഭിച്ചതോടെ ആൽബങ്ങളിലേക്കും അവിടെ നിന്ന് സീരിയലുകളിലേക്കും അവസരം ലഭിച്ചു.

'2006-2007ലാണ് സീരിയൽ നിന്ന് പൂർണമായി വിട്ട് നിന്നത്. പിന്നീട് കൊവിഡിനു തൊട്ടുമുമ്പാണ് സിനിമയിൽ ഒന്നു സജീവമാകുന്നത്. സിനിമയിൽ നിന്നും മാറിനിൽക്കാൻ വ്യക്തിപരമായ ചില കാരണങ്ങളുണ്ട്. എന്റെ ഉപേക്ഷ കൊണ്ട് മാത്രമാണ് സിനിമയിൽ ഞാൻ വരാതിരുന്നത്', ജയകൃഷ്ണൻ പറയുന്നു.

Read more about: actor jayakrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X